"ഏഷ്യാമൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
ഏഷ്യാമൈനറിൽ സമൃദ്ധമായ ഒരു സസ്യശേഖരം ഉണ്ടെങ്കിലും അവയെക്കുറിച്ച് വിശദമായ പഠനം ഇനിയും നടന്നിട്ടില്ല. നിത്യഹരിത വനങ്ങൾ മുതൽ അർധ--മരുഭൂപ്രകൃതി വരെയുള്ള വൈവിധ്യം നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ ഏഷ്യാമൈനറിന്റെ വിവിധ ഭാഗങ്ങളിലായി കാണാം.
 
പൈൻ, ഓക്ക് തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും കുറ്റിച്ചെടികൾ, ഔഷധികൾ, വള്ളിച്ചെടികൾ എന്നിവയും ഉപദ്വീപിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കാണാം. രാജ്യത്തിന്റെ ഉൾഭാഗത്തേക്കു കടക്കുന്തോറും ഈ സസ്യപ്രകൃതി ഓക്ക്, ചെസ്‌‌നട്ട്, ബ്ലാക്ക്പൈൻ എന്നിഎന്നീ മരങ്ങൾക്ക് പ്രാമുഖ്യമുള്ള തുറന്ന കാടുകളിലേക്കു സംക്രമിക്കുന്നു. വൃക്ഷരേഖ (Tree line) യ്ക്കും മുകളിൽ എഴുന്നിട്ടുള്ള ഗിരിശിഖരങ്ങളിൽ ബെർബറി, ജൂണിപ്പർ, ബ്രൂം, അസ്‌‌റ്റ്രഗാലി തുടങ്ങിയവ സമൃദ്ധമായി വളരുന്ന കുറ്റിക്കാടുകൾ കാണപ്പെടുന്നു. ഉപദ്വീപിന്റെ വടക്കരികിലും പൊതുവേ മെഡിറ്ററേനിയൻ മാതൃകാസസ്യങ്ങളാണുള്ളത്. എന്നാൽ പടിഞ്ഞാറുനിന്നു കിഴക്കോട്ട് നീങ്ങുന്തോറും സസ്യങ്ങളിൽ ഗണ്യമായ ഇനംതിരിവ് പ്രകടമായറിയാം. ഏഷ്യമൈനറിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ള മലമ്പ്രദേശം പ്രായേണ സസ്യരഹിതമാണ്. ഉപദ്വീപിന്റെ മധ്യഭാഗത്തെ അത്യുഷ്ണവും അതിശൈത്യവും അനുഭവപ്പെടുന്ന ഉന്നതതടം പൊതുവേ സ്റ്റെപ്പ് മാതൃകയിലുള്ള പുൽമേടുകളാണ്. താഴ്വാരങ്ങളിലും അനുകൂല പരിതഃസ്ഥിതിയുള്ള കുന്നിൻ‌‌ചരിവുകളിലും ജൂണിപ്പർ, ഓക്, ബദാം, നെറ്റിൻ, പീയർ തുടങ്ങി ഉയരം കുറഞ്ഞ വൃക്ഷങ്ങൾ കാണപ്പെടുന്നു.<ref>http://www.blueplanetbiomes.org/med_chap_plant_page.htm Plants</ref>
 
ഏഷ്യാമൈനറിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ മെഡിറ്ററേനിയൻ വർഗത്തിലുള്ള ജന്തുക്കളും മധ്യ--പൂർ‌‌വ ഭാഗങ്ങളിൽ ഏഷ്യാറ്റിക്--സ്റ്റെപ്പ് (ഇറാനോ-തുറാനിയൻ) വർഗങ്ങളുമാണുള്ളത്. വടക്ക് പോണ്ടീസ് പർ‌‌വതഭാഗങ്ങളിൽ യൂറോ--സൈബീരിയൻ വർഗത്തിൽപ്പെട്ട ജന്തുക്കൾ കടന്നു കയറിയിട്ടുള്ളതായും കാണാം; ഈ ഭാഗങ്ങളിലെ കരളുന്ന ഇനം ജന്തുക്കളിൽ കാണപ്പെടുന്ന വർണവൈചിത്ര്യങ്ങൾ വർഗ സങ്കരത്തിന്റെ സൂചന നൽകുന്നു. സവിശേഷങ്ങളായ അനേകയിനം ജന്തുക്കളെ പോണ്ടീസ് മേഖലയിൽ കണ്ടെത്താം.<ref>http://vets.com/questionmanager/encyclopaedia/ency1/B4.HTM Animals And Plants (F-G)</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305883" എന്ന താളിൽനിന്ന് ശേഖരിച്ചത്