"ആകാശത്തിന്റെ നിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഡി. ബിജു സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ...
added കഥാസംഗ്രഹം
വരി 29:
 
[[കസാഖിസ്ഥാൻ|കസാഖിസ്ഥാനിലെ]] [[യുറേഷ്യ രാജ്യാന്തര ചലച്ചിത്രാത്സവം|യുറേഷ്യ രാജ്യാന്തര ചലച്ചിത്രാത്സവത്തിന്റെ]] മത്സര വിഭാഗത്തിലേക്കു ആകാശത്തിന്റെ നിറം തിരഞ്ഞെടുക്കപ്പെട്ടു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12225195&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@ 'ആകാശത്തിന്റെ നിറം" യുറേഷ്യ ചലച്ചിത്രോത്സവത്തിന്, മനോരമ ഓൺലൈൻ]</ref>.
==കഥാസംഗ്രഹം==
ചെറുപ്പക്കാരനായ പോക്കറ്റടിക്കാരൻ ([[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്]]) ഒരു തുറമുഖ നഗരത്തിലെ കരകൗശല വിൽപ്പനകേന്ദ്രത്തിൽ കണ്ടുമുട്ടുന്ന വൃദ്ധനെ ([[നെടുമുടി വേണു]]) കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിക്കുന്നു. എന്നാൽ ചെറുപ്പകാരന്റെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് വൃദ്ധൻ പെട്ടെന്ന് ബോട്ട് മുന്നോട്ടെടുത്തു. ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് ആ ബോട്ട് എത്തിച്ചേർന്നത്. അവിടെ വൃദ്ധനെക്കൂടാതെ വേലക്കാരൻ ([[അനൂപ് ചന്ദ്രൻ]]), ബധിരയും മൂകയുമായ യുവതി ([[അമല പോൾ]]), ഒരാൺകുട്ടി (ഗോവർദ്ധൻ) എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്. ദ്വീപിൽ നിന്നും രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലെന്നു ചെറുപ്പക്കാരൻ തിരിച്ചറിയുന്നു. അതിനാലുള്ള ദേഷ്യവും അസ്വസ്ഥതയും അയാൾ പലവിധത്തിൽ പുറത്തുകാണിക്കുന്നു. എന്നാൽ അതിനൊന്നും യാതൊരു ഫലവും കാണുന്നില്ല. വൃദ്ധന്റെ യാത്രകളിലുള്ള ദുരൂഹതകളും പലപ്പോഴും ദ്വീപിലെത്തിച്ചേരുന്ന ഒരു യുവാവും ([[പൃഥ്വിരാജ്]]) ചെറുപ്പക്കാരനെ അസ്വസ്ഥനാക്കുന്നു.
 
നഗരത്തിന്റെ അഴുക്കു ജീവിതത്തിൽ പൂണ്ടിരുന്ന ചെറുപ്പക്കാരൻ പതിയെ ദ്വീപിലെ സ്വച്ഛവും ശാന്തവുമായ ജീവിതവുമായി പൊരുത്തപ്പെടുന്നു. ഈ വേളയിൽ പ്രകൃതിയെക്കുറിച്ചും തനിക്കു വേണ്ടി മാത്രമല്ലാതെ ജീവിക്കുന്നതെക്കുറിച്ചുമൊക്കെയുള്ള തിരിച്ചറിവുകൾ അയാളിൽ ജനിക്കുന്നു.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ആകാശത്തിന്റെ_നിറം" എന്ന താളിൽനിന്ന് ശേഖരിച്ചത്