"അന്തർദ്രവ്യജാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{pp-move-indef}}
[[Image:Clara cell lung - TEM.jpg|thumb|315px|Micrograph of rough endoplasmic reticulum network around the [[Cell nucleus|nucleus]] (shown in lower right-hand side of the picture). Dark small circles in the network are [[mitochondria]].]]
യൂക്കാരിയോട്ടിക് [[കോശം|കോശങ്ങളുടെ]] കോശദ്രവ്യത്തിനകത്ത് കാണപ്പെടുന്ന കുഴലുകളുടേയും സഞ്ചികളുടേയും രൂപത്തിലുള്ള സഞ്ചാരപാതകളാണ് അന്തർദ്രവ്യജാലിക. മാംസ്യനിർമ്മാണത്തിനുസഹായിക്കുന്ന[[മാംസ്യം|മാംസ്യ]] നിർമ്മാണത്തിനുസഹായിക്കുന്ന പരുക്കൻ അന്തർദ്രവ്യജാലികയ്ക്ക് ആ പേര് ലഭിച്ചത് അവയുടെ പുറത്തുള്ള റൈബോസോമുകളാണ്റൈബോസോമുകളാലാണ്. ഫോസ്ഫോലിപ്പിഡ്, സ്റ്റീറോയിഡുകൾ എന്നിവയുടെ ഉൽപ്പാദനത്തിനും ധാന്യകഉപാപചയത്തിനും വിഷവസ്തുക്കളുടെ നിർമ്മാർജ്ജനത്തിനും സഹായിക്കുന്നവയാണ് മിനുസമുള്ള അന്തർദ്രവ്യജാലികകൾ.<ref>Textbook of Medixal Physiology, Guyton and Hall, Elsveir Pub. 2006 Ed.,Page: 15</ref>
== ഘടന ==
അന്തർദ്രവ്യജാലികയുടെ പുറം പാളി നിർമ്മിച്ചിരിക്കുന്നത് [[കൊഴുപ്പ്|കൊഴുപ്പിന്റെ]] ഇരുപാളി സ്തരം കൊണ്ടാണ്. [[കോശം|കോശസ്തരത്തെക്കാൾ]] 30 മുതൽ 40 വരെ ഇരട്ടിയുണ്ട് ചില കോശങ്ങളിലെ അന്തർദ്രവ്യജാലികയുടെ പ്രതലത്തിന്. എൻഡോപ്ലാസ്മിക് മാട്രിക്സ് എന്ന [[ദ്രാവകം]] അന്തർദ്രവ്യജാലികയുടെ ഇരുസ്തരങ്ങൾക്കുമിടയിൽ നിറഞ്ഞിരിക്കുന്നു. ഈ ദ്രാവകം നിറഞ്ഞിരിക്കുന്ന സ്ഥലം മർമ്മസ്തരത്തിനുള്ളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. ഇവയ്ക്കിടയിലൂടെ മിക്ക രാസവസ്തുക്കളും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമായി അനുനിമിഷം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. <ref>http://en.wikipedia.org/wiki/Endoplasmic_reticulum</ref>
== വ്യത്യസ്തതരങ്ങൾ ==
അന്തർദ്രവ്യജാലിക പലതരത്തിലുണ്ട്.
=== ഗ്രാന്യുലാർ അന്തർദ്രവ്യജാലിക ===
റൈബോസോമുകൾ ബാഹ്യസ്തരത്തിനുപുറത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന അന്തർദ്രവ്യജാലികയാണിവ. റൈബോഫോറിൻ എന്ന [[പ്രോട്ടീൻ|ഗ്ലൈക്കോപ്രോട്ടീൻ]] സ്വീകരണികളാണ് ഇവ തമ്മിൽ പറ്റിച്ചേർന്നിരിക്കാൻ കാരണം. കോശത്തിനാവശ്യമായ [[മാംസ്യം|മാംസ്യങ്ങളുടെ]] നിർമ്മാണമാണ് ഇവയുടെ പ്രധാന ധർമ്മം.
=== എഗ്രാനുലാർ അന്തർദ്രവ്യജാലിക ===
റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലികയാണിത്. എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക എന്നാണ് ഇവ അറിയപ്പെടുന്നത്. ചിലയിനം [[രാസാഗ്നി|രാസാഗ്നികളും]] കൊഴുപ്പുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ധർമ്മം.
=== സാർക്കോപ്ലാസ്മിക് റെട്ടിക്കുലം ===
[[പേശി|രേഖാശൂന്യ പേശികളിലും]] രേഖാങ്കിത പേശികളിലും കാണപ്പെടുന്ന അന്തർദ്രവ്യജാലികയാണിത്. [[കാൽസ്യം]] [[അയോൺ|അയോണുകളെ]] സംഭരിക്കുകയും ആവശ്യാനുസരണം വിനിമയം ചെയ്യുകയുമാണ് ഇവയുടെ ധർമ്മം.
== ധർമ്മം ==
സ്രവണശേഷിയുള്ള ഗ്ലൈക്കോപ്രോട്ടീനുകൾ അന്തർദ്രവ്യജാലികയിലൂടെ സഞ്ചരിക്കുന്നു. അവ വിവിധ കോശാംഗങ്ങളിലെത്തുന്നത് അന്തർദ്രവ്യജാലികയിലൂടെയാണ്. ഗ്രാന്യുലാർ അന്തർദ്രവ്യജാലികയാണ് മാംസ്യനിർമ്മാണത്തിനു സഹായിക്കുന്നത്. സാർക്കോപ്ലാസ്മിക് റെട്ടിക്കുലം പേശികൾക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് കാൽസ്യം അയോണുകളെ പ്രദാനം ചെയ്യുന്നു.
"https://ml.wikipedia.org/wiki/അന്തർദ്രവ്യജാലിക" എന്ന താളിൽനിന്ന് ശേഖരിച്ചത്