"കായംകുളം ഫിലിപ്പോസ് റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
ഈസ്റ്റിൻ‌ഡ്യാ കമ്പനിയുടെ കൽക്കട്ടയിലെ ചാപ്‌ളയിനായിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ൽ മലബാർ സന്ദർശിച്ചു. ബൈബിൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇംഗ്ലണ്ടിലെ തന്റെ മാതൃസഭയേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളേയും ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ബൈബിൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാനുള്ള യത്നം ആരംഭിച്ചു.
 
മലങ്കര മെത്രാപ്പോലീത്തയായ മാർ ദിവന്നാസ്യോസിന്റെ മേൽനോട്ടത്തിൽ 1807-ൽ നാലു് സുവിശേഷങ്ങൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്തു.<ref>http://www.thehindu.com/news/states/kerala/fete-to-hail-first-malayalam-bible/article3929645.ece</ref> ഈ യത്നത്തിൽ സഹകരിച്ചവരിൽ പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു.<ref>http://www.ptinews.com/news/2991368_Church-to-celebrate-bicentenary-of-Malayalam-Bible</ref>
[[പ്രമാണം:Kayamkulam Philipose Ramban (2).JPG|150px|ലഘുചിത്രം|റമ്പാൻ ബൈബിൾ]]
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കായംകുളം_ഫിലിപ്പോസ്_റമ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്