"ജ്ഞാനപീഠ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: as:জ্ঞানপীঠ বঁটা
No edit summary
വരി 26:
 
== '''ചരിത്രം''' ==
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥരും വ്യവസായപ്രമുഖരുമായ സാഹുജയിൻ കുടുംബത്തിലെ ശാന്തിപ്രസാദ് ജയിനും സഹധർമ്മിണി രമാജയിനും ചേർന്ന് സംസ്‌കൃതം, പാലി, പ്രാകൃതം തുടങ്ങിയ ഭാഷകളിലുള്ള അപ്രകാശിതമായ പ്രാചീന കൃതികൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി 1944 ൽ ഭാരതീയ ജ്ഞാനപീഠം എന്ന സ്ഥാപനം ആരംഭിച്ചു.


പിന്നീട് ഇന്ത്യയിലെ അംഗീകൃത ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹിത്യകൃതികളിൽ ഏറ്റവും മികച്ചതെന്നു നിർണയിക്കപ്പെടുന്ന കൃതിക്ക് [[1965]] മുതൽ ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്ന പേരിൽ സമ്മാനം നൽകിത്തുടങ്ങി . ആദ്യ പുരസ്‌കാരം 1965 ൽ ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിനാണ് ലഭിച്ചത്. 1965 ൽ ഒരു ലക്ഷമായിരുന്ന സമ്മാനത്തുക ഇന്ന് 7 ലക്ഷമാണ്.
 
ഏറ്റവും മികച്ച കൃതിക്കായിരുന്നു ആദ്യകാലങ്ങളിൽ പുരസ്കാരം നൽകിയിരുന്നത് . 1982 മുതൽ സാഹിത്യകാരന്റെ സമഗ്ര സാഹിത്യസംഭാവനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നത്. ഇതുവരെ ഹിന്ദിയിലും കന്നഡയിലും ഏഴ് പ്രാവശ്യം വീതവും ബംഗാളിയിലും മലയാളത്തിലും അഞ്ചു പ്രാവശ്യം വീതവും ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .
"https://ml.wikipedia.org/wiki/ജ്ഞാനപീഠ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്