"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
പൊതുവേ അടഞ്ഞ ഒരു ജൈവാവാസ വ്യവസ്ഥയിൽ പുതുതായി കടന്നുവരികയും ക്രമേണ ആ വ്യവസ്ഥയ്ക്കുള്ളിൽ അമിതമായ നിരക്കിൽ വ്യാപിച്ച് സ്വന്തം വംശം നിലനിർത്തുകയും ചെയ്യുന്ന സസ്യ-ജന്തു സ്പീഷീസുകളെയാണു് അധിനിവേശ സ്പീഷീസുകൾ എന്നു വിളിക്കുന്നതു്. ഇങ്ങനെ സ്വന്തം വംശവർദ്ധന നടത്തുമ്പോൾ മിക്കവാറും എല്ലായ്പ്പോഴും ജൈവവിഭവങ്ങൾക്കു വേണ്ടി തദ്ദേശീയ സ്പീഷീസുകളുമായി ശക്തമായ കിടമത്സരം ഉണ്ടാകാറുണ്ടു്. ഇതുമൂലം, മുമ്പേ ഉണ്ടായിരുന്ന ഒന്നോ അതിലധികമോ സ്പീഷീസുകൾ പൂർണ്ണമായോ ഭാഗികമായോ നിഷ്കാസനം ചെയ്യപ്പെട്ടു എന്നു വരാം. ഒരു ആവാസവ്യവസ്ഥയിലെ മൊത്തം സ്പീഷീസുകളുടെ എണ്ണം ഈ വഴി കുറഞ്ഞുപോകുന്നതു് അവിടത്തെ [[ജൈവവൈവിധ്യം| ജൈവവൈവിദ്ധ്യത്തെ]] കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും.
[[Image:Lantana Invasion of abandoned citrus plantation Sdey Hemed Israel.JPG|right|thumb|250px|ഇസ്രായേലിലെ ഒരു ഉപേക്ഷിക്കപ്പെട്ട നാരകത്തോട്ടത്തിൽ വളർന്നു പെരുകി ആധിപത്യം സ്ഥാപിച്ച [[കൊങ്ങിണി]]ച്ചെടികൾ]]
==അവതീർണ്ണ സ്പീഷീസുകളും അധിനിവേശ സ്പീഷീസുകളും==
== ജൈവാധിനിവേശം കേരളത്തിൽ ==▼
നിലവിലുള്ള ഒരു ആവാസവ്യവസ്ഥയിലേക്കു് പുതുതായി കടന്നുവന്ന ഒരു സ്പീഷീസിനെ നമുക്കു് അവതീർണ്ണസ്പീഷീസ് (Introduced species) എന്നു വിളിക്കാം. പല മാർഗ്ഗങ്ങളിലൂടെയും ഒരു അതിഥിജീവിഇനത്തിനു് പുതിയ പരിസ്ഥിതിയിലേക്കു് പ്രവേശിക്കാം.
===കാറ്റ്, ജലപ്രവാഹം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ വഴി:===
മൺസൂൺ, വാണിജ്യവാതങ്ങൾ തുടങ്ങിയ കാലികമായ കാറ്റുകൾ, ശക്തമായ ചക്രവാതങ്ങൾ, ആകസ്മികമായ കൊടുങ്കാറ്റ്, തുടങ്ങിയവ ചെറിയ ഇനം സസ്യ,ജന്തുക്കളുടേയും സൂക്ഷ്മജീവികളുടേയും ബീജരേണുക്കളുടേയും (pollen)(വിത്തുപൊടി) ദൂരസഞ്ചാരത്തിനിട നൽകാറുണ്ടു്. മുമ്പില്ലാതിരുന്ന തരത്തിൽ ആകസ്മികമായി സംഭവിക്കുന്ന ശക്തമായ കാറ്റുകൾ, വെള്ളപ്പൊക്കം, ജലാശയങ്ങളുടെ ഗതിമാറ്റം, ഉരുൾപ്പൊട്ടൽ പോലുള്ള ഭൂഭ്രംശനങ്ങൾ തുടങ്ങിയവ ഇത്തരം ജീവികളെ അതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയ ജൈവമേഖലകളിലേക്കു നയിച്ചെന്നു വരും. അതേ സമയം, മൺസൂൺ കാറ്റിലൂടെയോ സാധാരണ നദീജലപ്രവാഹങ്ങളിലൂടെയോ പതിവായി ഒരേ താളത്തിൽ വന്നെത്തിപ്പെടുന്ന ജീവരാശികളോ വിത്തുപൊടികളോ നിലവിലുള്ള ആവാസവ്യവസ്ഥയുടെ സ്വാഭാവികഭാഗമായി കരുതാനാവും. (കാലിഫോർണിയൻ നദികളിൽ മുട്ട വിരിഞ്ഞ് കടലിലേക്കൊഴുകുന്ന സാൽമൺ മത്സ്യക്കുഞ്ഞുങ്ങൾ ഇത്തരം നൈസർഗ്ഗിക ആവാസസഞ്ചാലനത്തിനു് ഉദാഹരണമാണു്.)
===വാഹകരായ മറ്റു സ്പീഷീസുകളിലൂടെ:===
ദേശാടനം ചെയ്യുന്ന വലിയ മൃഗങ്ങൾ, പക്ഷികൾ, പറന്നു നടക്കുന്ന വിത്തുകൾ തുടങ്ങിയവ പലപ്പോഴും താരതമ്യേന സൂക്ഷ്മമായ ജീവികളുടെ (ഇവ സൂക്ഷ്മാണുക്കളോ, പരാദങ്ങളോ, ബീജരേണുക്കളോ ആകാം) വാഹകരായിത്തീരാറുണ്ടു്. ഇവ ചെന്നെത്തുന്ന ഏതെങ്കിലും ഒരു പ്രദേശത്തെ മാറിയ ജൈവസാഹചര്യങ്ങൾ പിന്നീടു ചെന്നെത്തുന്ന മറ്റൊരു പ്രദേശത്തെ ആവാസവ്യവസ്ഥയെ ബാധിച്ചെന്നു വരാം.
===മനുഷ്യന്റെ ഇടപെടൽ മൂലം===
ആധുനികകാലത്തു് സ്പീഷീസുകളുടെ വൻതോതിലുള്ള ദൂരദേശാന്തരയാത്രകൾക്കു് മുഖ്യ ഉത്തരവാദി മനുഷ്യൻ തന്നെയാണു്. അറിഞ്ഞോ അറിയാതെയോ പല ജീവിവർഗ്ഗങ്ങളേയും നാം ഒരു ആവാസവ്യവസ്ഥയിൽ നിന്നും മറ്റൊരിടത്തേക്കു് മാറ്റിപ്രതിഷ്ഠിക്കുന്നുണ്ടു്. ചില ഉദാഹരണങ്ങൾ:
#. കൃഷിവിളയായി - ബ്രസീലിൽ നിന്നും മരച്ചീനി, കൊക്കോ, മെക്സിക്കോയിൽ നിന്നും വാനില, എത്യോപ്പ്യയിൽ നിന്നും കാപ്പി തുടങ്ങിയവ കൃഷി ആവശ്യത്തിനു് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു് വ്യാപിപ്പിച്ചതു്. റബ്ബർ, ഉരുളക്കിഴങ്ങ്, പുകയില തുടങ്ങിയവയെല്ലാം ഈ ഗണത്തിൽ വരും.
#. അലങ്കാരത്തിനും കൗതുകത്തിനുമായി - സ്വർണ്ണമത്സ്യം (ഗോൾഡ് ഫിഷ്), പിരാന, പ്രത്യേകയിനം വളർത്തുമൃഗങ്ങൾ, ചില തരം [[ഈറ |ഈറ്റ]]കൾ ( Arundo donax), സിങ്കപ്പൂർ ഡെയ്സി (Sphagneticola trilobata) തുടങ്ങിയവയെ ഇക്കൂട്ടത്തിൽ പെടുത്താം.
#. മറ്റു കളകളെയോ ജീവികളേയോ നശിപ്പിക്കാൻ -
#. പരീക്ഷണ സാമ്പിളുകളായി -
#. വ്യാപാരസാമഗ്രികളിലൂടെയും ചരക്കുകളിലൂടെയും -
ഒരു അവതീർണ്ണസ്പീഷീസ് അതിഥിയായി കടന്നുവരുന്നതു് അധിനിവേശ സ്പീഷീസ് എന്ന നിലയിലായിരിക്കണമെന്നില്ല. പുതിയ ആവാസവ്യവസ്ഥയിൽ സ്വന്തം നിലനിൽപ്പിനും വംശവർദ്ധനവിനും അനുയോജ്യമായ സാഹചര്യങ്ങൾ തുടർച്ചയായി ലഭിക്കുകയാണെങ്കിൽ മാത്രമേ അതിനു മാറിയ പരിസ്ഥിതിയിൽ ദീർഘകാലത്തേക്കു് നിലനിൽക്കാൻ തന്നെ കഴിയുകയുള്ളൂ. ജൈവവിഭവങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി അതിഥേയ സ്പീഷീസുകളുമായി ഇവയ്ക്കു് തീവ്രമായി മത്സരിക്കേണ്ടി വരാം. അത്തരം മത്സരത്തിൽ വ്യക്തമായി വിജയിക്കുകയും ആതിഥേയ ജീവി ഇനങ്ങൾ തളർന്നുപോവുകയും ചെയ്യുമ്പോളാണു് അവതീർണ്ണ സ്പീഷീസുകളെ അധിനിവേശ സ്പീഷീസുകളായി കണക്കാക്കിത്തുടങ്ങുന്നതു്.
==കേരളത്തിന്റെ ജൈവവൈവിദ്ധ്യങ്ങളെ ബാധിക്കുന്ന സ്പീഷീസുകൾ==
==ഇതും കാണുക==▼
# [[ജൈവവൈവിധ്യം]]▼
===സസ്യ ഇനങ്ങൾ===
===ജന്തു ഇനങ്ങൾ===
▲==ഇതും കാണുക==
▲# [[ജൈവവൈവിധ്യം]]
[[വർഗ്ഗം:പരിസ്ഥിതി വിജ്ഞാനീയം]]
|