"സൗത്ത് ആഫ്രിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (Robot: Modifying pam:South Africa to pam:Mauling Africa
(ചെ.) r2.7.3) (Robot: Modifying diq:Afrika Veroci to diq:Afrikaya Veroci; സൗന്ദര്യമാറ്റങ്ങൾ
വരി 2:
{{Infobox Country
|conventional_long_name = <center>{{Collapsible list |title='''<center>Republic of South Africa</center>''' |<center>Republiek van Suid-Afrika |<center>IRiphabliki yeSewula Afrika | <center>IRiphabliki yaseMzantsi Afrika | <center>IRiphabliki yaseNingizimu Afrika| <center>IRiphabhulikhi yeNingizimu Afrika |<center>Rephaboliki ya Afrika-Borwa|<center>Rephaboliki ya Afrika Borwa |<center>Rephaboliki ya Aforika Borwa |<center>Riphabliki ra Afrika Dzonga|<center>Riphabu{{Unicode|ḽ}}iki ya Afurika Tshipembe</center>}}
|common_name = South Africa
|image_flag = Flag of South Africa.svg
|image_coat = Coat of arms of South Africa.svg
|symbol_type = Coat of arms
|image_map = LocationSouthAfrica.svg
|national_motto = ''!ke e: {{IPA|ǀ}}xarra {{IPA|ǁ}}ke''{{spaces|2}}<small>([[ǀXam language|ǀXam]])<br />“Unity In Diversity” (literally “Diverse People Unite”)</small>
|national_anthem = [[National anthem of South Africa]]
|official_languages = {{Collapsible list |title=[[Languages of South Africa|11]] |
[[Afrikaans]] |[[English language|English]] |[[Southern Ndebele language|Southern Ndebele]] |[[Northern Sotho language|Northern Sotho]] |[[Sotho language|Sotho]] |[[Swati language|Swati]] |[[Tsonga language|Tsonga]] |[[Tswana language|Tswana]] |[[Venda language|Venda]] |[[Xhosa language|Xhosa]] |[[Zulu language|Zulu]]}}
|demonym = South African
|capital = [[Pretoria]] (executive)<br />[[Bloemfontein]] (judicial)<br />[[Cape Town]] (legislative)
|largest_city = [[Johannesburg]] <small>(2006)&nbsp;[http://www.citypopulation.de/World.html]</small>
|government_type = [[Parliamentary republic]]
|leader_title1 = [[President of South Africa|President]]
|leader_name1 = [[ജേക്കബ് സൂമ]]
വരി 25:
|leader_title5 = [[Chief Justice of South Africa|Chief Justice]]
|leader_name5 = [[Pius Langa]]
|sovereignty_type = [[Independence]]
|sovereignty_note = from the [[United Kingdom of Great Britain and Ireland|United Kingdom]]
|established_event1 = [[Union of South Africa|Union]]
|established_date1 = [[31 May]] [[1910]]
|established_event2 = [[Statute of Westminster 1931|Statute of Westminster]]
|established_date2 = [[11 December]] [[1931]]
|established_event3 = [[South African referendum, 1960|Republic]]
|established_date3 = [[31 May]] [[1961]]
|area_rank = 25<sup>th</sup>
|area_magnitude = 1 E12
|area_km2 = 1,221,037
|area_sq_mi = 471,443 <!--Do not remove per [[WP:MOSNUM]]-->
|percent_water = Negligible
|population_estimate = 43.9 million
|population_estimate_year = 2008 [[CIA]]
|population_estimate_rank = 25<sup>th</sup>
|population_census =
|population_census_year =
|population_density_km2 = 39
|population_density_sq_mi = 101 <!--Do not remove per [[WP:MOSNUM]]-->
|population_density_rank = 136<sup>th</sup>
|GDP_PPP_year = 2007
|GDP_PPP = $467,95 billion {{increase}} <!--IMF-->
|GDP_PPP_rank = 25<sup>th</sup>
|GDP_PPP_per_capita = $10,600 {{decrease}}
|GDP_PPP_per_capita_rank = 57<sup>th</sup>
|Gini = 57.8
|Gini_year = 2000
|Gini_category = <font color="#e0584e">high</font>
|footnotes =
|HDI_year = 2007
|HDI = 0.674 {{increase}}
|HDI_rank = 121<sup>st</sup>
|HDI_category = <font style="color:#fc0">medium</font>
|currency = [[South African rand]]
|currency_code = ZAR
|country_code = RSA
|time_zone = [[SAST]]
|utc_offset = +2
|cctld = [[.za]]
|calling_code = 27
}}
 
[[ആഫ്രിക്ക|ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ]] തെക്കേ അറ്റത്തുള്ള രാജ്യമാണ് '''റിപബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക'''. ഈ രാജ്യത്തിന്റെ അതിർത്തികൾ [[നമീബിയ]], [[ബോട്സ്വാന]], [[സിംബാബ്‌വെ]], [[മൊസാംബിക്ക്]], [[സ്വാസിലാന്റ്]], [[ലെസോത്തോ]] എന്നിവയാണ്. (ലെസോത്തോ സൗത്ത് ആഫ്രിക്കയാൽ നാലു വശവും ചുറ്റപ്പെട്ട ഒരു സ്വതന്ത്ര രാജ്യമാണ്).<ref>{{cite web|url=http://www.britannica.com/eb/article-9113829/LESOTHO|title=Encyclopædia Britannica Online|publisher=Encyclopædia Britannica, Inc.}}</ref> ദക്ഷിണാഫിക്കയ്ക്ക് [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തിനോടും]] [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിനോടുമായി]] തൊട്ടുകിടക്കുന്ന {{convert|2798|km}} കടൽത്തീരമുണ്ട് <ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/fields/2060.html|work=The World Factbook|title=Coastline|publisher=CIA|accessdate=4 ഫിബ്രവരി 2011}}</ref><ref name=safacts>{{cite web|url=http://www.southafrica.info/about/facts.htm|title=South Africa Fast Facts|publisher=SouthAfrica.info|month=April|year=2007|accessdate=4 ഫിബ്രവരി 2011}}</ref> [[കോമൺ‌വെൽത്ത് ഓഫ് നേഷൻസ്|കോമൺ‌വെൽത്ത് ഓഫ് നേഷൻസിന്റെ]] അംഗമായ സൗത്ത് ആഫ്രിക്ക, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായി കരുതപ്പെടുന്നു.
സാംസ്കാരികമായി വളരേയേറെ വൈവിധ്യം പുലർത്തുന്ന് ഇവിടെ ഭരണഘടന <ref name=safacts/> [[ആഫ്രിക്കാൻസ്]] (Africkaans), [[ഇംഗ്ലീഷ്]], , [[ഇസിസുലു]] (Zulu), [[സെറ്റ്സ്വാന]] (Tswana) [[ഇസിക്സ്ഹോസ]] (Xhosa ),[[സിറ്റ്സോങ്ഗ]] (Tsonga, Xitsonga ), [[സെസോതോ]] (Southern Sotho), [[സെസോതോ സ ലെബൊ]] (Northern Sotho), [[ഇസിന്റിബെലെ]] (Southern Ndebele ), [[സിസ്വാതി]] (Swazi), [[ഷിവെൻഡ]] (Venda), എന്നീ പതിനൊന്ന് ഭാഷകളെ ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട് .
<ref>http://www.constitutionalcourt.org.za/site/constitution/english-web/ch1.html</ref>
 
വരി 75:
[[പ്രമാണം:Uniegebou.jpg|thumb|പ്രിട്ടോറിയയിലെ യൂണീയൻ ബിൽഡിങ്]]
[[പ്രമാണം:Houses of Parliament (Cape Town).jpg|thumb|പാർലമെന്റ് കേപ് ടൗൺ ]]
പ്രസിഡന്റ് രാഷ്ട്രത്തലവനായുള്ള ഭരണസമ്പ്രദായമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. ഗവണ്മെന്റിന്റെ തലവൻകൂടിയായ പ്രസിഡന്റിനെ അഞ്ചുവർഷക്കാലത്തേക്കു തെരഞ്ഞെടുക്കുന്നു. പാർലമെന്റിന്റെ രണ്ട് സഭകളിൽ ഒന്നായ നാഷണൽ അസംബ്ലിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഭരണ കാര്യങ്ങൾക്കായി മന്ത്രിസഭയെ നിയമിക്കുന്നത് പ്രസിഡന്റാണ്.
 
നാഷണൽ അസംബ്ലിയും നാഷണൽ കൗൺസിൽ ഒഫ് പ്രോവിൻസസും ആണ് പാർലമെന്റിന്റെ രണ്ട് സഭകൾ. നാഷണൽ അസംബ്ളിയിൽ 400 അംഗങ്ങളുണ്ട്. ഇവരെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്നു. അഞ്ചുവർഷമാണ് സഭയുടെ കാലാവധി. നാഷണൽ കൌൺസിൽ ഒഫ് പ്രോവിൻസസിൽ 90 അംഗങ്ങളാണുള്ളത്. രാജ്യത്തിലെ ഒൻപത് പ്രവിശ്യാനിയമസഭകൾ ഓരോന്നും പത്ത് അംഗങ്ങളെ വീതം ഈ സഭയിലേക്കു തെരഞ്ഞെടുക്കുന്നു. ഈ സഭയുടെയും കാലാവധി അഞ്ചുവർഷമാണ്. പ്രാദേശിക താത്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രത്യേക അധികാരങ്ങൾ നാഷണൽ കൌൺസിൽ ഒഫ് പ്രോവിൻസസിനുണ്ട്.
 
നിരവധി രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ സംഘടനകളും രാജ്യത്ത് പ്രവർത്തിക്കുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (A.N.C), കൺസർവേറ്റിവ് പാർട്ടി (C.P), ഡെമോക്രാറ്റിക് പാർട്ടി (D.P.), ലേബർ പാർട്ടി (L.P.), നാഷണൽ പാർട്ടി (N.P. അഥവാ Nats), നാഷണൽ പീപ്പിൾസ് പാർട്ടി (N.P.P) എന്നിവയാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ആഫ്രിക്കൻ റെസിസ്റ്റൻസ് മൂവ്മെന്റ്, അസാനിയൻ പീപ്പിൾസ് ഓർഗനൈസേഷൻ, പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ സംഘടനകളും ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്നു.
വരി 150:
=== ഭാഷ ===
 
<br clear="all" />
[[Image:South Africa dominant language map.svg|thumb|ദക്ഷിണാഫ്രിക്കയിൽ ഭാഷകൾ
{{Columns
വരി 168:
{{legend|#d0d0d0|None dominant}}}}]]
 
ആഫ്രിക്കാൻസും [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷും]] ഉൾപ്പെടെ 11 ഭാഷകളെ ദക്ഷിണാഫ്രിക്കയിൽ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്.<ref>http://www.southafrica.info/about/people/language.htm</ref> ആഫ്രിക്കാൻസും ഇംഗ്ലീഷും ഒഴികെയുള്ള ഔദ്യോഗിക ഭാഷകളെല്ലാംതന്നെ ആഫ്രിക്കൻ ഗോത്രഭാഷകളാണ്. ഇവയെ സോതോ (സെസോതോ, സെസോതോ സലെബൊ, സെറ്റ്സ്വാന), നിഗുനി (ഇസിസുലു, ഇസിസോക്സ, ഇസിനിഡിബെലി, സിസ്വാതി), വേൻഡ (ടിഷിവേൻഡ), ത്സോങ്ക (ക്സിറ്റ്സോങ്ക) എന്നിങ്ങനെ വർഗീകരിച്ചിട്ടുണ്ട്. ഇസിസുലു സംസാരിക്കുന്നവരാണ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ജനവിഭാഗം. ആഫ്രിക്കൻ ഗോത്രഭാഷകൾ തമ്മിൽ ബന്ധമുണ്ടെങ്കിലും ഒരു വിഭാഗത്തിന്റെ ഭാഷ മറ്റൊരു വിഭാഗത്തിന് അന്യമാണ്. 1820-കളിൽ ദക്ഷിണാഫ്രിക്കയിലെത്തിയ യൂറോപ്യന്മാർ ഇവിടെ ഇംഗ്ലീഷ് പ്രചരിപ്പിച്ചു. [[ഗ്രീക്ക് ഭാഷ|ഗ്രീക്കും]] [[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസും]] സംസാരിക്കുന്ന ചുരുക്കം ചില വിഭാഗങ്ങളും ദക്ഷിണാഫ്രിക്കയിലുണ്ട്.
 
== കായികം ==
[[ഫുട്ബോൾ]] , [[റഗ്‌ബി]], [[ക്രിക്കറ്റ്]] എന്നിവയാണ് ദക്ഷിണാഫ്രിക്കയിലെ പ്രധാന കായിക വിനോദങ്ങൾ.<ref>{{cite web|url=http://www.southafrica.info/about/sport/sportsa.htm|title=Sport in South Africa|publisher=SouthAfrica.info|accessdate=28 June 2010}}</ref>. [[ഫുട്ബോൾ ലോകകപ്പ് 2010|2010-ലെ ഫുട്ബോൾ ലോകകപ്പ്]] 2010 ജൂൺ 11 മുതൽ ജൂലൈ 11 വരെ ദക്ഷിണാഫ്രിക്കയിലാണ്‌ നടന്നത്.
[[പ്രമാണം:Soccer-City-Stadium-at-capacity.jpg|thumb|left|എഫ്.എൻ.ബി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയും കൊളംബിയയും തമ്മിൽ നടന്ന് ഒരു ഫുട്ബോൾ മൽസരം]]
[[പ്രമാണം:Springbok parade.jpg|thumb|left||ദക്ഷിണാഫ്രിക്കയിലെ ദേശീയ റഗ്ബി ടീമായ സ്പ്രിങ്ങ്ബോക്സ് 2007 റഗ്‌ബി ലോകകപ്പ് ജയിച്ചതിനുശേഷമുള്ള പ്രകടനത്തിനിടയിൽ]]
വരി 186:
ദക്ഷിണാഫ്രിക്കയിലെ ഡച്ച് കൃഷിക്കാർ ബൂറുകൾ എന്നും ഇവരുടെ സംസ്കാരവും ഭാഷയും ആഫ്രിക്കാൻസ് എന്നും അറിയപ്പെട്ടു. 1700-കളിൽ കൃഷിയിടങ്ങൾ തേടി ബൂറുകൾ വടക്ക് ഓറഞ്ച്നദി വരെയും കിഴക്ക് സൂർവെൾഡ് വരെയും വ്യാപിച്ചത് ഖോയ്ഖോയ് ജനതയുമായുള്ള സംഘർഷത്തിലാണ് കലാശിച്ചത്. ദക്ഷിണാഫ്രിക്കയിൽ കറുത്തവരും വെളുത്തവരും തമ്മിൽ ഇന്നും നിലനില്ക്കുന്ന വർഗസംഘർഷത്തിന് ഇത് തുടക്കം കുറിച്ചു.
 
യൂറോപ്പിൽ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുണ്ടായ യുദ്ധത്തിൽ ഡച്ചുകാർ ഫ്രഞ്ച് പക്ഷം ചേർന്നതിൽ പ്രകോപിതരായ ബ്രിട്ടീഷുകാർ 1795-ൽ കേപ് കോളനി പിടിച്ചെടുത്തു. 1802-ലെ അമീൻസ് കരാർ പ്രകാരം ബ്രിട്ടീഷുകാർ കേപ് കോളനിയെ ഡച്ചുകാർക്ക് തിരിച്ചു നല്കിയെങ്കിലും 1815-ലെ വിയന്ന കോൺഗ്രസ്സിന്റെ തീരുമാന പ്രകാരം കോളനിക്കുമേലുള്ള സമ്പൂർണാവകാശം ബ്രിട്ടനു ലഭിച്ചതോടെ ബ്രിട്ടനിൽനിന്ന് കേപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ വരവിൽ വൻ വർധനവുണ്ടായി. കൃഷിയിടങ്ങൾക്കുവേണ്ടി ഇവരും രംഗത്തെത്തിയതോടെ ബൂർ-ബ്രിട്ടിഷ് ബന്ധം വഷളായി. മറ്റു ചില കാരണങ്ങളാലും ബ്രിട്ടിഷ് കോളനി വാഴ്ച ബൂറുകൾക്ക് അസഹനീയമായിത്തീർന്നിരുന്നു. ഇംഗ്ളീഷിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് തങ്ങളുടെ താത്പര്യങ്ങൾക്കുമേലുള്ള കടന്നാക്രമണമായി ബൂറുകൾ കരുതി. 1807-ൽ ബ്രിട്ടിഷ് പാർലമെന്റ് അടിമത്തം നിരോധിച്ചതോടെ ഈ നിയമം ബ്രിട്ടിഷ് കോളനികളിലും പ്രാബല്യത്തിൽവന്നു. കൃഷിപ്പണിക്ക് അടിമകളെ ആശ്രയിച്ചുപോന്ന ഡച്ച് കർഷകർക്ക് ഇത് വലിയ ആഘാതമായിരുന്നു. ഈ സാഹചര്യത്തിൽ കേപ് കോളനി വിട്ട് വടക്കോട്ടു നീങ്ങാൻ ഭൂരിപക്ഷം ബൂറുകളും തീരുമാനിച്ചു. ബ്രിട്ടിഷ് കൊളോണിയൽ ഭരണസംവിധാനത്തിൽനിന്നു രക്ഷനേടാനുള്ള വ്യഗ്രതയായിരുന്നു ഈ യാത്രയ്ക്കു പിന്നിലെ പ്രേരകശക്തി. ചരിത്രത്തിൽ ഈ പ്രയാണം 'ഗ്രെയ്റ്റ് ട്രെക്' എന്നും ഇതിലെ യാത്രികർ 'വൂർ ട്രെക്കേഴ്സ്' എന്നും അറിയപ്പെട്ടു. സുലുകൾക്ക് ഭൂരിപക്ഷമുള്ള നേറ്റാളിൽ എത്തിയ ഒരു സംഘത്തെ സുലു ഗോത്രത്തലവനായ ഡിങ്കാന വധിച്ചെങ്കിലും 1838-39-ലെ ബ്ളഡ് റിവർ യുദ്ധത്തിൽ സുലുകളെ പരാജയപ്പെടുത്തിക്കൊണ്ട് വൂർ ട്രെക്കേഴ്സ് നേറ്റാൾ പിടിച്ചെടുത്തു. എന്നാൽ 1843-ൽ ബ്രിട്ടൻ നേറ്റാൾ കൈയടക്കിയതോടെ ഓറഞ്ച്-വാൽ നദികൾക്കു വടക്കോട്ടു നീങ്ങിയ ബൂറുകൾ അവിടെ ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, ട്രാൻസ്വാൾ എന്നീ രണ്ട് റിപ്പബ്ളിക്കുകൾ സ്ഥാപിച്ചു. രണ്ട് ബൂർ റിപ്പബ്ലിക്കുകൾ, ബ്രിട്ടിഷ് കോളനികളായ നേറ്റാൾ, കേപ് എന്നിവയ്ക്കു പുറമേ ഏതാനും സ്വതന്ത്ര ഗോത്ര രാജ്യങ്ങളും ഉൾപ്പെട്ടതായിരുന്നു 19-ാം ശ.-ത്തിലെ ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയെ ഏകീകരിച്ച് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു അക്കാലത്ത് ബ്രിട്ടന്റെ അജൻഡ. അങ്ങനെ 1848-ൽ ബ്രിട്ടീഷുകാർ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് പിടിച്ചെടുത്തെങ്കിലും ബൂറുകളുമായുള്ള നിരന്തര സംഘർഷവും സുഗമമായ ഭരണം നിർവഹിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കാരണം 1854-ൽ അവർ ഓറഞ്ച് ഫ്രീ സ്റ്റേറ്റിന് സ്വാതന്ത്ര്യം നല്കി. 1877-ൽ ഡിസ്രേലി സർക്കാരിന്റെ തീരുമാനപ്രകാരം കേപ് കോളനിയുടെ ഗവർണർ ട്രാൻസ്വാൾ പിടിച്ചെടുത്തത് ആദ്യത്തെ ആംഗ്ളോ-ബുവർ യുദ്ധത്തിനു വഴിതെളിച്ചു. 1884-ൽ ബൂറുകൾ ബ്രിട്ടിഷ് സേനയെ പരാജയപ്പെടുത്തിയതോടെ ട്രാൻസ്വാളിനു സ്വാതന്ത്ര്യം നല്കാൻ ബ്രിട്ടൻ തയ്യാറായി.
 
19-ആം ശതകത്തിൽ സ്വർണ-രത്ന നിക്ഷേപങ്ങൾ കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക ഘടനയെ നിർണായകമായി സ്വാധീനിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉത്പാദന കേന്ദ്രമായി ദക്ഷിണാഫ്രിക്ക മാറി. സ്വർണനിക്ഷേപങ്ങൾ പ്രധാനമായും ട്രാൻസ്വാളിലാണ് കേന്ദ്രീകരിച്ചിരുന്നത്. ട്രാൻസ്വാൾ ബ്രിട്ടിഷ് ഭരണത്തിനു പുറത്തായിരുന്നെങ്കിലും അവിടത്തെ ഖനികളിലെ ബ്രിട്ടിഷ് മൂലധന നിക്ഷേപം സ്വർണവ്യവസായത്തിൽ ബ്രിട്ടന് ആധിപത്യം നേടിക്കൊടുത്തു. എന്നാൽ കുറഞ്ഞ മൂലധന നിക്ഷേപം ബൂറുകളുടെ ലാഭവിഹിതത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് നികുതിയിലൂടെ വരുമാനം കൂട്ടാനുള്ള ബൂറുകളുടെ നീക്കം ഖനിഉടമകളായ ബ്രിട്ടീഷുകാരുടെ എതിർപ്പിനു കാരണമായി. സ്വർണനിക്ഷേപങ്ങൾ അന്വേഷിച്ചെത്തിയ ഭാഗ്യാന്വേഷികളുടെ അഭൂതപൂർവമായ വരവിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങളും ബൂർ-ബ്രിട്ടിഷ് ബന്ധത്തെ ശിഥിലമാക്കി. കേപ് കോളനിയിൽനിന്നും ഇംഗ്ളണ്ടിൽനിന്നുമുള്ള കുടിയേറ്റക്കാരുടെ വ്യാവസായിക പങ്കാളിത്തം ട്രാൻസ്വാൾ സ്വാഗതം ചെയ്തെങ്കിലും അവർക്ക് വോട്ടവകാശം ഉൾപ്പെടെയുള്ള രാഷ്ട്രീയ ആനുകൂല്യങ്ങൾ ബൂറുകൾ നിഷേധിച്ചത് നിരവധി രാഷ്ട്രീയ പ്രശ്നങ്ങൾക്കു കാരണമായി.
 
ട്രാൻസ്വാളിന്റെ സാമ്പത്തിക വളർച്ചയോടെ ദക്ഷിണാഫ്രിക്കയിലെ സമ്പന്ന സംസ്ഥാനമെന്ന പദവി കേപ് കോളനിക്കു നഷ്ടമായി. ട്രാൻസ്വാളിന്റെ മുന്നേറ്റം ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടിഷ് മേധാവിത്വത്തിനു വെല്ലുവിളിയാകുമെന്ന് കേപ് കോളനിയുടെ പ്രധാനമന്ത്രിയായ സെസിൻ റോഡ്സ് ആശങ്കപ്പെട്ടു. ട്രാൻസ് വാളിനെ അധീനപ്പെടുത്തി ബ്രിട്ടിഷ് കോളനിയാക്കുന്നതിനായി ഡോ. ജയിംസണിന്റെ കീഴിൽ 500 പേരടങ്ങിയ ഒരു സായുധ സംഘത്തെ 1896-ൽ ഇദ്ദേഹം ട്രാൻസ്വാളിലേക്ക് അയച്ചെങ്കിലും ഈ ഉദ്യമം പരാജയപ്പെട്ടു. വോട്ടവകാശം നിഷേധിക്കപ്പെട്ട കുടിയേറ്റക്കാർ അക്രമികളുടെ പക്ഷം ചേർന്നുകൊണ്ട് ട്രാൻസ്വാൾ സർക്കാരിനെ അട്ടിമറിക്കുമെന്ന ഇദ്ദേഹത്തിന്റെ കണക്കുകൂട്ടൽ അസ്ഥാനത്തായതോടെ 'ജയിംസൺ റെയ്ഡ്' എന്നറിയപ്പെട്ട ഈ ആക്രമണം പരാജയപ്പെട്ടു.
വരി 222:
1978-ൽ പ്രധാനമന്ത്രിയായ [[പി.ഡബ്ലൂ. ബോത]] പ്രായോഗികമതിയായ ഭരണാധികാരി എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. കറുത്തവരുടെ പ്രതിഷേധം നിയന്ത്രണാതീതമായി മാറിയ 1980-കളിൽ 'ഒന്നുകിൽ മാറുക അല്ലെങ്കിൽ മരിക്കുക' (Change or Die) എന്ന് തന്റെ രാജ്യക്കാരോട് ഇദ്ദേഹം ആഹ്വാനം ചെയ്തു. ഒട്ടനവധി പ്രാകൃതമായ അപ്പാർതീഡ് നിയമങ്ങൾ റദ്ദാക്കാൻ ഇദ്ദേഹം സന്നദ്ധനായി. പാസ്സ് നിയമങ്ങൾ റദ്ദാക്കിയതും മിശ്രവിവാഹത്തിനുമേലുള്ള നിരോധനം നീക്കിയതും ഇതിൽപ്പെടുന്നു. 1984-ൽ ഇദ്ദേഹത്തിന്റെ സർക്കാർ പ്രാബല്യത്തിൽ വരുത്തിയ പുതിയ ഭരണഘടന ഇന്ത്യക്കാർക്കും 'കളേർഡ്' ജനതയ്ക്കും പാർലമെന്റിൽ പ്രാതിനിധ്യം നല്കി. എന്നാൽ കറുത്തവർക്ക് രാഷ്ട്രീയ പങ്കാളിത്തം നിഷേധിച്ച നടപടി അവരിൽ വൻ പ്രതിഷേധമുളവാക്കി. പ്രതിഷേധം അക്രമാസക്തമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ ബോത നിർബന്ധിതനായി. അടിയന്തരാവസ്ഥക്കാലത്ത് കറുത്തവരും പൊലീസും തമ്മിൽ നടന്ന സംഘട്ടനങ്ങൾക്കു പുറമേ ഇൻകാത്തയും എ.എൻ.സി.യും തമ്മിൽ നടന്ന പോരാട്ടങ്ങളും നിരവധിപേരുടെ ജീവൻ അപഹരിച്ചു. മറ്റു ലോകരാഷ്ട്രങ്ങളെല്ലാം ഉദാരനയങ്ങൾ സ്വീകരിക്കുന്ന ഒരു കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്ക മാത്രം ഒരു അടഞ്ഞ സമൂഹമായി മാറുന്നതിൽ പ്രതിഷേധിച്ച് യൂറോപ്യൻ യൂണിയൻ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സാമ്പത്തിക ഉപരോധമേർപ്പെടുത്തി.
 
1989-ൽ [[ഫ്രഡറിക്‌ ഡിക്ലർക്ക്]] പ്രധാനമന്ത്രിയായതോടെ ദക്ഷിണാഫ്രിക്കൻ ചരിത്രത്തിലെ പുതിയൊരു ഘട്ടം തുടങ്ങുകയായിരുന്നു. അന്താരാഷ്ട്ര സമ്മർദവും ആഭ്യന്തര പ്രശ്നങ്ങളും ഉയർത്തിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അപ്പാർതീഡ് വ്യവസ്ഥിതി തുടർന്നുകൊണ്ടുപോകുന്നത് യുക്തിഹീനമാണ് എന്ന് ഇദ്ദേഹം കരുതി. ദക്ഷിണാഫ്രിക്കയെ ഗ്രസിച്ച വർഗീയ രാഷ്ട്രീയ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി എ.എൻ.സി. ക്കു മേലുള്ള നിരോധനം നീക്കുകയും മണ്ഡേലയെ മോചിപ്പിക്കുകയും ചെയ്തു. 'തുല്യ അവകാശവും ഭൂരിപക്ഷ ഭരണവും' എന്ന ഇദ്ദേഹത്തിന്റെ അജൻഡയെ യാഥാസ്ഥിതികർ എതിർത്തെങ്കിലും 1992-ലെ ഹിതപരിശോധനയിൽ ഭൂരിപക്ഷം വെള്ളക്കാരും ഇദ്ദേഹത്തെ പിന്താങ്ങി. 93-ൽ ദക്ഷിണാഫ്രിക്കൻ സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന ഇടക്കാല ഭരണഘടന എല്ലാ ദക്ഷിണാഫ്രിക്കക്കാർക്കും തുല്യാവകാശം നല്കുകയും ബന്തുസ്ഥാനുകൾ നിർത്തലാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽ (1994) എ.എൻ.സി. വൻ ഭൂരിപക്ഷം നേടിയതോടെ അപ്പാർതീഡ് യുഗം അവസാനിച്ചു. വംശീയ വിവേചനമില്ലാത്ത ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു [[നെൽ‌സൺ മണ്ടേല]]. 1999-ൽ ഇദ്ദേഹത്തെത്തുടർന്ന് [[താബോ എംബേകി]] പ്രസിഡന്റായി. 2004 ഏപ്രിലിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ എ.എൻ.സി. വൻ ഭൂരിപക്ഷം നേടിയതോടെ എംബേകി വീണ്ടും പ്രസിഡന്റായി അധികാരമേറ്റു.
 
== അവലംബം ==
വരി 271:
[[da:Sydafrika]]
[[de:Südafrika]]
[[diq:AfrikaAfrikaya Veroci]]
[[dsb:Pódpołdnjowa Afrika]]
[[dv:ދެކުނު އެފްރިކާ]]
"https://ml.wikipedia.org/wiki/സൗത്ത്_ആഫ്രിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്