"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
വിയറ്റ്നാമീസ് നാഷണലിസ്റ്റ് പ്രവർത്തകരെ കൊന്നൊടുക്കാനായി വിയറ്റ് മിൻ പിന്നീടി ഫ്രഞ്ച് കോളനി ശക്തികളുമായി കൈകോർക്കുകയുണ്ടായി <ref>റോബർട്ട്.എഫ്.ടർണർ, വിയറ്റ്നാമീസ കമ്മ്യൂണിസം: ഇറ്റസ് ഒറിജിൻ ആന്റ് ഡവലപ്മെന്റ് (ഹൂവർ ഇൻസ്റ്റിറ്റ്യൂഷൻ പ്രസ്സ്, 1975), പുറങ്ങൾ 57-9, 67-9, 74 ആന്റ് “മിത്സ് ഓഫ് ദ വിയറ്റ്നാമീസ് വാർ,” സൗത്ത്ഈസ്റ്റ് ഏഷ്യൻ പെർസ്പെക്ടീവ്, സെപ്തംബർ
1972, പുറങ്ങൾ14-8; ആർതർ.ജെ.ഡൊമ്മൻ, ദ ഇൻഡോചൈനീസ് എക്സ്പീരിയൻസ് ഓഫ് ഫ്രഞ്ച് ആന്റ് ദ അമേരിക്കൻസ് (ഇന്ത്യാനാ യൂണിവേഴ്സിറ്റി പ്രസ്സ്, 2001), പുറങ്ങൾ153-4.</ref>. വിയറ്റ് മിൻ പാർട്ടി കമ്മ്യൂണിസത്തിനെതിരേയുള്ള നീക്കങ്ങളെയെല്ലാം അടിച്ചമർത്തിയെങ്കിലും ഫ്രഞ്ചുകാരുമായി ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ അവർക്കായില്ല. 1946 കളുടെ അവസാനം പല ചർച്ചകൾക്കും, കരാറുകൾക്കും ശേഷം ഫ്രഞ്ചുകാരുമായുള്ള യുദ്ധം ഒഴിവാക്കാനാവാത്തതാണെന്ന് വിയറ്റ് മിൻ പാർട്ടിക്കു മനസ്സിലായി. ഹായിപോംഗിൽ ഫ്രഞ്ചുകാർ നടത്തിയ ബോംബാക്രമണം ഈ ചിന്തകൾക്കു ശക്തി വർദ്ധിപ്പിച്ചു. കൂടാതെ ഫ്രഞ്ചുകാർ തങ്ങൾക്കൊരിക്കലും സ്വയം ഭരണം നൽകില്ലെന്നും അവർക്കു മനസ്സിലായി. 19 ഡിസംബർ 1946 ന് ഹോ ചിമിൻ തന്റെ സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് ഫ്രഞ്ചുകാർക്കെതിരേ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ശസ്ത്രക്രിയക്കുപയോഗിക്കുന്ന ചെറിയ കത്തികളും, ചെറിയ തോക്കുകളുമായിരുന്നു വിയറ്റ് മിൻ പാർട്ടിയുടെ ആയുധങ്ങൾ. കുരുമുളക് ഉള്ളിലിട്ടു കത്തിച്ച വൈക്കോൽ കെട്ടുകൾ കൊണ്ടാണ് അവർ ഫ്രഞ്ച് സേനക്കു നേരെ പോരാടിയത്. ചെറിയ മൈനുകളും,നാടൻ കൈബോംബുകളും കൊണ്ടാണ് അവർ സായുധവാഹനങ്ങളെ നേരിട്ടത്. രണ്ടുമാസത്തെ യുദ്ധത്തിനുശേഷം വിയറ്റ് മിൻ സേന യുദ്ധത്തിൽ നിന്നും പിൻവാങ്ങി. ഓപ്പറേഷൻ ലീ എന്നു പേരിട്ട ഒരു സായുധനീക്കത്തിലൂടെ,വിയറ്റ് ബാക്ക് എന്ന സ്ഥലത്തു വെച്ച് ഹോ ചിമിനെ പിടികൂടിയതായി ഫ്രഞ്ചുകാർ അവകാശപ്പെട്ടു. പത്രപ്രവർത്തകനായ ബെർണാഡ് ഫാൾ പറയുന്നതിൻ പ്രകാരം വളരെകാലത്തെ യുദ്ധത്തിനുശേഷം ഹോ ചിമിൻ ഒരു യുദ്ധവിരാമത്തിനു തയ്യാറായി. കൂര മേഞ്ഞ ഒരു കളിമൺ കുടിലിലായിരുന്നു ചർച്ചകൾ. അവിടെയെത്തിയ ഫ്രഞ്ചുകാർ കുടിലിന്റെ ഒരു വശത്തിരിക്കുന്ന ഐസ് പാത്രവും, നല്ല ഒരു കുപ്പി ഷാംപെയിനും കണ്ട് അമ്പരന്നു. ഇതിനർത്ഥം ഈ ചർച്ച വിജയിച്ചു കാണണമെന്ന് ഹോ ആഗ്രഹിച്ചിരുന്നു എന്നാണ്. കരാറിലെ ഒരു ആവശ്യം വിയറ്റ് മിനുകളെ യുദ്ധത്തിൽ സഹായിച്ച ജാപ്പനീസ് ഓഫീസർമാരെ ഫ്രഞ്ച് കസ്റ്റഡിയിൽ വിട്ടു തരിക എന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട വിചാരണക്കു വേണ്ടിയായിരുന്നു ഇവരെ ഫ്രാൻസ് ആവശ്യപ്പെട്ടത്. ഹോ ചിമിൻ ഈ ആവശ്യത്തിനു മറുപടി പറഞ്ഞത് ഇങ്ങിനെയാണ്, ''' ജാപ്പനീസ് ഓഫീസർമാർ എന്റെ സുഹൃത്തുക്കളാണ് അവരെ വഞ്ചിക്കാൻ ഞാൻ തയ്യാറില്ല'''. ഇതിനു ശേഷം ഹോ ഏതാണ്ട് ഏഴുകൊല്ലക്കാലം നീണ്ടു നിന്ന യുദ്ധത്തിനുവേണ്ടി പുറത്തേക്കു ഇറങ്ങി നടന്നു <ref>ഫോൾ, ബെർണാഡ്. ''ലാസ്റ്റ് റിഫ്ലക്ഷൻസ് ഓൺ എ വാർ'', പുറം. 88. ന്യൂയോർക്ക്: ഡബിൾഡേ (1967).<!--ISBN#??--></ref>.
 
 
1950 ഫെബ്രുവരിയിൽ ഹോ ചിമിൻ [[ജോസഫ് സ്റ്റാലിൻ |സ്റ്റാലിനും]], [[മാവോ സേതൂങ് |മാവേ സേതൂങുമായി]] [[മോസ്കോ |മോസ്കോയിൽ]] വെച്ചു കണ്ടുമുട്ടി. [[സോവിയറ്റ് യൂണിയൻ]]വിയറ്റ് മിൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. വിയറ്റ്മിൻ പാർട്ടിയെ ധാർമ്മികമായി പിന്തുണക്കാൻ [[ചൈന]] ദൂതൻ വശം ഒരു സന്ദേശം മോസ്കോയിലേക്കു മാവോ കൊടുത്തയക്കുകയുണ്ടായി <ref>റഷ്യൻ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ്, "ക്രോണോളജി", പുറം. 45.</ref>. കൂടുതൽ വിഭവങ്ങൾ പുറംലോകത്തിൽ നിന്നും എത്തി തുടങ്ങി, ഫ്രഞ്ചുകാരുമായുള്ള യുദ്ധം മറ്റൊരു തലത്തിലേക്കെത്തിക്കാൻ വിയറ്റ് മിൻ ശ്രമം തുടങ്ങി. 1954 ൽ ദിയൻ ബിയൻ ഫു എന്ന സ്ഥലത്തുവെച്ചു നടന്ന യുദ്ധത്തിൽ ഫ്രഞ്ചു സൈന്യം വിയറ്റ് മിൻ സർക്കാരിനോട് പരാജയം സമ്മതിച്ചു.
 
== ജപ്പാൻ അധിനിവേശം ==
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്