"റസ്സൽ-ഐൻസ്റ്റൈൻ മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ശീതയുദ്ധകാലത്ത് 1955 ജൂലൈ 5 ന് അണുവായുധങ്ങളുടെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:24, 3 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശീതയുദ്ധകാലത്ത് 1955 ജൂലൈ 5 ന് അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി ബട്രാന്റ് റസ്സൽ പുറപ്പെടുവിച്ചതാണ് റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും ഐൻസ്റ്റീൻ മുന്നോട്ടുവെച്ചവയായിരുന്നു.[1]

ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപായുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗത്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, പ്രശസ്തമായ ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ പുഗ്‌വാഷ് കോൺഫറൻസ് കാനഡയിൽ സംഘടിപ്പിച്ചത്. [2] ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ തന്നെ നിലനില്പ് ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.

അവലംബം

  1. {{Citation |url=http://www.wagingpeace.org/articles/2004/10/00_krieger_meeting-russell-einstein-challenge.htm%7Ctitle=Meeting the Russell-Einstein Challenge to Humanity by David Krieger|accessdate=2012 നവംബർ 3}
  2. {{Citation |url=http://www.pugwash.org/about/manifesto.htm%7Ctitle=the Russell-Einstein Manifesto|accessdate=2012 നവംബർ 3}