"മുത്തുസ്വാമി ദീക്ഷിതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
ദീക്ഷിതരുടെ കൃതികളെല്ലാംതന്നെ സാഹിത്യപരമായും സംഗീതപരമായും ഉന്നതനിലവാരം പുലർത്തുന്നവയാണ്. മധ്യമകാലസാഹിത്യം, യതിപ്രയോഗങ്ങൾ, സമഷ്ടിചരണങ്ങൾ തുടങ്ങിയവ ദീക്ഷിതർകൃതികളുടെ പ്രത്യേകതകളാണ്.
അമൃതവർഷിണിരാഗത്തിലുള്ള ആനന്ദാമൃതകർഷിണി എന്നു തുടങ്ങുന്ന കൃതിയുടെ സമഷ്ടിചരണത്തിൽ `സലിലം വർഷയ വർഷയ വർഷയ' എന്ന് അദ്ദേഹം പാടിയപ്പോൾ ഉണങ്ങി വരുകിടന്നവരണ്ടു കിടന്ന ഭൂമിയിലേക്ക് ധാരമുറിയാതെ മഴ പെയ്തുവെന്നും അത് നിർത്തുവാൻ `സലിലം സ്തംഭയ സ്തംഭയ സ്തംഭയ' എന്ന് അദ്ദേഹംതന്നെ പാടിയെന്നുമുള്ള കഥ പ്രസിദ്ധമാണ്.
രാഗഭാവം ശരിക്കും പ്രകടമാവുന്നത് വിളം‌ബിതകാലത്തിലാണെന്ന് വിശ്വസിച്ച ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിരിയ്ക്കുന്നത് ഈ കാലത്തിലാണ്.
 
"https://ml.wikipedia.org/wiki/മുത്തുസ്വാമി_ദീക്ഷിതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്