"ടാൻസാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132:
മനുഷ്യരുടെ പൂർവികരായ ഹോമോ ഇറക്ടസുകളുടെ ജീവാശ്മങ്ങളും ശിലാ ഉപകരണങ്ങളും വ.കിഴക്കൻ താൻസാനിയയിൽ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും താൻസാനിയയുടെ ചരിത്രാതീതകാലത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. പുരാതന ഗ്രീക്കുകാർക്കിടയിൽ തങ്കനീക്കാതീരം അസേനിയ എന്ന പേരിലാണ് അറിയപ്പെട്ടത്. ക്രിസ്ത്വബ്ദാരംഭത്തിൽ അറേബ്യ, പേർഷ്യ, ഇന്ത്യ, ഗ്രീസ്, ചൈന എന്നീ രാജ്യങ്ങൾ കിഴക്കൻ ആഫ്രിക്കൻ തീരവുമായി വാണിജ്യ ബന്ധത്തിലേർപ്പെട്ടിരുന്നു. 1-ാം ശ.-ത്തിന്റെ ആരംഭത്തിൽ ബന്തു ജനവർഗം തങ്കനീക്കയുടെ തീരദേശത്ത് എത്തി. 8-ാം ശ.-ത്തിൽ ഇവിടെ എത്തിയ അറബികൾ തീരദേശത്ത് നിരവധി നഗര രാഷ്ട്രങ്ങൾ സ്ഥാപിച്ചതായി അറബി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. കിൽവ, പാൻഗാനി, മാഫിയ എന്നിവയായിരുന്നു അവയിൽ പ്രധാനം. ഇതിൽ കിൽവയ്ക്ക് അറേബ്യ, ചൈന, പേർഷ്യ എന്നീ രാജ്യങ്ങളുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു. ഇബ്നുബത്തൂത്തയുടെ ലിഖിതങ്ങളിൽ കിൽവയിലെ പള്ളികളെക്കുറിച്ച് പരാമർശമുണ്ട്. അറബ് സംസ്കാരം ബന്തു വിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനത്തിന്റെ തെളിവാണ് സ്വാഹിലി ഭാഷയും സംസ്കാരവും.
 
സാൻസിബാറിൽ ആദ്യമായി എത്തിയ യൂറോപ്യൻ [[വാസ്കോഡഗാമ|വാസ്കോഡഗാമയായിരുന്നു]]. 16-ാം ശ.-ത്തിൽ പോർച്ചുഗീസുകാർ സാൻസിബാർ പിടിച്ചെടുത്തെങ്കിലും 1699-ൽ ഒമാൻ സുൽത്താന്റെ സഹായത്തോടെ അറബികൾ അവരെ സാൻസിബാറിൽ നിന്നു പുറത്താക്കി. 18-ാം ശ.-ത്തിൽ കിൽവ, പെംബ എന്നീ പ്രദേശങ്ങൾ കീഴടക്കിയ ഒമാൻ സുൽത്താൻ തന്റെ തലസ്ഥാനം ഒമാനിൽ നിന്നു സാൻസിബാറിലേക്കു മാറ്റി.
 
19-ാം ശ.-ത്തിലാണ് യൂറോപ്യൻ മിഷണറിമാരുടേയും സഞ്ചാരികളുടേയും വരവിന് തങ്കനീക്ക സാക്ഷ്യം വഹിച്ചത്. ജർമൻ മിഷണറിയായ ജെ. റബ്മാൻ 1840-ൽ മൌണ്ട് കിലിമഞ്ജാരോ കണ്ടെത്തി. 1858-ൽ തങ്കനീക്കാ തടാകം കണ്ടെത്തിയത് ഇംഗ്ളിഷ് പര്യവേക്ഷകരായ റിച്ചാർഡ് ഫ്രാൻസിസ് ബർട്ടനും ജോൺ ഹാനിങ് സ്പീക്കുമായിരുന്നു. [[ഡേവിഡ് ലിവിങ്സ്റ്റൺ]] ആണ് തങ്കനീക്കയിൽ എത്തിയ മറ്റൊരു പ്രമുഖ യൂറോപ്യൻ.
"https://ml.wikipedia.org/wiki/ടാൻസാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്