"ടാബ്രിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: os:Тебриз, el:Ταμπρίζ
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: yi:טאבריז; cosmetic changes
വരി 39:
|coordinates_region = IR
|subdivision_type = Country
|subdivision_name = [[Fileപ്രമാണം:Flag of Iran.svg|25px]] [[Iran]]
|subdivision_type1 = [[Provinces of Iran|Province]]
|subdivision_name1 = [[East Azerbaijan Province]]
വരി 108:
വടക്കുപടിഞ്ഞാറൻ [[ഇറാൻ|ഇറാനിലെ]] പൂർവ അസർബയ്ജാൻ പ്രവിശ്യയുടെ [[തലസ്ഥാനം|തലസ്ഥാന]] നഗരമാണ് '''ടാബ്രിസ്'''. പ്രാചീനകാലത്ത് ടോറിസ് (tauris) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഉർമിയ തടാകത്തിൽനിന്ന് 55 കി. മീ. അകലെ അജിചായ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ടാബ്രിസ് ഇറാനിലെ ഒരു പ്രധാന ഉത്പാദന-വാണിജ്യ കേന്ദ്രം കൂടിയാണ്. ജനസംഖ്യ 10,88,985 (91)
 
== ഭൂപ്രകൃതി ==
 
[[സമുദ്രം|സമുദ്രനിരപ്പിൽനിന്ന്]] 1370 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടാബ്രിസ് നഗരത്തിന്റെ മൂന്നു ഭാഗങ്ങളിൽ കുന്നുകളും ഒരു ഭാഗത്ത് വിശാലമായ ഒരു സമതലവും അതിരുകൾ തീർക്കുന്നു. വൻകര കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ചൂടേറിയതും വരണ്ടതുമായ വേനൽക്കാലവും അതിശൈത്യമുള്ള ശീതകാലവും ആണുള്ളത്. ഫലഭൂയിഷ്ഠമായ ഒരു കാർഷികപ്രദേശമായ ടാബ്രിസിൽ [[ഗോതമ്പ്|ഗോതമ്പിനു]] പുറമേ വിവിധയിനം ഫലങ്ങളും സമൃദ്ധമായി വിളയുന്നു. ടാബ്രിസിൽ ഉത്പാദിപ്പിക്കപ്പെടുന്ന [[പേർഷ്യ|പേർഷ്യൻ]] പരവതാനികൾ പ്രസിദ്ധമാണ്. തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ, [[തുകൽ]] ഉത്പന്നങ്ങൾ, [[സോപ്പ്]] എന്നിവയാണ് മറ്റു പ്രധാന ഉത്പന്നങ്ങൾ.
വരി 116:
ടെഹ്റാനും റഷ്യൻ നഗരങ്ങളുമായി ടാബ്രിസിനെ റോഡുമാർഗം ബന്ധിപ്പിച്ചിരിക്കുന്നു. 15- ആം നൂറ്റാണ്ടിൽ സ്ഥാപിച്ച ''ബ്ലൂ മോസ്ക്'', ടാബ്രിസ് സർവകലാശാല (1949) എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.
 
== ചരിത്രം ==
 
മൂന്നാം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] ടാബ്രിസ് അർമീനിയൻ രാജാവ് ടിറിഡേറ്റ്സ് III-ന്റെ തലസ്ഥാനമായിരുന്നു. പിൽക്കാലത്ത് ഒരു ഭൂകമ്പത്തിലുണ്ടായ നാശത്തിനുശേഷം 8-ആം നൂറ്റാണ്ടിൽ ഇവിടെ പുനർനിർമാണം നടന്നതായി വിശ്വസിക്കപ്പെടുന്നു. 1029-ഓടെ ഇവിടം ഓഗസ് [[തുർക്കി|തുർക്കികൾ]] കീഴടക്കിയിരുന്നു. 1054-ഓടെ സെൽജൂക് തുർക്കികളുടെ അധീനതയിലായി. 13-ആം നൂറ്റാണ്ടിൽ [[മംഗോളിയ|മംഗോളിയൻ]] ആക്രമണമുണ്ടാവുകയും മംഗോൾ ഭരണാധിപനായിരുന്ന ഗസൻ ഖാൻ ഇവിടം തന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. 14-ആം നൂറ്റാണ്ടിന്റെ ഒടുവിൽ [[തിമൂർ]] ഇവിടെ ആക്രമണം നടത്തി (1392) തന്റെ സാമ്രാജ്യ തലസ്ഥാനമാക്കി. ഇറാനിലെ സഫാവിദ് വംശത്തിലെ ഷാ ഇസ്മാഈൽ 1501-ൽ ടാബ്രിസ് അദ്ദേഹത്തിന്റെ തലസ്ഥാനമാക്കി മാറ്റി. ഓട്ടോമാൻ തുർക്കികൾ 1514-ലും തുടർന്നു പല തവണയും ഈ പ്രദേശം കീഴടക്കിയിരുന്നു. 1585 മുതൽ 1603 വരെ ഈ നഗരം ഓട്ടോമാൻ തുർക്കികളുടെ അധീനതയിലായിരുന്നു. 1618-ൽ ഇത് പേർഷ്യയുടെ ഭാഗമായിത്തീർന്നു. 17-ആം നൂറ്റാണ്ടോടെ ടാബ്രിസ് ഒരു പ്രധാന വാണിജ്യകേന്ദ്രമായി മാറി. ടാബ്രിസ് കേന്ദ്രീകരിച്ച് തുർക്കി, [[റഷ്യ]], [[ഏഷ്യ|മദ്ധ്യേഷ്യ]], [[ഇന്ത്യ]] തുടങ്ങിയ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധം നിലനിന്നിരുന്നു. ഓട്ടോമാൻ തുർക്കികൾ 1724 മുതൽ 30 വരെ വീണ്ടും ഈ പ്രദേശം കയ്യടക്കി വച്ചു. 1827 --- 28-ൽ ടാബ്രിസ് റഷ്യയുടെ അധീശത്വത്തിൻ കീഴിലായി. 20-ആം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പേർഷ്യയിൽ ഭരണഘടനാനുസൃത ഗവൺമെന്റുണ്ടാക്കാനുള്ള പരിശ്രമത്തിൽ ടാബ്രിസ് ജനതയും പങ്കുവഹിച്ചു.
വരി 124:
ടാബ്രിസ് നിരവധി ഭൂകമ്പങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിനാൽ ചരിത്രാവശിഷ്ടങ്ങൾ നാശമായ അവസ്ഥയിലാണിന്ന്. ഏതാനും ചരിത്രാവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിച്ചിട്ടുള്ളൂ. ഇവയിൽ പ്രധാനപ്പെട്ടവ 14-ആം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന അലിഷായുടെ പള്ളി, 15-ആം നൂറ്റാണ്ടിലെ നീല മോസ്ക് എന്നിവയാണ്.
 
== അവലംബം ==
{{reflist}}
 
== പുറംകണ്ണികൾ ==
*http://www.absoluteastronomy.com/topics/Tabriz
*http://lexicorient.com/e.o/tabriz.htm
വരി 223:
[[vi:Tabriz]]
[[war:Tabriz]]
[[yi:טאבריז]]
[[zh:大不里士]]
"https://ml.wikipedia.org/wiki/ടാബ്രിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്