"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
 
പെട്ടെന്നുള്ള ഒരു വിജയം പ്രതീക്ഷിച്ചിരുന്ന ഹോ ചിമിൻ യുദ്ധം ഇങ്ങിനെ നീണ്ടു പോകുന്നതിൽ നിരാശനായിരുന്നു. അമേരിക്കൻ വായുസേനയും, നാവികസേനയും വടക്കൻ വിയറ്റ്നാമിൽ ഓപ്പറേഷൻ റോളിംഗ് തണ്ടർ എന്നു പേരിട്ട വൻ ആക്രമണം അഴിച്ചു വിട്ടു. അവസാന കാലഘട്ടത്തിൽ ഹോ ചിമിൻ ഹാനോയിൽ തന്നെയായിരുന്നു. ഉപാധികളൊന്നുമില്ലാതെ വിദേശ ശക്തികൾ വിയറ്റ്നാം വിട്ടുപോകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 1967 ൽ ഹോ ചിമിനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളും ഒരു ഉന്നത തല യോഗം ചേർന്നു. യുദ്ധം ഒരു സ്തംഭനാവസ്ഥയിലാണെന്നും, [[അമേരിക്ക |അമേരിക്കൻ]] സൈന്യത്തിന്റെ ഇടപെടൽ മൂലം ഹോ ചിമിൻ ട്രയൽ എന്ന നടപടിയിലൂടെ ലഭിച്ച വിഭവങ്ങൾ ധാരാളമായി വ്യയം ചെയ്യേണ്ടിവന്നു എന്നും സമ്മേളനം വിലയിരുത്തി. 1968 ജനുവരി 31 ന് ഹോ ചിമിന്റെ അനുവാദത്തോടെ ദക്ഷിണ വിയറ്റ്നാം ആക്രമിക്കാൻ സർക്കാർ തീരുമാനിച്ചു. അതിലൂടെ അമേരിക്കൻ സൈന്യത്തെയും കീഴ്പ്പെടുത്താം എന്ന് അവർ വിചാരിച്ചു. വിചാരിച്ചതിലും കൂടുതൽ കഷ്ടനഷ്ടങ്ങൾ ടെറ്റ് ഒഫൻസീവ് എന്നു പേരിട്ട ഈ നടപടിയിലൂടെ ഉണ്ടായി. മരണസംഖ്യ വളരെ വലുതായിരുന്നു. ദക്ഷിണ വിയറ്റ്നാമിൽ അപ്പോഴും ആളുകൾ വിയറ്റ് കോംഗിനെതന്നെയാണ് പിന്തുണച്ചിരുന്നത്. ഹ്യൂ കൂട്ടക്കുരുതി വിയറ്റ് കോംഗിൽ നിന്നും ലഭിച്ചിരുന്ന ജനപിന്തുണ കാറ്റിൽ പറത്തി <ref>[http://sachhiem.net/SACHNGOAI/snL/LeHongPhong.php]</ref>. ഈ യുദ്ധം അമേരിക്കയെ പിടിച്ചുലച്ചു എന്ന് ഹോ ചിമിൻ വിലയിരുത്തി. എളുപ്പത്തിൽ വിജയിക്കാം എന്നു വിചാരിച്ചിരുന്ന അമേരിക്ക ഈ പരാജയത്തിൽ തകർന്നു. ഇരുവിഭാഗത്തിലേയും ആളുകൾ അവസാനം യുദ്ധം എങ്ങിനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചു ചർച്ച തുടങ്ങി.
 
==മരണാനന്തരം==
[[File:Hochiminh and Bebet.JPG|thumb|left|ഹോ ചിമിൻ, എലിസബത്ത് ഒബ്രാക്ക്, ലൂസി ഒബ്രാക്ക് 1946]].
ദക്ഷിണവിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സൈഗോൺ പിന്നീട് ഔദ്യോഗികമായി ഹോ ചിമിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു. 1975 മെയ് 1 ന് സൈഗോൺ നഗരം പിടിച്ചടക്കിയതോടെയാണ് വിയറ്റ്നാം യുദ്ധം ഔദ്യോഗികമായി അവസാനിച്ചത്. എന്നിരിക്കിലും അവിടുത്തെ ജനങ്ങൾ സ്വന്തം നഗരത്തെ സൈഗോൺ എന്നു തന്നെയാണ് വിളിച്ചിരുന്നത് <ref>{{cite web|title=ലെറ്റർ ഫ്രം ഹോ ചിമിൻ സിറ്റി - എ ട്രൈബ്യൂട്ട് ടു മൈ വിയറ്റ്നാം വെറ്റ് ഫാദർ|url=http://www.counterpunch.org/brown11122007.html|work=CounterPunch|publisher=CounterPunch|accessdate=15 ഒക്ടോബർ 2012|author=ബെൻ ബ്രൗൺ|date=12|month=നവംബർ|year=2007}}</ref>. ഹോ ചിമിൻ നഗരം എന്ന പേരിൽ നിന്നും സൈഗോൺ എന്ന പഴയ പേരിലേക്കു മാറ്റാൻ ഇപ്പോഴും അവിടെ ആവശ്യമുയരുന്നുണ്ടത്രെ <ref name="bbc.co.uk">[http://www.bbc.co.uk/news/world-asia-18328455]</ref>.
 
== വിയറ്റ്നാം യുദ്ധം ==
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്