'''വെടിയുണ്ട''' എന്നത് [[അമ്മ്യൂനീഷൻ|വെടിക്കോപ്പുകളിൽ]] അഥവാ [[തോക്ക്|തോക്കുകളിൽ]] ഉപയോഗിക്കുന്ന കൂർത്ത [[ലോഹം|ലോഹ]] നിർമ്മിതമായ ഒരു വസ്തുവാണ്. പൊതുവേ [[ഈയം]] ആണ് ഇതിനുപയോഗിക്കുന്ന ലോഹം. മുൻപ്മുമ്പ് ഈയം കൊണ്ടോ ഇർമ്പ്ഇരുമ്പ് കൊണ്ടോ ഉള്ള ഗോളാകൃതിയിലുള്ള വസ്തുക്കളാണ് തോക്കുകളിൽ ലക്ഷ്യ ഭേദനത്തിന്ലക്ഷ്യഭേദനത്തിന് ഉപയോഗിച്ചിരുന്നത് . ഈ ഗോളകൃതിയിൽഗോളാകൃതിയിൽ നിന്നാണ് വെടിയുണ്ട എന്ന പേരു വന്നത്. വെടിയുണ്ടകളിൽ സ്ഫോടക വസ്തുക്കൾ ഇല്ലാത്തതിനാൽ അവ പൊട്ടാറില്ല. മറിച്ച് അവയുടെ കൈനെറ്റിക്ക് ഊർജ്ജം(തോക്കിൽ നിന്നും അതി വേഗതയിൽഅതിവേഗതയിൽ പുറത്തു വന്ന് ലക്ഷ്യത്തിൽ തുളഞ്ഞു കയറുന്നതുകയറുന്നത്) കാരണമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. വെടിയുണ്ടയോടൊപ്പമുള്ള സ്ഫോടക വസ്തുവിൽ , കാഞ്ചി വലിക്കുമ്പോൾ സ്ഫോടനമുണ്ടാകുന്നതിലൂടെയാണ് വെടിയുണ്ട പുറത്തേയ്ക്ക് കുതിക്കുന്നത്. എയർ ഗണ്ണൂകളിൽ വെടിയുണ്ടയ്ക്ക് പുറത്തേയ്ക്കുളള ചലനം സാധ്യമാകുന്നത് തോക്കിനകത്ത് ഒരു [[സ്പ്രിങ്ങ്]] ബലം പ്രയോഗിച്ച് ചുരുക്കി നിർത്തുന്നതിലൂടെ വായുവിന്റെ അതി സമ്മർദ്ദം ഉണ്ടാക്കുകയും അത് പൊടുന്നനെ തുറന്നു വിടുകയും ചെയ്തുകൊണ്ടാണ്.
[[ബുള്ളറ്റ്]] എന്ന് പൊതുവെ പറയപ്പെടുന്നത് കെയ്സ്, [[വെടിമരുന്ന്]], പ്രൈമർ എന്നീ വസ്തുക്കൾ ഒരുമിച്ച് വയ്ക്കുന്നതിനെയാണ്. നാം പൊതുവെ ബുള്ളറ്റ് എന്ന് പറയുന്ന വസ്തുവിന്റെ ശരിയായ പദം കാഡ്രിഡ്ജ്[[കാട്രിഡ്ജ്]] അല്ലെങ്കിൽ റൌണ്ട്റൗണ്ട് എന്നാണ്.