"വിലാസ്റാവു ദേശ്‌മുഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de:Vilasrao Deshmukh
വരി 69:
 
== രാഷ്ട്രീയ ജീവിതം ==
1945 ൽ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ബാഭൽഗണിൽ ജനിച്ച വിലാസ് റാവു നിയമപഠനത്തിന് ശേഷമാണ് പൊതുജീവിതം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ മറാത്ത്വാദ മേഖലയിലെ ലാത്തൂർ ജില്ലയിൽ നിന്നാണ് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 1945 മെയ് 26ന് ജനിച്ച ദേശ്മുഖ് ലാത്തൂരിൽ നിന്നാണ് ഇന്ത്യൻ ഭരണ സിരാ കേന്ദ്രത്തിലേക്കുള്ള തന്റെ ജൈത്ര യാത്ര ആരംഭിച്ചത്. തുടർന്ന് 1979 തിൽ മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്കിലേക്കും ഒസ്മനാബാദ് ജില്ലയിലെ കേന്ദ്ര കോ ഓപറേറ്റിവ് ബാങ്കിൻെറ ഡയറക്ടർ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1974ൽ ബാഭൽഗോൺ ഗ്രാമ പഞ്ചായത്ത് അംഗം ആവുന്നതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1975ൽ ജില്ലാ യൂത്ത് കോൺഗ്രസിന്റെ ഒസ്മനാബാദ് ജില്ലാ പരിഷത്തിലേക്കും ലാത്തുർ താലൂക്ക് പഞ്ചായത്ത് സമിതയുടെ ഉപാധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. 1980തിൽ മഹാരാഷ്ട്ര നിയമ സഭയിലേക്ക് മൽസരിച്ചു ജയിച്ചു. തുടർന്ന് 1985ൽ വീണ്ടും മത്സരിച്ചു ജയിച്ചു. ഇക്കാലയളവിൽ ആഭ്യന്തരം അടക്കം വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചു. 1995 -ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ, 1999തിൽ ലാത്തൂർ മണ്ഡലം അദ്ദേഹം തിരിച്ചു പിടിച്ചു. മഹാരാഷ്ട്രയിലെ എക്കാലത്തേയും വൻ ഭൂരിപക്ഷമായ 91000 വോട്ടുകൾക്കാണ് അന്നവിടെ വിജയിച്ചത്. ഈ ജയത്തോടെ 1999 ഒക്ടോബർ 18 -നു അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. എന്നാൽ, 2003 ജനുവരിയിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 2004ൽ ലാത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ, 2008ലെ മുംബൈ ഭീകരാക്രമണത്തിൻെറ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് ദേശ്മുഖ് രാജി വെച്ചു. അതിനു ശേഷം രാജ്യസഭാംഗത്വം നേടി ഇന്ത്യൻ പാർലമെന്റിലെത്തി. 2009ൽ കേന്ദ്രത്തിലെ മൻമോഹൻസിങ് മന്ത്രിസഭയിൽ വൻ കിട വ്യവസായങ്ങളുടെയും പൊതുമേഖലയുടെയും ചുമതലയുള്ള മന്ത്രിയായി. പിന്നീട് മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ ഗ്രാമ വികസന മന്ത്രിയായി. 2011 ജൂലൈയിൽ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിയായും നിയമിതനായി.
 
== മരണം ==
"https://ml.wikipedia.org/wiki/വിലാസ്റാവു_ദേശ്‌മുഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്