"താവോയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.1) (യന്ത്രം ചേർക്കുന്നു: kk:Даосизм
No edit summary
വരി 8:
ചൈനയിലെ [[ജ്യോതിശാസ്ത്രം]], പാചകവിധികൾ, ആയോധനകലകൾ എന്നിവയിലെല്ലാം താവോയിസത്തിന്റെ സ്വാധീനം തെളിഞ്ഞു കാണാം.
 
==ലാവോസി==
[[ലാവോസി]] (ബി.സി. 604-517) ആണ് താവോ മതസ്ഥാപകൻ.<ref>http://www.religionfacts.com/taoism/fastfacts.htm</ref> 'ചൈനയിലെ ബുദ്ധൻ' എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 'താവോ' എന്ന ചൈനീസ് വാക്കിന് 'മാർഗം' എന്നാണ് അർഥം. 'താവോമതം''ദൌ മതം'',എന്നിങ്ങനെയും താവോയിസം വ്യവഹരിക്കപ്പെടുന്നുണ്ട്. അതിപ്രാചീനമായ സാംസ്കാരിക പാരമ്പര്യം സ്വായത്തമായുള്ള ചൈനക്കാരുടെ ആദ്യകാല മതവിശ്വാസങ്ങളിൽപ്പോലും ആധ്യാത്മികതയുടെ ഭാസുരഭാവങ്ങൾ കാണാൻ കഴിയും. പ്രപഞ്ചത്തിന് കാരണവും നിയാമകവുമായ ഒരു സത്തയെ സർവശക്തൻ, മോക്ഷം, മാർഗം തുടങ്ങിയ വ്യത്യസ്ത പേരുകളിൽ അവർ അംഗീകരിച്ചിരുന്നതായി താവോ തേ കിങ് എന്ന പ്രാമാണിക ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു. തേ എന്ന പദം ധർമത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ കാലഘട്ടം ചൈനയിലെ 'തേയുടെ യുഗം'എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇക്കാലത്ത്, അറിവിന് യാതൊരു വിലയും കല്പിച്ചിരുന്നില്ല. ജോലിക്കായി ആരെയും എവിടെയും നിയമിച്ചിരുന്നുമില്ല. ഉന്നതന്മാരെന്നോ അധമന്മാരെന്നോ ഭേദവുമില്ലായിരുന്നു. ജനങ്ങൾ സർവതന്ത്ര സ്വതന്ത്രരായി വിഹരിച്ചിരുന്നു. അവർ ഋജുബുദ്ധികളും സദാചാരനിഷ്ഠരും സത്ഗുണസമ്പന്നരുമായിരുന്നു. വിശ്വാസ്യത എന്തെന്ന് പ്രത്യേകം പഠിക്കാതെതന്നെ ജനങ്ങൾ പരസ്പരം വിശ്വസ്തത പുലർത്തിപ്പോന്നു. ഈ കാലഘട്ടമാണ് ലാവോസി എന്ന പ്രഥമ ഗുരുവിന്റെ ഉപദേശത്തോടെ താവോമതത്തിന്റെ തത്ത്വസംഹിതയ്ക്ക് അടിത്തറ പാകിയത്.
[[File:Incense taiwan temple fu dog.jpg|alt=|thumb|A Taoist Temple in [[Taiwan]], showing elements of the [[Jingxiang]] religious practice and sculptures of [[Dragon]] and [[Chinese guardian lions|Lion]] guardians]]
 
ലാവോസി (ബി.സി. 604-517) [[കൺഫ്യൂഷ്യസ്|കൺഫ്യൂഷ്യസിന്]] (ബി.സി. 551-470) മുമ്പ് ജീവിച്ചിരുന്ന പ്രഥമഗണനീയനായ വേദാന്തിയായിരുന്നു. 'ലാവോസി'എന്ന ചൈനീസ് പേരിന് 'പ്രഥമ ഗുരു'എന്നാണ് അർഥം. ഇദ്ദേഹം

==താവോ-തെയിങ്==
താവോമതത്തിന്റെ രചിച്ചപ്രാമാണികഗ്രന്ഥമാണ് താവോ-തെയിങ്. തേഒറ്റ കിങ്ങിൽരാത്രികൊണ്ടാണ് ലാവോസി ഈ ഗ്രന്ഥം രചിച്ചത്<ref>പഠിപ്പുര, മനോരമ ദിനപ്പത്രം, 2012 ഓഗസ്റ്റ് 3</ref>. താവോ തേ-യിങിൽ 'താവോ' എന്നും 'തേ' എന്നും രണ്ട് ഭാഗങ്ങളിലായി അയ്യായിരത്തിനുമേൽ വാക്കുകളുള്ള വിശ്വാസപ്രമാണങ്ങൾ ആണ് ചർച്ച ചെയ്തിരിക്കുന്നത്. വെറും ശുഷ്കമായ ഒരു വേദാന്തഗ്രന്ഥമായി ഇതിനെ കരുതാനാവില്ലെന്നും മഹനീയമായ നിരവധി ഗുണപാഠങ്ങളടങ്ങിയ വിശിഷ്ട തത്ത്വശാസ്ത്രഗ്രന്ഥമായാണ് ഇതിനെ കാണേണ്ടതെന്നുമാണ് ലാവോസി അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇതിലെ 'താവോ'യും 'തേ'യും ജീവശക്തി വഹിക്കുന്നു എന്നാണ് സങ്കല്പം. അവയെ രണ്ടിനെയും ഉൾക്കൊള്ളുവാൻ കഴിവുള്ള ഗ്രന്ഥമായ 'കിങ്' എന്ന മൂന്നാം ഭാഗവും കൂടെ ചേർക്കുമ്പോൾ മാത്രമേ ഗ്രന്ഥത്തിനു പൂർണത ലഭിക്കുന്നുള്ളൂ. ചൈനക്കാർ നിത്യജീവിതത്തിൽ മാർഗദർശകമായി കരുതിയിരിക്കുന്നത് ഈ ഗ്രന്ഥത്തെയാണ്.
 
ലാവോസി പഠിച്ച പഴയ പ്രമാണങ്ങളിൽനിന്നു പ്രചോദനമുൾക്കൊണ്ട് വിരചിച്ച ഈ ഗ്രന്ഥത്തിൽ, ചൈനക്കാർ അതിപുരാതനകാലം മുതൽ ആരാധിച്ചുപോന്ന പ്രപഞ്ച പ്രതിഭാസമായ താവോയിലേക്ക് എല്ലാ ചിന്തകളേയും കേന്ദ്രീകരിക്കുന്നതിന് ആഹ്വാനം ചെയ്തു. ലാവോസിയുടെ ചിന്തകളുടെയെല്ലാം സ്ഥായീഭാവവും സ്വരവും താവോ(മാർഗം), തേ(ധർമം) എന്നീ രണ്ടേ രണ്ടു പദങ്ങളാണ് (way and virtue). സർവവും ഇതിലടങ്ങിയിരിക്കുന്നു. താവോയിലും തേയിലും അടങ്ങിയിട്ടുള്ള തത്ത്വങ്ങൾ പ്രപഞ്ചഘടനയുടെതന്നെ ഘടകങ്ങളാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് അവയ്ക്ക് രൂപഭേദങ്ങൾ വന്നുചേരുന്നു എന്നുമാത്രം. താവോ മതത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലാവോസി പറയുന്നതിപ്രകാരമാണ്. "പ്രകൃതിയിലെ എല്ലാ വസ്തുക്കളും ശാന്തമായി പെരുമാറുന്നു. അവ നിലനില്ക്കുകയും ഒന്നും സമ്പാദിക്കാതിരിക്കുകയും ചെയ്യുന്നു. അവയുടെ കർത്തവ്യം നിറവേറ്റുകയും അവകാശങ്ങൾ പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളും അവരവരുടെ ജോലി നിർവഹിച്ചു വരുന്നതുപോലെ തിരിച്ചുപോകുന്നതും നമ്മൾ കാണുന്നു. അവ പരിപൂർണതയിലെത്തി ഉദ്ഭവസ്ഥാനത്തു തിരിച്ചെത്തുകയാണ് ചെയ്യുന്നത്. ഉദ്ഭവത്തിലേക്കു മടങ്ങുക എന്നതിന് നിത്യ വിശ്രമം അഥവാ നിയതിയിലേക്കുള്ള നിവൃത്തി എന്നാണർഥം.
"https://ml.wikipedia.org/wiki/താവോയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്