"യൂണികോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ks:یونیکوڈ
വരി 27:
 
ആദ്യകാലത്ത് കമ്പ്യൂട്ടറുകൾ കൂടുതലും സംഖ്യാസംബന്ധമായ കണക്കുകൂട്ടലുകൾക്കാണ് കൂടുതലും ഉപയോഗിച്ചിരുന്നത്, എന്നിരുന്നാലും അക്കങ്ങളും അക്ഷരങ്ങളും രേഖപ്പെടുത്തേണ്ട അവസരങ്ങൾ അക്കാലത്തും ഉണ്ടായിരുന്നു. [[ടൈപ്പ്റൈറ്റർ|ടൈപ്പ്റൈറ്ററുകളായിരുന്നു]] ലിഖിതങ്ങളായ പ്രമാണങ്ങളും മറ്റും ഉണ്ടാക്കാൻ അധികം ഉപയോഗിച്ചിരുന്നത്. പതുക്കെ കമ്പ്യൂട്ടറുകൾ ടൈപ്പ്റൈറ്ററുകളെ പിന്തള്ളി. ലിഖിതങ്ങളും അല്ലാത്തതുമായ പ്രമാണങ്ങൾ, ചിത്രങ്ങൾ എന്നിവ സൃഷ്ടിക്കാനുള്ള കമ്പ്യൂട്ടറിന്റെ കഴിവ് വർദ്ധിച്ചു വന്നുകൊണ്ടിരുന്നതാണ് ഇതിനു കാരണം. അച്ചടിക്കുന്നതിനു മുമ്പ് തിരുത്താനുള്ള സൗകര്യവും കമ്പ്യൂട്ടർ സൃഷ്ടിതമായ പ്രമാണങ്ങൾക്കുണ്ടായിരുന്നു.
പക്ഷെ വളരെ ചുരുക്കം അക്ഷരങ്ങളും , ചിഹ്നങ്ങളും മറ്റുമെ ഉപയോഗിക്കാൻ പറ്റുമായിരുന്നുള്ളൂ. ശരിക്കും പറഞ്ഞാൽ സംഖ്യകളും, സാധാരണ ഉപയോഗിക്കുന്ന ആംഗലേയ അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രമേ ശരിയായി കമ്പ്യൂട്ടറിൽ പ്രയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ അക്കാലത്ത്. ലോകത്ത് മനുഷ്യർ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന പതിനായിരക്കണക്കിനു അക്ഷരങ്ങളും ചിഹ്നങ്ങളും കൈകാര്യം ചെയ്യുവാൻ കമ്പ്യൂട്ടറുകൾക്ക് സാധിച്ചിരുന്നില്ല. എന്നു പറഞ്ഞാൽ വിവിധപ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് അവരുടെ ഭാഷയിൽ പ്രമാണങ്ങൾ സൃഷ്ടിക്കുകയോ, തിരുത്തുകയോ, മാറ്റിയെഴുതുകയോ, അച്ചടിക്കുകയോ ചെയ്യുക അസാധ്യമായിരുന്നു. ഈ സമസ്യകൾക്കെല്ലാമുള്ള ഒരുത്തരമാണ് യുണിക്കോഡ്യുണികൊഡ്.
 
== എന്തുകൊണ്ട് യുണിക്കോഡ് ==
"https://ml.wikipedia.org/wiki/യൂണികോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്