"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഒരു [[കത്തോലിക്കാ സഭ|കത്തോലിക്കാ]] ഭക്ത്യഭ്യാസത്തിനും അതിൽ ജപങ്ങളുടെ ആവർത്തനം എണ്ണാൻ ഉപയോഗിക്കുന്ന മണികൾ ചേർന്ന മാലയ്ക്കും പൊതുവായുള്ള പേരാണ് '''കൊന്ത'''. ഭക്ത്യഭ്യാസമെന്ന നിലയിൽ അത് നിശ്ശബ്ദമോ ഉറക്കെയോ ആവർത്തിക്കുന്ന ജപങ്ങളും ധ്യാനവും ചേർന്നതാണ്. കൊന്തയുടെ ഘടകങ്ങൾ "ദശകങ്ങൾ" എന്നറിയപ്പെടുന്നു. ഒരു [[കർത്തൃപ്രാർത്ഥന]], പത്തു "നന്മനിറഞ്ഞമറിയമേ" എന്ന ജപം, ഒരു [[ത്രിത്വം|ത്രിത്വസ്തുതി]] എന്നിവ ചേർന്നതാണ് ഒരു ദശകം. ഈ ദശകങ്ങൾ അഞ്ചുവട്ടം ആവർത്തിക്കുന്നു. ഓരോ ദശകത്തിന്റേയും തുടക്കത്തിൽ, [[യേശു|യേശുവിന്റേയും]], മാതാവിന്റെയും ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു "ധ്യാനരഹസ്യം" ഹ്രസ്വമായി ചൊല്ലിയിട്ട്, ദശകങ്ങൾ ചൊല്ലുമ്പോൾ ആ രഹസ്യത്തിന്മേൽ ധ്യാനിക്കുന്നു.
 
[[File:Rosary,_കൊന്ത,_ജപമാല_10.JPG|thumb|200px|10 മണി കൊന്തകൾ]]
 
കൊന്തയിൽ പരമ്പരാഗതമായി ചൊല്ലാറുള്ള 15 "രഹസ്യങ്ങൾ" ദീർഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി 16-ആം നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമൻ [[മാർപ്പാപ്പ]] ക്രമപ്പെടുത്തിയവയാണ്. ഈ പതിനഞ്ചു "രഹസ്യങ്ങൾ" മുന്നു ഗണങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്: സന്തോഷത്തിന്റെ രഹസ്യങ്ങൾ, ദുഃഖത്തിന്റെ രഹസ്യങ്ങൾ, മഹിമയുടെ രഹസ്യങ്ങൾ എന്നിവയാണ് ആ ഗണങ്ങൾ. 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ എന്ന പേരിൽ ഒരു ഗണം കൂട്ടിച്ചേർത്തതോടെ, മൊത്തം രഹസ്യങ്ങളുടെ എണ്ണം 20 ആയി.
Line 27 ⟶ 28:
 
രണ്ടാം വത്തിക്കാൻ സൂനഹദോസിനോടനുബന്ധിച്ചു നടന്ന പ്രാർത്ഥനാപരിഷ്കരണങ്ങളുടെ ശില്പിയായിരുന്ന മോണിസിഞ്ഞോർ അനിബേൽ ബുനീനി, കൊന്തയുടെ ഘടനയിലും മാറ്റങ്ങൾ നിർദ്ദേശിച്ചെങ്കിലും അവ പോൾ ആറാമൻ മാർപ്പാപ്പയ്ക്ക് സ്വീകാര്യമായില്ല. ഇത്ര പ്രചാരവും സ്വീകാര്യതയും കിട്ടിയിരിക്കുന്ന ഒരു പ്രാർത്ഥനയെ മാറ്റിമറിക്കുന്നത് ജനങ്ങളുടെ ഭക്തിയെ ബാധിക്കുമെന്നും, പുരാതനമായ ഒരു ഭക്ത്യഭ്യാസത്തോടുള്ള അനാദരവായി വ്യാഖ്യാനിക്കപ്പെടുമെന്നും മാർപ്പാപ്പ ഭയന്നു. അതിനാൽ പതിനാഞ്ചാം നൂറ്റാണ്ടിൽ ഉറച്ച ഈ പ്രാർത്ഥനയുടെ ഘടന ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ മാറ്റമില്ലാതെ തുടർന്നു. ഫാത്തിമാ പ്രാർത്ഥന എന്ന ചെറിയ പ്രാർത്ഥന ദശകങ്ങൾക്കിടയിൽ ചേർത്തതു മാത്രമായിരുന്നു ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ മാറ്റം. കൊന്തയിലെ ധ്യാനരഹസ്യങ്ങളുടെ കാര്യത്തിൽ 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഒരു പരിഷ്കരണം അവതരിപ്പിച്ചു. ദശകങ്ങളുടെ തുടക്കത്തിൽ ചൊല്ലാനായി നേരത്തേ ഉണ്ടായിരുന്ന അഞ്ചു ധ്യാനരഹസ്യങ്ങളുടെ മൂന്നു ഗണങ്ങളോട് ഒരു ഗണം ചേർത്തതായിരുന്നു ആ മാറ്റം. ഈ പുതിയ ഗണം "ധ്യനരഹസ്യങ്ങൾ" "പ്രകാശത്തിന്റെ രഹസ്യങ്ങൾ"Luminous Mysteries) എന്നറിയപ്പെടുന്നു. അതോടെ ധ്യാനരഹസ്യങ്ങളുടെ എണ്ണം പതിനഞ്ചിൽ നിന്ന് ഇരുപതായി ഉയർന്നു. എന്നാൽ പുതിയഗണം രഹസ്യങ്ങളുടെ ഉപയോഗം നിർബ്ബന്ധമല്ല. അവ ഐച്ഛികമായി ഉപയോഗിക്കാനുള്ളവയാണ്.
 
 
പതിനേഴാം നൂറ്റാണ്ടു മുതൽ റോമൻ കത്തോലിക്കാ സഭയിലെ മരിയൻ കലയിൽ കൊന്ത ഒരു പ്രധാന അംശമായിത്തീർന്നു. സ്പെയിനിലെ പാദ്രോ മ്യൂസിയത്തിലുള്ള "കൊന്തയേന്തിയ മാതാവ്" ബർത്തലോമ്യോ എസ്തബാൻ മുറില്ലോയുടെ സൃഷ്ടിയാണ്. മിലാനിലെ സാൻ നസാറോ പള്ളിയിലെ "കൊന്തയേന്തിയ മാതാവും" ഇത്തരം കലയ്ക്ക് ഉദാഹരണമാണ്. ലോമമെമ്പാടും ഒട്ടേറെ കത്തോലിക്കാ ദേവാലയങ്ങൾക്ക് കൊന്തമാതാവിന്റേയോ, കൊന്തയുടെ തന്നെയോ പേരാണ്. അർജന്റീനയിൽ റൊസാറിയോയിലുള്ള കൊന്തമാതാവിന്റെ ബസിലിക്കാ, ഫ്രാൻസിൽ ലുർദ്ദിലെ കൊന്തയുടെ ബസിലിക്കാ, ബ്രസീലിലെ പോർട്ടോ അലെഗ്രേയിലെ പള്ളി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
വരി 45:
കൊന്തയുടെ മണികൾ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കൾ, രത്നക്കല്ലുകൾ, പവിഴം, വെള്ളി, സ്വർണ്ണം ഇവ കൊണ്ടൊക്കെ നിർമ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയിൽ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികൾ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയിൽ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിർമ്മാതാക്കൾ" (Our Lady's Rosary Makers) എന്ന സംഘടന വർഷം തോറും 70 ലക്ഷത്തോളം കൊന്തകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു.<ref>മാതാവിന്റെ കൊന്ത നിർമ്മാതാക്കൾ [http://www.olrm.org/]</ref>
 
[[File:Rosary,_കൊന്ത,_ജപമാല_10_ജപമാല_മോതിരം_10.JPG|thumb|200px|10കൊന്ത മണി കൊന്തകൾമോതിരം]]
 
വിശുദ്ധിയുമായി ബന്ധപ്പെട്ടതും അതിന്റെ സ്മരണ ഉണർത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ നിന്നുള്ള ജെറ്റ് കല്ലുകൾ, യരുശലേമിൽ യേശുവിന്റെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേൻ തോട്ടത്തിലെ ഒലിവിൽ കായ്കൾ എന്നിവ മണികളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉൾക്കൊള്ളിച്ചും മണികൾ നിർമ്മിക്കാറുണ്ട്. ആശീർവദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു.
 
[[File:Rosary,_കൊന്ത,_ജപമാല_മോതിരം_10.JPG|thumb|200px|കൊന്ത മോതിരം]]
 
മണികൾ കെട്ടിയ ഒരു മാലയുടെ സഹായത്തോടെ കൊന്ത ചൊല്ലുന്നത് പതിവാണെങ്കിലും അതിന്റെ സഹായമില്ലാതെയും കൊന്ത ചൊല്ലാവുന്നതാണ്. എണ്ണം വിരലിലോ, മറ്റേതെങ്കിലും എണ്ണൽ ഉപകരണത്തിലോ ഒരുപകരണവും കൂടാതെയോ നടത്താം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഐ-പോഡുകളുടെ സഹായത്തോടെയും, യു-ട്യൂബിൽ കൊന്ത ധ്യാനങ്ങൾ കണ്ടും ഒക്കെ ഈ ഭക്ത്യഭ്യാസം നിറവേറ്റുന്നത് പതിവായിട്ടുണ്ട്.
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്