"ഉണ്ണായിവാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
ആട്ടക്കഥയുടെ നിയതമായ ചിട്ടവട്ടങ്ങളെ വാര്യര്‍ ലംഘിച്ചിരുന്നതായി കാണാം.പദ്യങ്ങള്‍ സംസ്കൃതത്തിലും പദങ്ങള്‍ മലയാളത്തിലും രചിക്കുന്ന രീതിയൊന്നും അദ്ദേഹം പിന്തുടര്‍ന്നു കാണുന്നില്ല. നാടകീയതയാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. കാവ്യഗുണത്തിന്‍റെ കാര്യത്തില്‍ മുന്പുണ്ടായിരുന്ന എല്ലാ കാവ്യങ്ങളെയും പിന്തള്ളാന്‍ നളചരിതം ആട്ടക്കഥയ്ക്കായി.
==വാര്യരുടെ കൃതികള്‍==
കൃതികളെക്കുറിച്ച് തര്‍ക്കമുണ്ട്. എത്ര കൃതികള്‍ രചിച്ചുവെന്നോ അവയേതെന്നോ ഉള്ള കാര്യത്തിലൊന്നും ഒരു തിട്ടവുമില്ല. എന്നാല്‍ നളചരിതം ആട്ടക്കഥ ഉണ്ണായി വാര്യരുടേതാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. ഈയൊരൊറ്റ കൃതിമതി അദ്ദേഹത്തിന്‍റെ കവിത്വസിദ്ധിക്കു നിദര്‍ശനമായി ചൂണ്ടിക്കാട്ടാന്‍.
'''രാമപഞ്ചശതി''', '''ഗിരിജാകല്യാണം''' എന്നീ കൃതികളും ഉണ്ണായി വാര്യരുടേതാണെന്നു ചില പണ്ഡിതന്മാര്‍ അവകാശപ്പെടുന്നു.
 
"https://ml.wikipedia.org/wiki/ഉണ്ണായിവാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്