"ആദാമും ഹവ്വായും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
ആദാം തനിയെ ഇരിക്കുന്നതു നന്നല്ല എന്നു ദൈവം കണ്ടു. <ref>ഉത്പത്തി 2. 18</ref>. മറ്റു ജീവജാലങ്ങളൊന്നും അവനു മതിയായ തുണ ആയില്ല. അതിനാൽ, [[ഹവ്വാ]] എന്ന സ്ത്രീയെ ദൈവം സൃഷ്ടിച്ചു. ആദാമിനെ ഉറക്കിയ ശേഷം അവന്റെ ഒരു വാരിയെല്ല് ഊരിയെടുത്ത് അതിൽനിന്നാണ് ഹവ്വായെ സൃഷ്ടിച്ചതെന്നു ബൈബിൾ വിശദീകരിക്കുന്നു.<ref>ഉത്പത്തി 2.21</ref>. [[പാമ്പ്|പാമ്പിന്റെ]] രൂപത്തിൽ വന്ന [[സാത്താൻ|സാത്താന്റെ പ്രേരണക്കു വഴങ്ങി, ഉദ്യാനമദ്ധ്യത്തിൽ നിന്നിരുന്ന വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനി ഹവ്വാ തിന്നു. ആദാമിനും നൽകി; അവനും ഭക്ഷിച്ചു. അതേ തുടർന്ന് അവർ നഗ്നരാണെന്ന ബോധം അവർക്കുണ്ടായി. അത്തിയില കൂട്ടിത്തയ്ച്ച് അരയാട ഉണ്ടാക്കി അവർക്കു നൽകിയ ദൈവം ദൈവം അവർക്ക് കഷ്ടപ്പാടുകൾ വിധിച്ചു നൽകുകയും ഏദൻ തോട്ടത്തിൽനിന്നും നിഷ്കാസനം ചെയ്യുകയും ചെയ്തു. തുടർന്ന് അവർ കഠിനയത്നം ചെയ്തു ജീവിക്കേണ്ടി വന്നു എന്നാണ് [[ബൈബിൾ]] കഥ.
 
==പപത്തിന്റെപാപത്തിന്റെ ഫലം==
 
ആദാമിനു കായേൻ, ഹാബേൽ, ശേത്ത് തുടങ്ങിയ പുത്രൻമാരുണ്ടായിരുന്നു. അദ്ദേഹം 930 വയസ്സു വരെ ജീവിച്ചിരുന്നതായി ബൈബിളിൽ പരാമർശമുണ്ട്. ആദാം ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യവർഗം മുഴുവനും പാപമുള്ളവരായിത്തീർന്നെന്നും ആ പാപത്തിനു പരിഹാരം ചെയ്യാൻ മനുഷ്യനായി അവതരിച്ച ദൈവപുത്രനാണ് [[ക്രിസ്തു]] എന്നും മിക്കവാറും ക്രിസ്തീയവിഭാഗങ്ങൾ വിശ്വസിക്കുന്നു. വിശുദ്ധ പൗലോസ് യേശുവിനെ രണ്ടാമത്തെ ആദാമായി ചിത്രീകരിച്ചിട്ടുണ്ട്. ഏദൻതോട്ടത്തിൽ ([[സ്വർഗം]]) നിന്നു നിഷ്കാസിതനായ ആദാം [[മക്ക|മക്കയിലെ]] കാബായിൽ വന്നു കൂടാരമടിച്ച് ദൈവത്തെ ആരാധിച്ചുവെന്നും ഹവ്വായെ അതിനു സമീപത്തു സംസ്കരിച്ചുവെന്നുമാണ് മുസ്ലിങ്ങൾ വിശ്വസിച്ചുവരുന്നത്. ആദാം ജീവിച്ചിരുന്ന കാലവും സ്ഥലവും എവിടെയായിരുന്നു എന്നതിനെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്.
"https://ml.wikipedia.org/wiki/ആദാമും_ഹവ്വായും" എന്ന താളിൽനിന്ന് ശേഖരിച്ചത്