"പോസ്റ്റ്മോർട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
 
===നവജാതശിശുക്കളുടെ ഓട്ടോപ്സി===
മരണകാരണം കണ്ടുപിടിക്കുക എന്നതു കൂടാതെ മറ്റു ചില പ്രധാന കാര്യങ്ങളും നവജാതശിശുക്കളുടെ ഓട്ടോപ്സിയിൽ കണ്ടുപിടിക്കേണ്ടിവരും. ഫോറൻസിക് സർജൻ ഇത്തരം ഓട്ടോപ്സികളിൽ ഉത്തരം കണ്ടുപിടിക്കേണ്ട ചില ചോദ്യങ്ങൾ ഇവയാണ്.
* ശിശുവിന് മാതാവിൽ നിന്ന് വേറിട്ട് ജീവിക്കാനുള്ള വളർച്ചയെത്തിയോ ഇല്ലയോ?
28 ആഴ്ച്ച ഗർഭകാലം കഴിഞ്ഞ ശിശുക്കൾക്ക് മാതാവിൽ നിന്ന് വേറിട്ട് ജീവിക്കാനുള്ള വളർച്ചയെത്തിയിട്ടുണ്ടാവും (വയബിലിറ്റി). നെറുക മുതൽ ഉപ്പൂറ്റി വരെയുള്ള നീളം, ശരീരഭാരം, ശരീരത്തിലെ ചില തരുണാസ്ഥികൾ അസ്ഥിയായി മാറുന്ന പ്രക്രീയ തുടങ്ങിയിട്ടുണ്ടോ എന്നതൊക്കെ പരിശോധിച്ചാണ് ഈ ചോദ്യത്തിനുത്തരം കണ്ടെത്തുക.
* ശിശുവിന്റെ മരണം ഗർഭപാത്രത്തിൽ വച്ചുതന്നെയാണോ നടന്നത്?
ഗർഭപാത്രത്തിൽ വച്ചുതന്നെ മരണം സംഭവിച്ച് പിന്നീട് പ്രസവിക്കുന്ന ശിശുക്കളെ ഡെഡ് ബോൺ (Dead born) എന്നാണ് വിളിക്കുക. അണുക്കളില്ലാത്ത ഗർഭപാത്രത്തിനുള്ളിൽ വച്ച് ചീയലിനു പകരം നടക്കുന്ന പ്രക്രീയയും ശരീരപേശികളിൽ ചിലപ്പോൾ കാണുന്ന ദൃഡതയും മറ്റുമാണ് ഈ ചോദ്യത്തിനുത്തരം കണ്ടെത്താൻ സഹായിക്കുന്ന കാര്യങ്ങൾ.
* ഗർഭപാത്രത്തിനുള്ളിൽ വച്ച് ജീവനുണ്ടായിരുന്നുവെങ്കിലും പ്രസവസമയത്ത് ശിശുവിന്റെ മരണം സംഭവിക്കാം. അതാണോ ഇവിടെ സംഭവിച്ചത്?
ഡെഡ് ബോൺ ശിശുവിന്റെയും ജീവനോടെ ജനിച്ചശിശുവിന്റെയും ലക്ഷണങ്ങൾ കാണിക്കാത്ത സന്ദർഭങ്ങളിൽ ഈ കണ്ടെത്തലിലാണെത്തിച്ചേരുന്നത്.
* ശിശു ജീവനോടെ ജനിച്ചതിന്റെ ലക്ഷണങ്ങളുണ്ടോ?
ആദ്യത്തെ കരച്ചിലിലൂടെ ശ്വാസകോശങ്ങളിൽ വായു നിറയ്ക്കുന്നതിന്റെ ലക്ഷണങ്ങൾ നേരിട്ടുള്ള പരിശോധനകളിലൂടെയും ലാബ് പരിശോധനകളിലൂടെയും കണ്ടെത്താൻ സാധിക്കും. പാലൂട്ടപ്പെട്ടതിന്റെ ലക്ഷണം, മദ്ധ്യകർണ്ണത്തിലെ മാറ്റങ്ങൾ, നെഞ്ചിന്റെയും ഡയഫ്രം എന്ന പേശിയുടെയും മാറ്റങ്ങൾ എന്നിവയൊക്കെ ഈ ചോദ്യത്തിനുത്തരം കണ്ടെത്താൻ സഹായകമാണ്.
* ജീവനോടെയാണ് ജനനമെങ്കിൽ കുട്ടി എത്ര നേരം ജീവിച്ചിരുന്നു?
ശിശുവിന്റെ രക്തചംക്രമണവ്യൂഹത്തിലും, രക്തത്തിലും, പൊക്കിൾക്കൊടിയിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത് ഈ ചോദ്യത്തിനുത്തരം കണ്ടുപിടിക്കാൻ സാധിക്കും.
 
==ശരീരത്തിന്റെ പുനരേകീകരണം==
"https://ml.wikipedia.org/wiki/പോസ്റ്റ്മോർട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്