"ചെങ്കണ്ണി തിത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

updating taxobox
(ചെ.)No edit summary
വരി 41:
ഭാരതത്തിൽ രാജസ്ഥാനും, കാഷ്മീരും, ഹിമാലയ പർവ്വതവും ഒഴികെ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു. ഉൾകാടുകളിൽ അപൂർവ്വം. 2000 മീറ്റർ ഉയരത്തിൽ വരെ കാണാം
==സ്വഭാവം==
സാധാരണ പകൽ സമയത്താണ് ഇരതേടുന്നത്. നിലാവുള്ള രാത്രിയിലും ഇവ ഇരതേടാനിറങ്ങാറുണ്ട്. ചെങ്കണ്ണിയുടെ കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി എന്ന ഉച്ചത്തിലുളള ശബ്ദം പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനു സഹായിക്കുന്നു. ശത്രുജീവികളെ, പ്രത്യേകിച്ച് മനുഷ്യരെ കാണുമ്പോൾ ഇവ ഈ ശബ്ദം ഉറക്കെ പല പ്രാവശ്യം പുറപ്പെടുവിക്കുന്നു. ഈ മുന്നറിയിപ്പു ശബ്ദം ഇത്തരം പക്ഷികൾക്കു മാത്രമല്ല, മറ്റു പല ജന്തുക്കൾക്കും പലപ്പോഴും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനുളള വഴികാട്ടിയായിത്തീരാറുണ്ട്. അതിനാൽ ഇവയ്ക്ക് ''ആൾകാട്ടി'' എന്നും പേരുണ്ട്.രാജസ്ഥാനിലും മറ്റും കൃഷിക്കാർ കാലാവസ്ഥയുടെ പ്രവചനത്തിന് ഇവയുടെ കൂടു കൂട്ടുന്ന രീതി ഉപയോഗപ്പെടുത്താറുണ്ടത്രെ... കാ‍ലാവസ്ഥാവ്യതിയാ‍നം മുൻ‌കൂട്ടി അറിയാവുന്ന ഇവ കൂടുകൂട്ടുന്ന സ്ഥലത്തിന്റെ പ്രത്യേകതയാണ് കർഷകർക്ക് കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്നത് താഴ്ന്ന സ്ഥലങ്ങളിൽ ഇവ കൂടുകൂട്ടുകയാണെങ്കിൽ മഴകുറവായിരിക്കുമെന്നും ഉയർന്ന ഇടങ്ങളിൽ ഇവ കൂടുകൂട്ടുകയാണെങ്കിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യത ഉണ്ടെന്നും കർഷകർ അനുമാനിക്കുന്നു.
== ആഹാരം ==
തിത്തരികൾ തറയിലും മണ്ണിലുമുള്ള കീടങ്ങളേയും പുഴുക്കളേയും കൃമികളേയുമാൺ ഭക്ഷിക്കുക. അല്പദൂരം ഓടി പെട്ടെന്ന് മണ്ണിൽ മൂന്നോ നാലോ പ്രാവശ്യം കൊത്തിയശേഷം പക്ഷി തലയുയർത്തി നാലുപാടും നോക്ക്ക്കിയശേഷം വീണ്ടും മറ്റുദിശകളിലേക്ക് ഓടി നീങ്ങും ഇത് ആവർത്തിച്ചുകൊണ്ടേ ഇരിക്കും.
"https://ml.wikipedia.org/wiki/ചെങ്കണ്ണി_തിത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്