"വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==വർഗ്ഗങ്ങളുടെ പ്രവർത്തനം എങ്ങനെയാണ്==
തിരുത്താൻ സാധ്യമായ ഏതു താളിലും <tt><nowiki>[[വർഗ്ഗം:</nowiki>'''''നാമം'''''<nowiki>]]</nowiki></tt> എന്നു ചേർക്കുന്നത് ആ താളിനെ ''നാമം'' എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകുന്നു. ഇത് ഉള്ളടക്കത്തിൽ എവിടെ ചേർത്താലും താളിനു ഏറ്റവും താഴെയായി വർഗ്ഗങ്ങൾക്കുള്ള പെട്ടിയിൽ അതിനുള്ള കണ്ണി പ്രത്യക്ഷമാകും. "വർഗ്ഗം:''നാമം''" എന്ന താളിലേക്കായിരിക്കും ഈ കണ്ണി ലക്ഷ്യം വെക്കുന്നത്, ആ താൾ നിലവിലില്ലെങ്കിൽ കണ്ണി ചുവന്ന നിറത്തിൽ കാണപ്പെടും. സാധാരണയായി താളിന്റെ ഉള്ളടക്കത്തിൽ ഏറ്റവും താഴെയായി അപൂർണ്ണ ഫലകങ്ങൾക്കും ഇതരഭാഷ കണ്ണികൾക്കും തൊട്ട് മുകളിലായാണ് ഇവ ചേർക്കുക.
 
സാധാരണ തിരുത്താവുന്ന താളുകൾ തന്നെയാണ് വർഗ്ഗം താളുകളും (''വർഗ്ഗം:'' എന്ന നേംസ്പേസിലാണ് ഇവയുണ്ടാവുക), പക്ഷെ പ്രത്യേക രീതിയിലാണ് ഇവയുടെ പ്രദർശനം - വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ താളുകളും അതിൽ പട്ടിക രൂപത്തിൽ കാണിച്ചിരിക്കും, വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും താൾ വർഗ്ഗം താളാണെങ്കിൽ അതിനെ ഒരു ഉപവർഗ്ഗമായി പരിഗണിക്കുകയാണ് ചെയ്യുക. അല്ലെങ്കിൽ അതിനെ ഒരു അംഗമായ താൾ ആയി പരിഗണിക്കും; ഇത്തരം അംഗങ്ങളായ താളുകളെ ഉപവർഗ്ഗങ്ങളെ താഴെയായി പ്രദർശിപ്പിച്ചിരിക്കും. വർഗ്ഗത്തിന്റെ താളിലേക്ക് ചേർക്കുന്ന സാധാരണ ടെക്സ്റ്റ് ഉള്ളടക്കങ്ങൾ ഉപവർഗ്ഗങ്ങളുടേയും അംഗതാളുകളുടെയും പട്ടികകൾക്ക് മുകളിലായി പ്രദർശിപ്പിക്കപ്പെടും.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്