"യോഗാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
യോഗയിൽ യമം, നിയമം, ആസനം, [[പ്രാണായാമം]], പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. ഒരാൾ യോഗ പരിശീലിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ളത്. ബാക്കിയിള്ളവ യോഗ ആരംഭിച്ചതിന് ശേഷമുള്ള വിഷയങ്ങൾ ആണ്.
 
==='''യമം'''=== അഹിംസ , സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. മനസ്സുകൊണ്ടും, പ്രവർത്തികൊണ്ടും യാതൊന്നിനേയും വേദനിപ്പിക്കരുത് എന്നാണ് [[അഹിംസ]] എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സത്യമായിരിക്കണം, സത്യത്തിന് വേണ്ടിയായിരിക്കണം. അതാണ് സത്യം എന്ന് പറയുന്നത്. അർഹതയില്ലാത്തത് ആഗ്രഹിക്കരുത്, കൈവശപ്പെടുത്തരുത് എന്നാണ് ആസ്തേയം എന്നത് അർത്ഥമാക്കുന്നത്. അവശ്യം വേണ്ടത് മാത്രം സ്വന്തമാക്കുകയും ആവശ്യമില്ലാത്തത് അതായത് ദുർമോഹങ്ങൾ ഉപേക്ഷിക്കുക എന്നാണ് അപരിഗ്രഹം അർത്ഥമാക്കുന്നത്. മനസ്സുകൊണ്ടോ പ്രവർത്തികൊണ്ടോ യാതൊന്നിനേയും ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്.
 
==='''നിയമം'''===
ശൗചം, സന്തോഷം, തപസ്സ്, ഈശ്വര പ്രണിധാനം, സ്വാദ്ധ്യായം എന്നിവയാണ് നിയമം. ശരീരം, വാക്ക്, വിചാരം, പ്രവൃത്തി ശുചിയായിരിക്കുക എന്നതിനെയാണ് ശൗചം എന്ന് പറയുന്നത്. ദുശ്ശീലവും ദുര് വിചാരങ്ങളും, ദുഷ്പ്രവർത്തികളും ഇല്ലാതെ മനസ്സിനെ നിഷ്കളങ്കമായും സൂക്ഷിക്കുക. കൂടാതെ എല്ലായ്പ്പോഴും സന്തുഷ്ടനായിരിക്കുക. ഇതാണ് സന്തോഷം. കൃത്യനിഷ്ഠ, ആത്മവിശ്വാസം, പരിശ്രമം, കടമകൾ എന്നിവ യഥാസമയം നിറവേറ്റുന്നതിനായി പ്രയത്നിക്കുന്നതാണ് തപസ്സ്. ചെയ്യുന്ന എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി കരുതുന്നതിനെ ഈശ്വര പ്രണീധാനം എന്ന് പറയുന്നു. അവനവനെക്കുറിച്ച് നടത്തുന്ന വിലയിരുത്തലുകൾ, വിമർശനങ്ങൾ, പിഴവുകൾക്കുള്ള പ്രായശ്ചിത്തം സ്വാദ്ധ്യായം എന്ന് പറയുന്നു.
 
"https://ml.wikipedia.org/wiki/യോഗാഭ്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്