"അപസർപ്പകകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: kk:Детективтік әдебиет
No edit summary
വരി 6:
അന്വേഷിക്കപ്പെടുന്ന കുറ്റം ഒട്ടു മിക്കപ്പോഴും [[മോഷണം]], [[അക്രമം]], കവർച്ച, [[കൊലപാതകം]] എന്നിവയായിരിക്കും. കൃത്യം സംഭവിച്ചുകഴിഞ്ഞതോടെ കഥ ആരംഭിക്കുന്നു. പക്ഷേ കുറ്റകൃത്യം ചെയ്തതാരെന്ന കാര്യവും സാഹചര്യങ്ങളും അജ്ഞാതമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിറ്റക്റ്റീവ് അഥവാ ''കുറ്റാന്വേഷകൻ'' രംഗപ്രവേശം ചെയ്യുന്നത്. വിദൂരമായ തെളിവുകൾപോലും അയാൾ ശേഖരിക്കുന്നു. അതിവിദഗ്ധമായ നിരീക്ഷണപാടവത്തോടെ, കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു. അങ്ങനെ, ഇരുളിലാണ്ടുപോയ പല സംഭവങ്ങളും അനുക്രമമായി അയാൾ വെളിച്ചത്തുകൊണ്ടുവരുന്നു. ഇത്തരത്തിലാണ് അപസർപ്പകകഥകളിലെ ഇതിവൃത്തം നീങ്ങുന്നത്. ഒട്ടുമിക്ക സംഭവങ്ങളും നിഗൂഹനം ചെയ്തിരിക്കുന്നതുമൂലം, ഇത്തരം കഥകൾ വായനക്കാരിൽ അസാധാരണമായ ഉദ്വേഗം സൃഷ്ടിക്കും. ''അടുത്ത പടിയെന്ത്?'' എന്നറിയാനുള്ള വെമ്പലും ഉത്കണ്ഠയും അവരിൽ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും. സാധാരണക്കാരായ വായനക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള കഥാവിഭാഗം ഇതാണ്.
 
==ചരിത്രം==
അപസർപ്പകകഥകളുടെ ഉത്പത്തി, പുരാണഗ്രന്ഥങ്ങളിൽ തന്നെ കാണാനുണ്ടെന്ന് പല സാഹിത്യചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. ഹിംസയുടെയും പ്രതികാരത്തിന്റെയും കഥകൾ അവയിൽ ധാരാളം ഉണ്ട്. അത്തരം ഹിംസയും പ്രതികാരവും ചിലപ്പോൾ ഏകാന്തവിജനതകളിലാണ് സംഭവിക്കുക; ചിലപ്പോൾ ഇരുട്ടിലും. അവയുടെ യഥാർഥമായ അവസ്ഥ പിന്നീട് അല്പാല്പമായി അനാവരണം ചെയ്യപ്പെടുന്നു. [[മഹാഭാരതം|മഹാഭാരതത്തിലെ]] പ്രസേനന്റെ മരണവും ആ മരണത്തെക്കുറിച്ച് പ്രചരിക്കുന്ന അപവാദവും കൃഷ്ണൻ നടത്തുന്ന അന്വേഷണവും അപസർപ്പകകഥയുടെ സ്വഭാവം കലർന്നിട്ടുള്ള ആഖ്യാനഭാഗമാണ്. [[ഇലിയഡ്]], [[ഒഡീസി]] എന്നീ യവനേതിഹാസങ്ങളിലും ഇത്തരം കഥാഖ്യാനങ്ങൾ കാണാനുണ്ട്. മധ്യകാലയുഗങ്ങളിൽ ബൊക്കാച്ചിയോ, ചോസർ തുടങ്ങിയവരുടെ കഥകളിലും അവിടവിടെയായി അപസർപ്പകകഥാസ്വഭാവം തെളിഞ്ഞുനിൽക്കുന്നു. ആധുനികമായ അപസർപ്പകകഥയുടെ ആദ്യത്തെ ഉദാഹരണമായി വോൾട്ടയറുടെ സാദിഗ് എന്ന കഥയിലെ ഒരധ്യായത്തെ ചില സാഹിത്യ ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. അതിലെ നായകനായ തത്ത്വജ്ഞാനി, താൻ നേരിൽ കണ്ടിട്ടില്ലാത്ത ഒരു കുതിരയെയും പട്ടിയെയും ചില തെളിവുകളെ അടിസ്ഥാനമാക്കി ശരിയായി വിവരിക്കുന്നതിനുള്ള വൈദഗ്ധ്യം കാണിക്കുന്നതായാണ് ഈ അധ്യായത്തിൽ വോൾട്ടയർ ചിത്രീകരിച്ചിട്ടുള്ളത്. ഷെർലോക്ഹോംസ് എന്ന വിഖ്യാതനായ ഡിറ്റക്റ്റീവിന്റെ മുന്നോടിയാണ് ഈ തത്ത്വജ്ഞാനിയെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
 
"https://ml.wikipedia.org/wiki/അപസർപ്പകകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്