"യന്ത്രം (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
ഭരണയന്ത്രത്തെപ്പറ്റി നമ്മുടെ ഭാഷയിലുണ്ടായ നോവലുകളിൽ മികച്ച ഒന്നാണ് [[മലയാറ്റൂർ രാമകൃഷ്ണൻ]] രചിച്ച '''യന്ത്രം'''.
==കഥാസംഗ്രഹം==
ബാലചന്ദ്രൻ എന്ന യുവ ഐ.എ.എസ് കാരന്റെ കഥയാണ്‌ യന്ത്രം. ഭരണ യന്ത്രത്തിനെ ഭാഗമായി തീരുന്ന ബാലചന്ദ്രൻ, അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകൾ നമുക്ക് കാണിച്ചു തരുന്നു. നാട്ടിൻപുറത്തെ നാടൻ സ്കൂളിൽ പഠിച്ച ബാലന്, അവന്റെ മേലുദ്യോഗസ്ഥന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്നു. അവൾക്ക് തനി നാടനായ ബാലനെ ഉൾകൊള്ളാൻ കഴിയുന്നില്ല. വളരെ വിഷമം ഏറിയ ഒരു ദാമ്പത്യവും ജോലിയിൽ അവനു നേരെയുള്ള കുത്സിത ശ്രമങ്ങളും എല്ലാം ഈ നോവലിൽ ചുരുൾ നിവരുന്നു. എന്നാൽ ജെയിംസ്‌ എന്ന നിശ്ചയ ദാർഢ്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് ഈ നോവൽ. ആദർശ ശീലനായ, നിശ്ചയ ദാർഢ്യമുള്ള ജെയിംസ്‌ എന്ന മേലുദ്യോഗസ്ഥൻ എല്ലാവരുടെയും ഹൃദയം കവരുന്നു. അതി ജീവനത്തിനായി പെടാ പാട് പെടുമ്പോഴും സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി അയാൾ അതെല്ലാം സധീരം നേരിടുകയാണ്. ഒരു മനുഷ്യൻ എങ്ങിനെ ആയിരിക്കണം എന്ന് ജെയിംസ്‌ നമുക്ക് കാണിച്ചു തരുന്നു.<ref name="puzha"> [http://www.puzha.com/malayalam/bookstore/content/books/html/utf8/317.html യന്ത്രം നോവൽ - മലയാറ്റൂർ] പുഴ.കോം</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/യന്ത്രം_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്