"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 97:
സ്റ്റാൻഡേർഡ് മോഡൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു പിണ്ഡമുള്ള ഒരു കണികയാണ്‌ ഹിഗ്ഗ്സ് കണിക. ഇതിനു സ്വന്തമായ സ്പിൻ ഇല്ല അതിനാൽ തന്നെ ഇതിനെ ബോസോണുകളുടെ കൂട്ടത്തിൽ ചേർത്തിരിക്കുന്നു (ബലവാഹിനികളായ കണികകളോടൊപ്പം). ഉയർന്ന അളവിലുള്ള നേർധാരാ ഊർജ്ജപ്രവഹത്തിലൂടെ ഉന്നതോർജ്ജ കൊളൈഡറുകളിൽ മാത്രമേ ഇതിനെ വേർതിരിക്കാനുവുകയുള്ളൂ എന്നതിനാൽ ഇതുമാത്രമാണ്‌ സ്റ്റാൻഡേർഡ് മോഡലിൽ കണ്ടെത്തപ്പെടാത്ത കണം.
 
ഫോട്ടോണും ഗ്ലുഓണും ഒഴികെയുള്ള സ്റ്റാൻഡേർഡ് മോഡലിലെ മറ്റ് കണങ്ങൾക്ക് എങ്ങനെ പിണ്ഡം ലഭിക്കുന്നു എന്നതിന്റെ പിറകിലെ കാര്യം ഹിഗ്ഗ്സ് ബോസോണിന്റെ വിശദീകരണത്തിലൂടെയായതിനാൽ, ഈ കണിക സ്റ്റാൻഡേർഡ് മോഡലിൽ പ്രതേകപ്രത്യേക സ്ഥാനമർഹിക്കുന്നു. കൂടാതെ W, Z ബോസോണുകൾക്ക് കൂടിയ പിണ്ഡമുള്ളതായതോടൊപ്പം ഫോട്ടോണിന് എന്തുകൊണ്ട് പിണ്ഡമില്ലെന്നുമുള്ള ചോദ്യത്തിനും ഹിഗ്ഗ്സ് ബോസോണിന്റെ വിശദീകരണത്തിലൂടെ ഉത്തരം ലഭിക്കുമെന്നു കരുതുന്നു. അടിസ്ഥാന കണികകളുടെ പിണ്ഡം, ഫോട്ടോൺ വഹിക്കുന്ന വൈദ്യുതകാന്തീകതയും W, Z ബോസോണുകൾ വഹിക്കുന്ന ക്ഷീണബലവും തമ്മിലുള്ള വ്യത്യാസം തുടങ്ങിയവയൊക്കെ ദ്രവ്യങ്ങളുടെ സൂക്ഷ്മതലത്തിലേയും അതിനാൽതന്നെ ഉന്നതതലത്തിലേയും ഘടനകളെപ്പറ്റി അറിയുന്നതിനു അത്യന്താപേക്ഷികമാണ്‌. വൈദ്യുതക്ഷീണ സിദ്ധാന്തമനുസരിച്ച് ഹിഗ്ഗ്സ് ബോസോണുകളാണ്‌ ലെപ്റ്റോണുകൾക്കും ക്വാർക്കുകൾക്കും പിണ്ഡം പ്രദാനം ചെയ്യുന്നത്.
 
ഇതുവരെ നടത്തിയ പരീക്ഷണളിലൊന്നും തന്നെ ഈ കണം സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടില്ല, പക്ഷെ പരോക്ഷമായ പല തെളിവുകളും ഇതിലേക്ക് വിരൽ ചൂണ്ടുന്നു. സി.ഇ.ആർ.എനിൽ നടത്തുന്ന ലാർജ് ഹാഡ്രോൺ കൊളൈഡർ വഴി ഈ കണികയുടെ നിലനിൽക്കുന്നുണ്ടോ എന്ന സമസ്യയ്ക്ക് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്