"അഡെലൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
==ജീവിതരേഖ==
ഏ.ഡി. 931/932-ൽ ഫ്രാൻസിലെ ബർഗൻഡിയിലെ രാജാവായിരുന്നു റുഡോൾഫ് രണ്ടാമന്റെ മകളായി ജനിച്ചു. അഡെലൈഡിന്റെ രണ്ടാം വയസ്സിൽ പ്രാവെൻസിലെ രാജാവായിരുന്നു യൂഗോയുമായി റുഡോൾഫ് ഒരു ഉടമ്പടി വെച്ചിരുന്നു. അഡെലൈഡിനെ യൂഗോയുടെ മകന് വിവാഹം ചെയ്തു നൽകുമെന്നായിരുന്നു പ്രസ്തുത കരാർ. പ്രായമായപ്പോൾ പലരും വിവാഹ വാഗ്ദാനവുമായെത്തിയെങ്കിലും കരാർ പ്രകാരം പതിനാറാം വയസ്സിൽ അഡെലെഡിനെ യൂഗോയുടെ മകൻ ലോത്തെയറിന് വിവാഹം ചെയ്തു നൽകി. ലോത്തർ ആ കാലത്ത് പ്രാവെൻസിലെ രാജാവായിരുന്നു.
 
ഈ വിവാഹത്തിൽ അസൂയാലുവായ ഇവ്രയായിലെ ബെറെങ്കാരിയൂസ് വിഷം
നൽകി ലോത്തെയറിനെ വധിക്കുകയും അധികാരം നേടിയെടുക്കുകയും ചെയ്തു. അതോടോപ്പം തന്റെ മകനെ വിവാഹം കഴിക്കാനും ആവശ്യമുന്നയിച്ചു. വിവാഹാഭ്യർഥന നിരസിച്ച അഡെലൈഡിനെ തുറുങ്കിലടച്ചു. ജർമനിയുടെ രാജാവായിരുന്ന ഒട്ടോ ഒന്നാമൻ ഇറ്റലിയിലെ യുദ്ധത്തിൽ വിജയിക്കും വരെയും അഡെലൈഡ് തടവിൽ തുടർന്നു. പിന്നീട് അഡെലൈഡിനെ ഒട്ടോ ഒന്നാമൻ വിവാഹം ചെയ്തു. തുടർന്നുവന്ന വർഷം അദ്ദേഹം റോമിന്റെ ചക്രവർത്തിയായി സ്ഥാനമേറ്റു. ഏകദേശം ഇരുപതു വർഷത്തോളം അഡെലൈഡ് രാജ്ഞിയായി വാണു. ഒട്ടോ ഒന്നാമന്റെ അന്ത്യത്തോടെ അദ്ദേഹത്തിനെ മറ്റൊരു ദാമ്പത്യത്തിലെ മകനായ ഒട്ടോ രണ്ടാമൻ അധികാരമേടെടുത്തു. അതോടെ ഒട്ടോ രണ്ടാമൻ അഡെലെഡിനെ കൊട്ടാരത്തിൽ നിന്നും പുറന്തള്ളി.
 
==അവലംബം==
"https://ml.wikipedia.org/wiki/അഡെലൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്