"അഥാനാറിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fy:Atanarik; cosmetic changes
വരി 2:
വിസിഗോത്തുവർഗക്കാരുടെ തലവനായിരുന്നു '''‍അഥാനാറിക്ക്'''. റോഥസ്റ്റിയസിന്റെ പുത്രനായ ഇദ്ദേഹം എ.ഡി. 364 മുതൽ 376 വരെ ഡേഷിയ (Dacia) ഭരിച്ചു. രാജാവ് എന്നതിനെക്കാളും ന്യായാധിപനെന്ന പദവിയാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്. റോമാചക്രവർത്തിയായിരുന്ന വാലൻസ് (367-369) അഥാനാറിക്കിനെ യുദ്ധത്തിൽ തോല്പിച്ചു. സന്ധിസംഭാഷണങ്ങൾക്കായി അഥാനാറിക്കിന്റെ രാജ്യത്തിലേക്കു പോകാൻ വാലൻസും, വാലൻസിന്റെ രാജ്യത്തിലേക്കു പോകാൻ അഥാനാറിക്കും വിസമ്മതിച്ചു; അവിശ്വാസികളുടെ നാട്ടിലേക്കു പോകുന്നതു റോമാചക്രവർത്തിക്ക് അഭിമാനക്ഷതമായി തോന്നി; ഒരു ക്രൈസ്തവ രാജ്യത്തിൽ പോകുവാൻ അഥാനാറിക്കിനും ഇഷ്ടമുണ്ടായിരുന്നില്ല. ഇരുകൂട്ടരുടെയും രാജ്യങ്ങളുടെ അതിരായി അംഗീകരിക്കപ്പെട്ട ഡാന്യൂബ് നദിയിൽ വള്ളങ്ങൾകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽവച്ചാണ്, ഈ രണ്ടു രാഷ്ട്രത്തലവന്മാർ സമ്മേളിച്ച് സന്ധിസംഭാഷണങ്ങൾ നടത്തിയത്. യൂറോപ്പിൽ പ്രവേശിച്ച ഹൂണവർഗക്കാരുടെ ആക്രമണഫലമായി (376) അഥാനാറിക്ക് രാജ്യത്തിൽനിന്ന് പലായനം ചെയ്ത്, ട്രാൻസിൽവേനിയാ മലകളിൽ അഭയംതേടി. ഓസ്റ്റ്രഗോത്തുകളുടെ ആക്രമണം മൂലം അഥാനാറിക് കോൺസ്റ്റാന്റിനോപ്പിളിൽ ചക്രവർത്തിയായിരുന്ന തിയീഡാഷ്യസ് ക-നെ (346-395) അഭയം പ്രാപിച്ചു. 381 ജനുവരി 25-ന് അവിടെ വച്ച് ഇദ്ദേഹം നിര്യാതനായി.
 
== അവലംബം ==
 
*[http://www.britannica.com/EBchecked/topic/40582/Athanaric അഥാനാറിക്ക്]
വരി 16:
[[fa:آتاناریک]]
[[fr:Athanaric]]
[[fy:Atanarik]]
[[got:𐌰𐌸𐌰𐌽𐌰𐍂𐌴𐌹𐌺𐍃/Aþanareiks]]
[[hr:Atanarik]]
"https://ml.wikipedia.org/wiki/അഥാനാറിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്