"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,255 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==സംസ്കാരം==
[[File:Puntan Dos Amantes (Guam) - DSC01150.JPG|right|thumb|ടൂ ലവേഴ്സ് പോയിന്റ് എന്ന സ്ഥലം<ref name="NPS PdA">{{cite web|title=Puntan dos Amantes|url=http://www.nature.nps.gov/nnl/site.cfm?Site=PUDO-GU|work=NPS: Explore Nature|publisher=The US National Park Service|accessdate=2012-09-09}}</ref> ദ്വീപിലെ കമിതാക്കൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണത്രേ ഇത്.]]
 
പരമ്പരാഗത ചമോറോ സംസ്കാരം സ്പെയിൻകാർ ഇവിടെയെത്തും മുൻപുള്ള സംസ്കാരത്തിന്റെയും സ്പാനിഷ് സംസ്കാരത്തിന്റെയും മെക്സിക്കോയിൽ രൂപപ്പെട്ട സംസ്കാരത്തിന്റെയും മിശ്രണത്താൽ ഉരുത്തിരിഞ്ഞുണ്ടായ ഒന്നാണ്. ചമോറോ ഭാഷ, സംഗീതം, നൃത്തം, കടൽയാത്ര, ഭക്ഷണം, കളികൾ (ബാറ്റു, ചോങ്ക, എസ്റ്റുലെക്സ്, ബായോഗു എന്നിവ ഉദാഹരണം), മീൻപിടിത്തം, ഗാനങ്ങൾ, വസ്ത്രവിധാനം എന്നിവയിലൊക്കെ ഈ സമ്മിശ്രസംസ്കാരം ദൃശ്യമാണ്. 1668 മുതൽ 1898 വരെയുള്ള സ്പാനിഷ കോളനിഭരണക്കാലത്ത് ബഹുഭൂരിപക്ഷം നാട്ടുകാരെയും മതപരിവർത്തനം ചെയ്ത് റോമൻ കത്തോലിക്കരാക്കി മാറ്റിയിരുന്നു. ഈസ്റ്റർ, ക്രിസ്മസ് മുതലായ ആഘോഷങ്ങൾ വ്യാപകമായി. മിക്ക ചമോറോകളുടെയും കുടുംബപ്പേരും സ്പാനിഷ് ശൈലിയിലാകാൻ കാരണം മതപരിവർത്തനമാണ്.
 
അമേരിക്കയുടെയും സ്പെയിനിന്റെയും സാംസ്കാരിക സ്വാധീനം കാരണം ചമോറോകളുടെ ആദ്യകാല സാംസ്കാരിക പാരമ്പര്യം ഏറെക്കുറെ കൈമോശം വന്ന സ്ഥിതിയിലാണിപ്പോൾ. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി സ്പെയിൻകാരുടെ വരവിനു മുൻപുള്ള സംസ്കാരം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചില പണ്ഡിതർ പസഫിക്കിലെ മറ്റു ദ്വീപുകളിൽ സന്ദർശിച്ച് ആദ്യകാല ചമോറോകളുടെ നൃത്തം, ഭാഷ, നൗക നിർമാണം എന്നിവ എങ്ങനെയായിരുന്നിരിക്കണം എന്ന് ഗവേഷണം നടത്തിയിട്ടുണ്ട്.
 
പൊതുമുതലിനും പരസ്പര സഹകരണത്തിനും ഊന്നൽ നൽകുന്ന സമ്പ്രദായങ്ങൾ (മൂല്യങ്ങൾ) ആയ ചെഞ്ചുലെ, ഇനാഫമയോലക് എന്നിവ (chenchule'. inafa'maolek) പാശ്ചാത്യ സ്വാധീനമുണ്ടായിട്ടും നഷ്ടപ്പെട്ടുപോകാത്ത രണ്ട് കാര്യങ്ങളാണ്.
 
[[File:Gadao Guam.jpg|left|thumb||യൂറോപ്യന്മാർ എത്തും മുൻപുള്ള ഗുവാമിനെപ്പറ്റിയുള്ള കഥകളിൽ ഗഡാവോ എന്ന ചീഫ് സ്ഥാനം പിടിക്കുന്നുണ്ട്. ]]
 
ബഹുമാനത്തിൽ ആസ്പദമായ സാമൂഹിക നിയമങ്ങളാണ് ചമോറോ സംസ്കാരത്തിന്റെ മുഖ്യഭാഗം. മുതിർന്നവരുടെ കൈകൾ മണക്കുക, കഥകളും മറ്റും തലമുറകളിലൂടെ കൈമാറുക, പഴയ യുദ്ധഭൂമിയിലേയ്ക്കും കാട്ടിലേയ്ക്കും മറ്റും പ്രവേശിക്കുന്നതിനുമുൻപ് പരേതാത്മാക്കളോട് അനുവാദം ചോദിക്കുക എന്നിവയൊക്കെ ഇത്തരം ആചാരങ്ങളിൽ പെടുന്നു. തോണി നിർമാണം, ബെലെംബായോടുയെൻ (belembaotuyan) എന്ന തന്ത്രിവാദ്യം നിർമിക്കുക, കവണകൾ ഉണ്ടാക്കുക, ശവമടക്കുന്ന രീതി എന്നിവയൊക്കെ യൂറോപ്യന്മാരുടെ വരവിനും മുൻപേയുള്ളവയാണ്.
 
നെയ്ത്ത് (കുട്ടകൾ, പരവതാനികൾ, സഞ്ചികൾ, തൊപ്പികൾ, ഭക്ഷണം സൂക്ഷിക്കുന്ന പാത്രങ്ങൾ എന്നിവ ഉദാഹരണം), നെയ്ത്തുയന്ത്രം ഉപയോഗിച്ചുള്ള നിർമിതികൾ എന്നിവ ഇവിടെ പ്രചാരത്തിലുണ്ട്. കക്കകളും മറ്റും ഉപയോഗിച്ചുള്ള നെക്‌ലേസുകൾ, ബ്രേസ്‌ലെറ്റുകൾ, കമ്മലുകൾ, ബെൽറ്റുകൾ, ചീപ്പുകൾ എന്നിവയും നിർമിക്കപ്പെടുന്നുണ്ട്.
 
==ഭരണകൂടവും രാഷ്ട്രീയവും==
27,336

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459132" എന്ന താളിൽനിന്ന് ശേഖരിച്ചത്