"വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==പ്രകാശസ്രോതസ്സ്==
ദീപസ്തംഭങ്ങളിൽ വെളിച്ചം ഉത്പാദിപ്പിക്കുവാനായി ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന [[ഇന്ധനം|ഇന്ധനങ്ങൾ]] വിറകും കല്ക്കരിയും ആയിരുന്നു. പിന്നീട് ഇന്ധനമായി എണ്ണ ഉപയോഗിക്കാൻ തുടങ്ങി. 1784-ൽ സ്വിറ്റ്സർലൻഡ്കാരനായ എ. ആർഗൻഡ് എണ്ണ ഉപയോഗിച്ചുകത്തിക്കുന്ന വിളക്ക് (Argand Lamp) കണ്ടുപിടിച്ചു. നൂറുവർഷത്തോളം ഇതിന്റെ വിവിധ പരിഷ്കൃതമാതൃകകൾ ഉപയോഗത്തിലിരുന്നു. 1902-ഓടെ എണ്ണ കൂടിയ മർദത്തിൽ ചൂടാക്കി ബാഷ്പീകരിച്ച് മാന്റിലുകൾ കത്തിക്കുന്ന രീതി ബ്രിട്ടീഷുകാർ പ്രയോഗത്തിലാക്കി. ഇത് പ്രകാശത്തിന്റെ തെളിച്ചം വർധിപ്പിക്കാനുതകി. പിന്നീട് വൈദ്യുതവിളക്കുകളും അസിറ്റിലിൻ ലാമ്പുകളും ഉപയോഗത്തിൽവന്നു. സൗരോർജവിളക്കുകളും ഇന്ന് ഉപയോഗത്തിലുണ്ട്.
 
വെളിച്ചം ചിതറിപ്പോകാതെ ഒരു ദിശയിലേക്കു കേന്ദ്രീകരിപ്പിച്ച് ശക്തമായ ബീമിന്റെ രൂപത്തിൽ ചക്രവാളസീമയിലേക്ക് അയയ്ക്കാൻ സാധിച്ചത് ദീപസ്തംഭങ്ങളുടെ പ്രവർത്തനത്തിന്റെ ക്ഷമത വർധിപ്പിച്ചു. [[ലെൻസ്]], [[പ്രിസം]], [[കണ്ണാടി|ദർപ്പണം]] (mirror) എന്നിവ ഉപയോഗിച്ചാണ് ഈ സംവിധാനം ഒരുക്കിയത്. അഗസ്റ്റിൻ ഫ്രെനെൽ (Augustine Fresnel, 1788-1827) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ദീപസ്തംഭങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ് (dioptric lens) രൂപകല്പന ചെയ്ത് ഉപയോഗത്തിലാക്കിയത് (1822).
 
ഓരോ ദീപസ്തംഭവും പ്രകാശം വർഷിക്കുന്ന രീതി വ്യത്യസ്തമാണ്. പ്രകാശം വർഷിക്കുന്നതിലെ പ്രത്യേകത തിരിച്ചറിഞ്ഞ് ഏതു ദീപസ്തംഭത്തെയാണ് സമീപിച്ചിരിക്കുന്നത് എന്ന് നാവികർക്കു മനസ്സിലാക്കാം. സന്ദേശമുൾ ക്കൊണ്ട്സന്ദേശമുൾക്കൊണ്ട് നാവികയാത്ര ക്രമീകരിക്കാൻ ഇതുവഴി കഴിയുന്നു.
 
പ്രകാശം സ്ഥിരമായി വർഷിച്ചുകൊണ്ടിരിക്കുന്ന ദീപസ്തംഭങ്ങളുണ്ട്. മിക്ക ദീപസ്തംഭങ്ങളും കൃത്യമായ ഇടവേളകളിൽ ഫ്ലാഷുകൾ പുറപ്പെടുവിക്കുന്നവയാണ്. മറ്റു ചിലവ കൃത്യമായ ഇടവേളകളിൽ ഇടവിട്ട് കത്തുന്നു. ധവളപ്രകാശത്തിനു (white light) പുറമേ ചുവപ്പ്, പച്ച എന്നിങ്ങനെ വിവിധ വർണങ്ങളിൽ പ്രകാശം വർഷിക്കുന്ന ദീപസ്തംഭങ്ങളുമുണ്ട്. വെളിച്ചം പ്രസരിപ്പിക്കുന്നത് വ്യക്തമായി കാണാൻ സാധ്യമല്ലാത്ത കഠിനകാലാവസ്ഥകളിൽ ശബ്ദസിഗ്നലുകൾ ഉപയോഗപ്പെടുത്തുന്നു. മൂടൽമടഞ്ഞുള്ളപ്പോൾ ഹോൺ, സൈറൺ, സ്ഫോടനശബ്ദം തുടങ്ങിയവ ഉപയോഗപ്പെടുത്താറുണ്ട്. റേഡിയോ ദിശാനിർണയന സംവിധാനമുള്ള കപ്പലുകൾക്ക് ലഭിക്കാൻതക്കതരത്തിൽ റേഡിയോ ബീക്കണുകളും ദീപസ്തംഭങ്ങളിൽ സജ്ജീകരിക്കാറുണ്ട്. തിരമാലകളുടെ ചലനശക്തി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വിസിലുകളും ഫോഗ്ബെല്ലുകളും ലൈറ്റ്ബോയികളിൽ ഉപയോഗപ്പെടുത്തുന്നു.
 
==ഇന്ത്യയിലും കേരളത്തിലും==
"https://ml.wikipedia.org/wiki/വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്