"കെ.കെ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Interwiki
വരി 17:
==കൃതികള്‍==
 
അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ ''[[കേരളത്തിലെ പക്ഷികള്‍ (പുസ്തകം)]]'' മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു. ചിത്രങ്ങള്‍ സഹിതം കേരളത്തില്‍ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. എല്ലാ ഇന്ത്യന്‍ ഭാഷകളിലുമുള്ള അനഘമായ ഒരു കൃതിയായി ഇത് കരുതപ്പെടുന്നു. പരിസ്ഥിതി, പക്ഷികള്‍, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ''പുല്ലുതൊട്ട് പൂനര വരെ'' എന്ന ലേഖന സമാഹാരം കേരള സര്‍ക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ''ഐ.സി. ചാക്കോ പുരസ്കാര''വും ലഭിച്ചു. അദ്ദേഹത്തിന്റെ കുട്ടികള്‍ക്കു വേണ്ടിയുള്ള പുസ്തകമായ ''പക്ഷികളും മനുഷ്യരും'' എന്ന പുസ്തകത്തിന് കേരള സര്‍ക്കാരില്‍ നിന്നും കൈരളി കുട്ടികളുടെ ബുക്ക് ട്രസ്റ്റില്‍ നിന്നും ബാല സാഹിത്യത്തിനുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 
മക്മില്ലന്‍ പ്രസാധകര്‍ അദ്ദേഹത്തെ സമീപിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയത്തില്‍ ഒരു പുസ്തകം എഴുതുവാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായി മലയാളത്തില്‍ പക്ഷികളെക്കുറിച്ചും പക്ഷിനിരീക്ഷണത്തെ കുറിച്ചും ഒരു പുസ്ത്കം എഴുതാം എന്നായിരുന്നു അദ്ദേഹം കൊടുത്ത മറുപടി.
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.കെ._നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്