"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
[[Image:Lantana Invasion of abandoned citrus plantation Sdey Hemed Israel.JPG|right|thumb|250px|ഇസ്രായേലിലെ ഒരു ഉപേക്ഷിക്കപ്പെട്ട നാരകത്തോട്ടത്തിൽ വളർന്നു പെരുകി ആധിപത്യം സ്ഥാപിച്ച [[കൊങ്ങിണി]]ച്ചെടികൾ]]
 
==അവതീർണ്ണഅതിഥി സ്പീഷീസുകളും അധിനിവേശ സ്പീഷീസുകളും==
നിലവിലുള്ള ഒരു ആവാസവ്യവസ്ഥയിലേക്കു് പുതുതായി കടന്നുവന്ന ഒരു സ്പീഷീസിനെ നമുക്കു് അവതീർണ്ണസ്പീഷീസ്അതിഥിസ്പീഷീസ് അല്ലെങ്കിൽ അവതീർണ്ണ സ്പീഷീസ് (Introduced species) എന്നു വിളിക്കാം. പല മാർഗ്ഗങ്ങളിലൂടെയും ഒരു അതിഥിജീവിഇനത്തിനു് പുതിയ പരിസ്ഥിതിയിലേക്കു് പ്രവേശിക്കാം.
===കാറ്റ്, ജലപ്രവാഹം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ വഴി:===
മൺസൂൺ, വാണിജ്യവാതങ്ങൾ തുടങ്ങിയ കാലികമായ കാറ്റുകൾ, ശക്തമായ ചക്രവാതങ്ങൾ, ആകസ്മികമായ കൊടുങ്കാറ്റ്, തുടങ്ങിയവ ചെറിയ ഇനം സസ്യ,ജന്തുക്കളുടേയും സൂക്ഷ്മജീവികളുടേയും ബീജരേണുക്കളുടേയും (pollen)(വിത്തുപൊടി) ദൂരസഞ്ചാരത്തിനിട നൽകാറുണ്ടു്. മുമ്പില്ലാതിരുന്ന തരത്തിൽ ആകസ്മികമായി സംഭവിക്കുന്ന ശക്തമായ കാറ്റുകൾ, വെള്ളപ്പൊക്കം, ജലാശയങ്ങളുടെ ഗതിമാറ്റം, ഉരുൾപ്പൊട്ടൽ പോലുള്ള ഭൂഭ്രംശനങ്ങൾ തുടങ്ങിയവ ഇത്തരം ജീവികളെ അതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയ ജൈവമേഖലകളിലേക്കു നയിച്ചെന്നു വരും. അതേ സമയം, മൺസൂൺ കാറ്റിലൂടെയോ സാധാരണ നദീജലപ്രവാഹങ്ങളിലൂടെയോ പതിവായി ഒരേ താളത്തിൽ വന്നെത്തിപ്പെടുന്ന ജീവരാശികളോ വിത്തുപൊടികളോ നിലവിലുള്ള ആവാസവ്യവസ്ഥയുടെ സ്വാഭാവികഭാഗമായി കരുതാനാവും. (കാലിഫോർണിയൻ നദികളിൽ മുട്ട വിരിഞ്ഞ് കടലിലേക്കൊഴുകുന്ന സാൽമൺ മത്സ്യക്കുഞ്ഞുങ്ങൾ ഇത്തരം നൈസർഗ്ഗിക ആവാസസഞ്ചാലനത്തിനു് ഉദാഹരണമാണു്.)
"https://ml.wikipedia.org/wiki/ജൈവാധിനിവേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്