"മെസ്സിയർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
==ചരിത്രം==
1764 ജൂൺ 5-നാണ് [[ചാൾസ് മെസ്സിയർ]] ഈ താരവ്യൂഹത്തെ കണെത്തിയത്.<ref name=thompson2007/> ആ വർഷം തന്നെ മെസ്സിയർ വസ്തുക്കളുടെ പട്ടികയിൽ അദ്ദേഹം ഇതിനെ ചേർത്തു. താരവ്യൂഹത്തിലെ നക്ഷത്രങ്ങളെ ആദ്യമായി വേർതിരിച്ചുകണ്ടത് 1784-ൽ [[വില്യം ഹെർഷൽ|വില്യം ഹെർഷലാണ്]]. "എണ്ണമറ്റ നക്ഷത്രങ്ങളായി വേർതിരിച്ചുകാണാൻ സാധിക്കുന്ന ഉത്കൃഷ്ടമായ താരവ്യൂഹം" എന്നാണ് അദ്ദേഹത്തിന്റെ മകനായ [[ജോൺ ഹെർഷൽ]] M19-നെ വിശേഷിപ്പിച്ചത്.<ref name=burnham1978/>
 
==നിരീക്ഷണം==
[[തീറ്റ ഒഫ്യൂക്കി]] നക്ഷത്രത്തിന് നാലര ഡിഗ്രി പടിഞ്ഞാറ്-കിഴക്കുപടിഞ്ഞാറായാണ് M19 സ്ഥിതിചെയ്യുന്നത്. [[ബൈനോകുലർ|ബൈനോകുലറുകൾ]] ഉപയോഗിച്ചാൽ അസ്പഷ്ടമായൊരു പൊട്ടായിട്ടാണ് താരവ്യൂഹം ദൃശ്യമാവുക. 25 cm [[അപ്പെർച്വർ]] ഉള്ള [[ദൂരദർശിനി|ദൂരദർശിനിയിലൂടെ]] വീക്ഷിച്ചാൽ {{nowrap|3′×4′}} കാമ്പും {{nowrap|5′×7′}}വലയവും കാണാനാകും.<ref name=thompson2007/> ദൃശ്യപ്രകാശമുപയോഗിച്ച് നിരീക്ഷിക്കുമ്പോൾ വളരെ ദീർഘവൃത്താകാരം കൂടിയ ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് M19.<ref name=burnham1978/> വാതകങ്ങളും പൊടിയും താരവ്യൂഹത്തിന്റെ കിഴക്കുഭാഗത്തുനിന്നു വരുന്ന പ്രകാശം ആഗിരണം ചെയ്യുന്നതിനാലാണ് M19 ഈ രൂപത്തിൽ ദൃശ്യമാകുന്നത്. [[ഇൻഫ്രാറെഡ്]] തരംഗങ്ങളുപയോഗിച്ച് നിരീക്ഷിച്ചാൽ ഗോളരൂപത്തിൽ നിന്നുള്ള വ്യതിയാനം കുറവാണ്.<ref name=aj135_5_1731/>
 
==അവലംബം==
"https://ml.wikipedia.org/wiki/മെസ്സിയർ_19" എന്ന താളിൽനിന്ന് ശേഖരിച്ചത്