"മഹാദേവ് ദേശായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
=== ഗാന്ധിജിയുമായുള്ള കണ്ടുമുട്ടൽ ===
ഗാന്ധിജി 1915 ജനുവരിയിൽ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] നിന്നും തിരിച്ച് ഭാരതത്തിലെത്തി. മെയ് മാസത്തോടു കൂടി അദ്ദേഹം അഹമ്മദാബാദിനടുത്തുള്ള കൊച്‌രാബിൽ വാടകക്കെട്ടിടത്തിൽ ആശ്രമം ആരംഭിച്ചു. അതിനു ശേഷം ഗാന്ധിജി തന്റെ ആശ്രമത്തിന്റെ ലക്ഷ്യങ്ങളുടെയും നിയമങ്ങളുടെയും കരടുരേഖ പ്രസിദ്ധീകരിക്കുകയും രാജ്യമെമ്പാടുമുള്ള സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും അഭിപ്രായങ്ങളും നിരൂപണങ്ങളും അറിയിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. മഹാദേവും നരഹരി പരീഖും ഒന്നിച്ച് നിരൂപണം തയ്യാറാക്കി ഗാന്ധിജിക്കയച്ചു. കുറച്ചു നാളുകൾക്കു ശേഷം ഗാന്ധിജി പ്രേമാഭായ് ഹാളിൽ പൊതുയോഗത്തിനു വരികയും മഹാദേവും ഹരഹരിയും ഗാന്ധിജിയെ കണ്ടുമുട്ടുകയും ചെയ്തു. അവർ അയച്ച കത്ത് തനിക്കു ലഭിച്ചു എന്നു പറഞ്ഞ ഗാന്ധിജി അവരെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടു പോകുകയും തന്റെ ലക്ഷ്യങ്ങളും ദർശനവും അവർക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു.
[[പ്രമാണം:Mahadev Desai and Gandhi 1 1942.jpg|ലഘുചിത്രം|ഗാന്ധിജിയും മഹാദേവ് ദേശായിയും]]
 
ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും നൽകിയ പ്രോത്സാഹനത്തിലൂടെ നരഹരി ഏപ്രിൽ 1917ൽ ആശ്രമത്തിലെ അന്തേവാസിയായി. എന്നാൽ മഹാദേവ് അപ്പോളും തീരുമാനമൊന്നും എടുത്തിരുന്നില്ല. ആശ്രമമായി എന്നാൽ സ്ഥിരബന്ധവും അദ്ദേഹം പുലർത്തിയിരുന്നു. അങ്ങനെ ഒരവസരത്തിൽ ഗാന്ധിജി മഹാദേവിനോട് തന്റെ അനുയായിയായി തന്നോടൊപ്പം താമസിക്കാൻ ക്ഷണിച്ചു. മഹാദേവിനെ പോലൊരു മനുഷ്യന്റെ നല്ല ഗുണങ്ങൾക്ക് തനിക്ക് പല ഉപയോഗങ്ങളും ഉണ്ടെന്നും ഗാന്ധിജി അറിയിച്ചു. അതിനു ശേഷം 1917 നവംബർ 3 നു ഗോദ്ധ്രയിൽ ആദ്യ ഗുജറാത്ത് പൊളിറ്റിക്കൽ കോൺഫറൻസിനു വന്ന ഗാന്ധിജി അവിടെ വച്ച് മഹാദേവിനെ കണ്ടു. തന്റെ കൂടെ ബീഹാറിലേക്കു വരാനും അതിനു ശേഷം ആശ്രമത്തിൽ ചേരുന്നതു തീരുമാനിക്കാനും ഗാന്ധിജി പറഞ്ഞതനുസരിച്ച് മഹാദേവും ദുർഗയും ഗാന്ധിജിയെ [[ചമ്പാരൻ|ചമ്പാരനിലേക്ക്]] അനുഗമിച്ചു.
 
ചമ്പാരൻ യാത്ര കഴിഞ്ഞ് ധീഹനിലെത്തി പിതാവിന്റെ അനുഗ്രഹവും അനുവാദവും നേടി മഹാദേവ് ദേശായ് ഗാന്ധിജിയുടെ അടുത്ത് തിരിച്ചെത്തി ആശ്രമത്തിൽ അംഗമായി. അദ്ദേഹത്തിന്റെ മരണം വരെ തുടർന്ന ബന്ധത്തിന്റെ നാന്ദികുറിക്കലായിരുന്നു അത്. 13 നവംബർ 1917ൽ തന്റെ ജീവിതത്തെയും ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും കുറിച്ച് ഡയറിക്കുറിപ്പുകൾ രചിക്കാനാരംഭിച്ച മഹാദേവ് ദേശായ് അദ്ദേഹത്തിന്റെ മരണത്തിനെ തലേനാളായ 14 ഓഗസ്റ്റ് 1942 വരെ ഈ പ്രവൃത്തി തുടർന്നു.
 
===ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ ===
1918ൽ മിൽ തൊഴിലാളി സമരം ആരംഭിച്ചപ്പോൾ മഹാദേവ് ദേശായ് ഗാന്ധിജിയൊടൊത്ത് അഹമ്മദാബാദിലുണ്ടായിരുന്നു. 1919ൽ നിരോധനാജ്ഞ ലംഘിച്ച് [[പഞ്ചാബ്|പഞ്ചാബിൽ]] കടന്നതിനു ആദ്യമായി ഗാന്ധിജി അറസ്റ്റിലായി. അന്ന് തന്റെ പിൻഗാമിയായി ഗാന്ധിജി തിരഞ്ഞെടുത്തത് മഹാദേവിനെയാണ്. പക്ഷേ നേതൃനിരയിലേക്കു വരാതെ ഗാന്ധിജിയെ അനുഗമിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 1920ൽ പ്രധാന നേതാക്കളായ [[ചിത്തരഞ്ജൻ ദാസ്]], [[മോത്തിലാൽ നെഹ്രു]], [[രബീന്ദ്രനാഥ ടാഗോർ]] എന്നിവരുമായി അദ്ദേഹം പരിചയപ്പെട്ടു.
"https://ml.wikipedia.org/wiki/മഹാദേവ്_ദേശായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്