"മിച്ചമൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാൾ മാർക്സ് ആവിഷ്കരിച്ച പ്രസിദ്ധമായ സാമ്പത്തികശാസ്ത്ര സിദ്ധാന്തമാണ്
Content deleted Content added
'കാൾ മാർക്സ് ആവിഷ്കരിച്ച പ്രസിദ്ധമായ സാമ്പത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:35, 5 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കാൾ മാർക്സ് ആവിഷ്കരിച്ച പ്രസിദ്ധമായ സാമ്പത്തികശാസ്ത്ര സിദ്ധാന്തമാണ് മിച്ചമൂല്യ സിദ്ധാന്തം. ഈ സിദ്ധാന്തപ്രകാരം "സാമൂഹ്യമായി സൃഷ്ടിക്കപ്പെടുന്ന, ഉത്പാദകരുടെ ഉപജീവനത്തിന് ആവശ്യമായതിലുപരിയായ മൂല്യമാണ് മിച്ചമൂല്യം." [1], മിച്ചമൂല്യം എന്ന പദം മാർക്സിന്റെ കണ്ടുപിടുത്തമല്ലെങ്കിലും ഈ ആശയം വികസിപ്പിച്ചത് അദ്ദേഹമാണ്. അതേസമയം, അദ്ധ്വാനമാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്ന ആശയം മുന്നോട്ടുവെച്ചത് ആദം സ്മിത്തായിരുന്നു.[2]

ഒരു ചരക്കിന്റെ ഉത്പാദനത്തിനായി ഉപയോഗിച്ചിരിക്കുന്ന അദ്ധ്വാനസമയമാണ് അതിന്റെ മൂല്യം നിർണ്ണയിക്കുന്നത്. ഉത്പന്നത്തിൽ ഈട്ടം കൂടുന്ന, ഉത്പാദകരുടെ, വിലനൽകാത്ത അദ്ധ്വാനസമയമാണ് മിച്ചമൂല്യം. മുതലാളിത്ത സമൂഹത്തിൽ ഈ മിച്ചമൂല്യം ലാഭത്തിന്റെ രൂപത്തിൽ മുതലാളിമാർ കൈക്കലാക്കുന്നു. ഉത്പാദനോപാധികളുടെ ഉടമസ്ഥത സ്വകാര്യ സ്വത്തിന്റെ രൂത്തിൽ മുതലാളിമാർ കയ്യടക്കിവെച്ചിരിക്കുന്നതിനാൽ, ഉത്പാദനോപാധികളുടെ ഉടമസ്ഥതയില്ലാത്ത തൊഴിലാളികൾക്ക്, ഉപജീവനത്തിനായി, അവരുടെ അദ്ധ്വാനം മുതലാളിമാർക്ക് വിൽക്കുകയല്ലാതെ വേറെ നിവർത്തിയില്ലതെ വരുന്നു. [1]


അവലംബം

  1. 1.0 1.1 Marxists Internet Archive, retrieved 2013 ജൂലൈ 06 {{citation}}: Check date values in: |accessdate= (help)
  2. നമ്പൂതിരിപ്പാട്, ഇ.എം.എസ് (1990). മാർക്സിസം ലെനിനിസം - ഒരു പാഠപുസ്തകം. സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=മിച്ചമൂല്യം&oldid=1351417" എന്ന താളിൽനിന്ന് ശേഖരിച്ചത്