"ഹെൻറി ഫോക്സ് താൽബോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:51, 13 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ. ഹാരോവിലും കേംബ്രിജിലും കണക്കും സാഹിത്യവും പഠിച്ചു. പ്രഗദ്ഭനായ വിദ്യാർഥിയായിരുന്നു. കുറച്ചുനാൾ പാർലമെന്റിൽ അംഗമായി. സിൽവർ ലവണങ്ങളുപയോഗിച്ച് സാധാരണ കടലാസിൽ പരീക്ഷണങ്ങൾ നടത്തി. 1835-ൽ സ്വന്തം വീട്ടിലുള്ള വായനമുറിയിലെ ഒരു ജനാലയുടെ രൂപം കടലാസ്സിൽ തെളിഞ്ഞു. ഇന്ന് ലോകത്തുള്ളതിൽവച്ച് ഏറ്റവും പഴയ രാമത്തെ ഫോട്ടോ ആണത് (ആദ്യത്തേത് NIEPCE എടുത്ത ചിത്രമാണ്. അതും ഒരു ജനാലയുടേതുതന്നെ). ചൂടുള്ള ഗാലിക് ആസിഡ് ഉപയോഗിച്ച് ചിത്രം `ഡെവലപ്പു ചെയ്യാനും' `ഹൈപോ' കൊ് ആവശ്യമില്ലാത്ത സിൽവർ കഴുകിക്കളയാനുമുള്ള സംവിധാനവും കുപിടിച്ചു. മെഴുകുപയോഗിച്ച് സുതാര്യമാക്കിയ ചിത്രത്തിന്റെ പ്രിന്റുകളെടുക്കാനും താൽബോട്ടിനു സാധിച്ചു. ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ. 1844-ൽ താൽബോട്ട് പ്രസിദ്ധപ്പെടുത്തി. 1851-ൽ ഇലക്ട്രിക് ഫ്‌ളാഷ് ഫോട്ടോഗ്രഫിക്കും തുടക്കം കുറിച്ചു

"https://ml.wikipedia.org/w/index.php?title=ഹെൻറി_ഫോക്സ്_താൽബോട്ട്&oldid=1161921" എന്ന താളിൽനിന്ന് ശേഖരിച്ചത്