"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
അപ്പസ്തോലികയുഗത്തിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ [[പെന്തക്കോസ്ത് സഭ|പെന്തക്കോസ്തു സഭകളുടെ]] പിറവിക്കു മുൻപുവരെയുള്ള സഭാചരിത്രത്തിൽ ഭാഷാവരത്തിന്റെ ഉദാഹരണങ്ങൾ അധികമില്ല. വിശ്വാസികളിൽ പലരും "ആത്മാവു മുഖേന" എല്ലാത്തരം ഭാഷകളും സംസാരിക്കുന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടിൽ [[ഇരണേവൂസ്|ഇരണേവൂസും]], ഭാഷകളുടെ വ്യാഖ്യാനത്തിനുള്ള ആത്മീയ വരത്തെക്കുറിച്ചു മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[തെർത്തുല്യൻ|തെർത്തുല്യനും]] നടത്തിയിട്ടുള്ളവ ഒഴിച്ചാൽ സഭാപിതാക്കന്മാരുടെ രചനകളിൽ ഈ പ്രതിഭാസത്തെപ്പറ്റിയുള്ള പരാമർശങ്ങൾ വിരളമാണ്. പെന്തക്കോസ്തുസഭകളുടെ പിറവി വരെയുള്ള സഭാചരിത്രവും ലിഖിതങ്ങളും ഭാഷാവരത്തെ അംഗീകരിക്കുന്നതിൽ പൊതുവേ മടികാണിച്ചു.
 
രണ്ടാം നൂറ്റാണ്ടിൽ [[മോണ്ടനിസം|മൊണ്ടാനസ്]] എന്ന ചിന്തകന്റെ നേതൃത്വത്തിൽ ക്രിസ്തുസന്ദേശത്തോടുള്ള ഒരു വ്യത്യസ്തസമീപനമായി ആരംഭിച്ച് ഒടുവിൽ മുഖ്യധാധാരയിൽ നിന്നു പിരിഞ്ഞ [[മോണ്ടനിസം|മൊണ്ടാനിസ്റ്റു]] വിഭാഗം, ഭാഷാവരത്തിന് ഏറെ പ്രാധാന്യം കല്പിച്ചിരുന്നു. പൊതുവർഷം 177-നടുത്ത് മൊണ്ടാനസിനു കല്പിച്ച സഭാഭ്രഷ്ടും ക്രമേണ അദ്ദേഹത്തിന്റെ അനുയായിവൃന്ദം ക്രമേണ ക്ഷയിച്ചില്ലാതായതും ഭാഷാവരത്തെ പൊതുവേ അസ്വീകാര്യമാക്കുന്നതിനു കാരണമായിരിക്കാം.<ref>[http://www.britannica.com/EBchecked/topic/599257/glossolalia ഗ്ലോസോലാലിയ, ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിലെ ലേഖനം]</ref>
 
==ആധുനികകാലം==
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്