"താവോ തേ കിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: lad:Tao Te King
(ചെ.) r2.7.3) (Robot: Modifying sl:Tao Te Čing to sl:Daodedžing; സൗന്ദര്യമാറ്റങ്ങൾ
വരി 2:
{{Contains Chinese text}}
 
[[Fileപ്രമാണം:Laozi.jpg|thumb|250px|right|ലാവോസി]]
'''താവോ തേ കിങ്'''ഒരു [[ചൈന|ചൈനീസ്]] [[മതഗ്രന്ഥം|മതഗ്രന്ഥമാണ്]]. താവോ മതത്തിന്റെ [[ഉപനിഷത്ത്|ഉപനിഷത്തായി]] ഇത് പരിഗണിക്കപ്പെടുന്നു. ലാവോത്സെ (ലാവോസി) ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഈ [[കൃതി]] രചിക്കാനിടയായ സാഹചര്യത്തെപ്പറ്റി ഒരു [[ഐതിഹ്യം]] നിലവിലുണ്ട്. മധ്യവയസ്സിൽ സൈനിക സേവനത്തിൽ നിന്നു വിരമിച്ച ലാവോത്സെ സന്ന്യാസം സ്വീകരിച്ച് ജ്ഞാനോപദേശം നൽകുവാൻ ആരംഭിച്ചു. ഒട്ടേറെ ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ടായി. ശിഷ്യഗണങ്ങളുടെ സംഭാഷണങ്ങളിൽ നിന്ന് ലാവോയുടെ മഹത്ത്വം ഗ്രഹിക്കാനിടയായ ചക്രവർത്തി ഇദ്ദേഹത്തിന്റെ അറിവുകൾ ഗ്രന്ഥരൂപത്തിലാക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ അതിഷ്ടപ്പെടാതെ ലാവോത്സെ രാജ്യം വിട്ടുപോകുന്നതിന് തീരുമാനിച്ചു. അതിർത്തി കടക്കാൻ ചെന്ന ഇദ്ദേഹത്തെ രാജസേവകർ ചുങ്കം നൽകാത്തതിനാൽ തടഞ്ഞു നിറുത്തി. തന്റെ പക്കൽ ചുങ്കം നൽകാൻ കാശില്ലെന്നും താൻ പുസ്തകം എഴുതണമെന്ന് നിർബന്ധിച്ചതിനാലാണ് രാജ്യം വിടുന്നതെന്നും അവരെ അറിയിച്ചു. ഗ്രന്ഥം നിർമിക്കുവാനുള്ള അറിവുണ്ടെങ്കിൽ പുസത്കം എഴുതി നൽകിയാൽ മതിയാകുമെന്നും ചുങ്കത്തിന് പണം തരേണ്ടതില്ല എന്നും രാജസേവകൻ അറിയിച്ചു. അതനുസരിച്ച് രചിച്ച ഗ്രന്ഥമാണ് താവോ തേ കിങ് (താവോയുടെ പുസ്തകം) എന്ന് ജനങ്ങൾ വിശ്വസിച്ചുപോരുന്നു. ഗ്രന്ഥാരംഭത്തിൽ "സത്യം'' വ്യഞ്ജിപ്പിക്കാൻ കഴിയാത്തതാണ്; വ്യഞ്ജിപ്പിക്കപ്പെടുന്നത് ഒന്നുംതന്നെ സത്യമല്ല - എന്നു വെളിപ്പെടുത്തുന്നു. ഗ്രന്ഥം രചിച്ചു നൽകിയ ശേഷം ഗ്രന്ഥകാരൻ എങ്ങോ അപ്രത്യക്ഷനായതായി വിശ്വസിക്കപ്പെടുന്നു.
 
== ഗ്രന്ഥത്തിലെ പരാമർശം ==
 
അനന്തമായ മഹാസമുദ്രത്തെ അതീവസമർഥമായി ഒരു പാത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതുപോലെ 81 ബീജമന്ത്രങ്ങളിലൊതുക്കി താവോ തന്റെ തത്ത്വശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനസിദ്ധി നേടിയവരിൽ അതിശ്രേഷ്ഠനായി ഗണിക്കപ്പെടുന്ന ലാവോത്സെയുടെ ഈ കൃതിക്ക് അനുബന്ധമോ വ്യാഖ്യാനമോ ഇതുവരെ ഉണ്ടായിട്ടുള്ളതായി അറിവില്ല.
വരി 16:
പ്രധാന ലോകഭാഷകളിലെല്ലാം ഈ ഗ്രന്ഥത്തിന് വിവർത്തനമുണ്ടായിട്ടുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
* http://academic.brooklyn.cuny.edu/core9/phalsall/texts/taote-v3.html
* http://www.sacred-texts.com/tao/taote.htm
* http://taoism.net/ttc/complete.htm
* http://www.thebigview.com/tao-te-ching/
 
{{സർവ്വവിജ്ഞാനകോശം|താവോ_തേ_കിങ്|താവോ തേ കിങ്}}
വരി 67:
[[sc:Tao Te Ching]]
[[simple:Tao Te Ching]]
[[sl:Tao Te ČingDaodedžing]]
[[sv:Daodejing]]
[[tl:Tao Te Ching]]
"https://ml.wikipedia.org/wiki/താവോ_തേ_കിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്