"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
=== കോശദ്രവ്യം ===
=== മർമ്മം ===
 
യൂകാരിയോട്ടിക് കോശങ്ങൾക്ക് മാത്രമുള്ള ജനിതകവിവരകേന്ദ്രമാണ് കോശമർമ്മം. യൂകാരിയോട്ടിക് കോശങ്ങളിലെ ഏറ്റവും സ്പഷ്ടമായ കോശാംഗമാണ് ഇത്. കോശത്തിൽ ക്രോമസോമുകൾ സ്ഥിതി ചെയ്യുന്ന മർമ്മത്തിനകത്ത് വച്ചാണ് DNA replication and RNA synthesis (transcription) എന്നീ ധർമ്മങ്ങൾ നടക്കുന്നത്. ഗോളാകൃതിയിലുള്ള മർമ്മം, കോശദ്രവ്യത്തിൽ നിന്നും മർമ്മാവരണത്താൽ വേർതിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
 
മർമ്മാവരണം, ഡി.എൻ.എ യുടെ ഘടനയ്ക്കും അതിന്റെ സംസ്കരണത്തിനും ഹാനികരമായ തന്മാത്രകളിൽ നിന്നും അതിനെ അകറ്റിനിർത്തി സംരക്ഷിയ്ക്കുന്നു. പ്രോകാരിയോട്ടിക് കോശങ്ങളിൽ ഡി.എൻ.എ സംസ്കരണം നടക്കുന്നത് കോശദ്രവ്യത്തിനകത്ത് തന്നെ വച്ചാണ്.
 
==== ക്രോമസോം ====
==== ഡി.എൻ.എ ====
{{പ്രധാനലേഖനം|ഡി.എൻ.എ.}}
ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ് ന്യൂക്ളിക് അമ്ലങ്ങൾ. ഇവ രണ്ട് തരമുണ്ട്, ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡും റൈബോന്യൂക്ളിക് ആസിഡും. ചുറ്റുഗോവണിയുടെ രൂപമാണ് ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡിന്. ഇതിനെ [[വാട്സൻ ആന്റ് ക്രീക്ക് മോഡൽ]] എന്നു പറയുന്നു. ഇത് കണ്ടു പിടിച്ചത് 1953 ലാണ്. ജനിതകവിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മർമ്മത്തിനുള്ളിലുള്ള [[ഡി. എൻ. എ|ഡി. എൻ. എ യിൽ]] ആണ്.
 
=== കോശാംഗങ്ങൾ ===
കോശത്തിൽ വിവിധ ധർമ്മങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവ പൊതുവെ കോശാംഗങ്ങൾ എന്നറിയപ്പെടുന്നു. കോശത്തെ പൊതി‍ഞ്ഞുകാണുന്ന [[കോശസ്തരം]],കോശത്തിനുള്ളിലെ ദ്രാവകഭാഗമായ [[കോശദ്രവ്യം]], കോശത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കോശകേന്ദ്രമായ [[മർമ്മം]] 'കോശാസ്ഥികൂടം' എന്ന് വിശേഷിക്കപ്പെടുന്ന [[അന്തർദ്രവ്യജാലിക‍]] മാംസ്യനിർമ്മാണം നടത്തുന്ന [[റൈബോസോം]] രാസാഗ്നികൾ നിറഞ്ഞ [[ലൈസോസോം]] ഇവ ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്