"ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
== ഗർഭകാല പരിചരണം, പ്രസവം ==
ആടിന്റെ ഗർഭകാലം ശ.ശ. 150 ദിവസമാണ്. പാൽ കറവ നടത്തുന്നു എങ്കിൽ പ്രസവത്തിന്‌ ഏകദേശം ഒരു മാസം മുൻപ് കറവ് നിർത്തേണ്ടതാണ്‌. എങ്കിലും വർഷത്തിൽ ഒരു പ്രാവശ്യം ഇണചേർക്കുകയാണ് നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾക്ക് അനുയോജ്യം. ജനു., ഫെ., മാ. മാസങ്ങളിൽ ആടുകൾ പ്രസവിക്കുകയാവും ഉത്തമം. പ്രസവകാലം നിശ്ചയിച്ച് അതിനനുസരണമായ സമയത്ത് ഇണചേർക്കണം. ആട്ടിൻകുട്ടികൾക്ക് കൂടുതൽ ഭാരം ഉണ്ടാകുവാനുള്ള സാധ്യത, പച്ചിലകളുടെ ലഭ്യത എന്നിവയാണ് ഈ മാസങ്ങൾ നിർണയിക്കുന്നതിൽ പരിഗണിക്കപ്പെടുന്നത്. പെണ്ണാടുകൾക്ക് 'മദി' (heat) ഉള്ള കാലത്താണ് ഇണചേർ​ക്കേണ്ടത്. മൂന്നാഴ്ചയിലൊരിക്കൽ മദി ഉണ്ടാവുകയും അത് ഒന്നുരണ്ടു ദിവസത്തേക്കു നീണ്ടുനില്ക്കുകയും ചെയ്യും.
ആടുകളിലെ ഗർഭകാലം 145 മുതൽ 150 ദിവസം വരെയാണ്‌. പാൽ കറവ നടത്തുന്നു എങ്കിൽ പ്രസവത്തിന്‌ ഏകദേശം ഒരു മാസം മുൻപ് കറവ് നിർത്തേണ്ടതാണ്‌. പ്രസവത്തിന്‌ രണ്ടാഴ്ചമുൻപ് മുതൽ അകിട് ഇറങ്ങി തുടങ്ങും. പ്രസവം അടുക്കുന്തോറും ഈറ്റം തടിച്ചു വീർക്കുകയും വയർ കൂടുതൽ വലുതാകുകയും ചെയ്യും. കൂടെക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്‌. തുടർന്ന് ഈറ്റത്തിൽ നിന്നും മാശ് ഒലിച്ചുതുടങ്ങും. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രസവം നടക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആടിന്റെ പരിചരണത്തിനായി ഒരാൾ ഉണ്ടായിരിക്കേണ്ടതാണ്‌. പ്രസവത്തിൽ ഉപയോഗിക്കുന്നതിലേക്കായി വൃത്തിയുള്ള തുണിയും ഒരു ചാക്കും സൂക്ഷിക്കേണ്ടതാണ്‌. പ്രസവിക്കുന്നത് ആദ്യം കുട്ടിയുടെ മുൻ‌കാലും തലയുമാണ്‌ വരുന്നത്. അതിനുശേഷം ഉടലും അവസാനം പിൻ ‌കാലുകളും പുറത്തേക്ക് വരുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആദ്യ പ്രസവത്തിനുശേഷം 15 മിനിറ്റിനുശേഷം രണ്ടാമത്തെ കുട്ടിയും വരുന്നു. പ്രസവിച്ചിടുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി ചാക്കിൽ കിടത്തി തള്ളയാടിന് നക്കിത്തോർത്താൻ അവസരം നൽകേണ്ടതുമാണ്‌. പ്രസവ ലക്ഷണങ്ങൾക്കു ശേഷം പ്രസവം നടക്കാതിരുന്നാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്‌<ref> ഡോ. സി.കെ. ഷാജു, കർഷകശ്രീ മാസിക. ഏപ്രിൽ 2010 താൾ 58. ശേഖരിച്ച തീയതി 03-04-2010</ref>.
 
കൂടുതൽ ഉത്പാദനക്ഷമതയുള്ള മുട്ടനാടുകളെ വംശോത്പാദനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ നല്ല വർഗം ആടുകളെ ഉത്പാദിപ്പിക്കാൻ കഴിയുന്നു. എപ്പോഴും മുട്ടനാടുകളെ പെണ്ണാടുകളോടൊപ്പം വിടുന്ന സമ്പ്രദായം നന്നല്ല. പശുക്കളിലെന്നപോലെ ആടുകളിലും കൃത്രിമബീജദാനം നടത്താം. മേൽത്തരം മുട്ടനാടിൽ നിന്നു ശേഖരിക്കുന്ന ബീജം ഗുളിക രൂപത്തിലാക്കിയും സ്ട്രോയിലെടുത്തും ദ്രവനൈട്രജനിൽ സൂക്ഷിക്കുന്നു. സ്പെക്കുലം എന്ന ഉപകരണം ഉപയോഗിച്ചാണ് കൃത്രിമ ബീജദാനം നടത്തുന്നത്.
 
ആടുകളിലെ ഗർഭകാലം 145 മുതൽ 150 ദിവസം വരെയാണ്‌. പാൽ കറവ നടത്തുന്നു എങ്കിൽ പ്രസവത്തിന്‌ ഏകദേശം ഒരു മാസം മുൻപ് കറവ് നിർത്തേണ്ടതാണ്‌. പ്രസവത്തിന്‌ രണ്ടാഴ്ചമുൻപ് മുതൽ അകിട് ഇറങ്ങി തുടങ്ങും. പ്രസവം അടുക്കുന്തോറും ഈറ്റം തടിച്ചു വീർക്കുകയും വയർ കൂടുതൽ വലുതാകുകയും ചെയ്യും. കൂടെക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്‌. തുടർന്ന് ഈറ്റത്തിൽ നിന്നും മാശ് ഒലിച്ചുതുടങ്ങും. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രസവം നടക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആടിന്റെ പരിചരണത്തിനായി ഒരാൾ ഉണ്ടായിരിക്കേണ്ടതാണ്‌. പ്രസവത്തിൽ ഉപയോഗിക്കുന്നതിലേക്കായി വൃത്തിയുള്ള തുണിയും ഒരു ചാക്കും സൂക്ഷിക്കേണ്ടതാണ്‌. പ്രസവിക്കുന്നത് ആദ്യം കുട്ടിയുടെ മുൻ‌കാലും തലയുമാണ്‌ വരുന്നത്. അതിനുശേഷം ഉടലും അവസാനം പിൻ ‌കാലുകളും പുറത്തേക്ക് വരുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആദ്യ പ്രസവത്തിനുശേഷം 15 മിനിറ്റിനുശേഷം രണ്ടാമത്തെ കുട്ടിയും വരുന്നു. പ്രസവിച്ചിടുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി ചാക്കിൽ കിടത്തി തള്ളയാടിന് നക്കിത്തോർത്താൻ അവസരം നൽകേണ്ടതുമാണ്‌. പ്രസവ ലക്ഷണങ്ങൾക്കു ശേഷം പ്രസവം നടക്കാതിരുന്നാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്‌<ref> ഡോ. സി.കെ. ഷാജു, കർഷകശ്രീ മാസിക. ഏപ്രിൽ 2010 താൾ 58. ശേഖരിച്ച തീയതി 03-04-2010</ref>.
 
ആട്ടിൻകുട്ടികളെ ആറാഴ്ചവരെ പാൽ കുടിപ്പിച്ചാൽ മതിയാവുന്നതാണ്. അതിനുശേഷം അവയെ ഖരാഹാരം കൊടുത്തു വളർത്താം. ആദ്യം 85 ഗ്രാമിൽനിന്നാരംഭിച്ച് പ്രായപൂർത്തിയാവുമ്പോൾ 450 ഗ്രാമോളം ആഹാരം നല്കും.
 
== വിവിധ ഇനങ്ങൾ ==
"https://ml.wikipedia.org/wiki/ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്