"വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==ചരിത്രം==
{{triple image|center|Olakkaneesway Temple.jpg|230|Mahabalipuram lighthouse.jpg|100|Old and new lighthouses at Mahabalipuram.jpg|250|[[പല്ലവർ|പല്ലവന്മാരുടെ]] കീഴിൽ ഏഴാം നൂറ്റാണ്ടു മുതൽ [[മഹാബലിപുരം]] തിരക്കുള്ള തുറമുഖനഗരമായിരുന്നു. അക്കാലത്തുതന്നെ പാറകളിൽ തീകൂട്ടി നാവികർക്ക് സഹായകമാം വിധം രാത്രിയിൽ പ്രകാശമുണ്ടാക്കുമായിരുന്നു. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] ആദ്യം വിളക്കുമാടമായി ഉപയോഗിച്ചതും മഹിഷാസുരമർദ്ദിനി ഗുഹയ്ക്കു മേലുള്ള ക്ഷേത്രമായിരുന്നു (ഇടതുവശം). 1900-ൽ പുതിയ വിളക്കുമാടം ഉപയോഗത്തിൽ വന്നു (മദ്ധ്യത്തിലെ ചിത്രം). രണ്ടു വിളക്കുമാടങ്ങളുടെയും വിദൂരദൃശ്യം വലതുവശത്തു കാണാം. |||പഴയ വിളക്കുമാടം|പുതിയ വിളക്കുമാടം|മഹാബലിപുരത്തെ രണ്ട് വിളക്കുമാടങ്ങളും: വിദൂരദൃശ്യം}}
ആദ്യകാലത്ത് മീൻപിടിത്തക്കാരും നാവികരും കരയിലുള്ള ഉയർന്ന പാറക്കൂട്ടങ്ങളെയോ മരങ്ങളെയോ അടയാളമാക്കിവച്ചുകൊണ്ട് യാത്രചെയ്തിരുന്നു. പുറംകടലിൽ എത്തിക്കഴിഞ്ഞാൽ സ്ഥാനനിർണയനത്തിനായി വെള്ളത്തിന്റെ ആഴം, കാറ്റിന്റെ ഗതി, തിരമാലകളുടെ പാറ്റേൺ, സൂര്യന്റെ സ്ഥാനം എന്നിവയെയാണ് അവർ ആശ്രയിച്ചിരുന്നത്. എന്നാൽ പകൽസമയത്തെ യാത്രയ്ക്കു മാത്രമേ ഇത്തരം സൂചനകൾ ഉപകരിച്ചിരുന്നുള്ളൂ. രാത്രികാലങ്ങളിലെ യാത്രയ്ക്ക് കരയിൽ കൂട്ടിയ അഗ്നികുണ്ഡങ്ങളെ അവർ ആശ്രയിച്ചിരുന്നിരിക്കാം എന്ന് ഊഹിക്കുന്നു. പില്ക്കാലത്തു നിർമിച്ച ദീപസ്തംഭങ്ങളെ ഇത്തരം തീക്കുണ്ഡങ്ങളുടെ പരിഷ്കൃതരൂപങ്ങളായി കരുതാം. ശാസ്ത്രീയമായ രീതിയിൽ രൂപകല്പന ചെയ്ത ആദ്യത്തെ ദീപസ്തംഭമായ അലക്സാൻഡ്രിയയിലെ (ഈജിപ്ത്) ദീപസ്തംഭം (Pharos of Alexandria) സു.ബി.സി. 280-ൽ പണികഴിപ്പിച്ചതായാണ് രേഖപ്പെടുത്തിക്കാണുന്നത്. ഏകദേശം 125 മീ. ഉയരമുണ്ടായിരുന്ന അത് 1500 വർഷത്തോളം നാവികർക്കു തുണയായി നിലകൊണ്ടു. പ്രാചീന സപ്താദ്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടിരുന്ന അത് നൂറ്റാണ്ടുകളോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിതികളിൽ ഒന്നായി നിലനിന്നിരുന്നു. എന്നാൽ പതിനാലാം ശതകത്തിലുണ്ടായ വലിയ ഭൂകമ്പത്തിൽ അത് നശിച്ചുപോയി. പില്ക്കാലത്ത് ഫിനീഷ്യക്കാർ, ഗ്രീക്കുകാർ, റോമാക്കാർ എന്നിവരൊക്കെ ദീപസ്തംഭങ്ങൾ പണിതതിനു തെളിവുകളുണ്ട്. രണ്ടാം ശ.-ത്തിൽശതകത്തിൽ ഫ്രാൻസിലെ ബൊളോഞ്ഞെയിൽ നിർമിച്ച ദീപസ്തംഭം പതിനേഴാം ശതകത്തിന്റെ മധ്യംവരെ നിലനിന്നു.
 
മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തു പണികഴിപ്പിച്ച രണ്ട് ദീപസ്തംഭങ്ങളിൽ ഒന്ന് ഇപ്പോഴും നിലനില്ക്കുന്നു. 16, 17, 18 ശ.-ങ്ങളിൽ ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, സ്വീഡൻ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ അനേകം ദീപസ്തംഭങ്ങൾ സ്ഥാപിതങ്ങളായി. മനുഷ്യർ നേരിട്ട് ദീപം തെളിക്കേണ്ടിയിരുന്നതിനാൽ അത്തരം ജോലിക്കാർക്ക് താമസസൗകര്യംകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നിർമിതിയാണ് അക്കാലത്തെ ദീപസ്തംഭങ്ങളിൽ മിക്കവയിലും കാണുന്നത്. ഇംഗ്ലണ്ടിലെ പള്ളികളുടെ ഗോപുരങ്ങളിൽ കത്തിച്ചിരുന്ന ബീക്കണുകൾ 17-ാംപതിനേഴാം ശതകം ശ.വരെ ദീപസ്തംഭങ്ങളായും പ്രയോജനപ്പെടുത്തിയിരുന്നു.
 
==നിർമാണം==
"https://ml.wikipedia.org/wiki/വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്