"മഗധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Adding missing <references /> tag
No edit summary
വരി 6:
 
പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപദങ്ങളില്‍ ഒന്നാണ് മഗധ. ഗംഗയുടെ തെക്ക് ഇന്നത്തെ [[ബീഹാര്‍|ബീഹാറിന്റെ]] ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങള്‍. ഇന്ന് രാജ്ഗിര്‍ എന്ന് അറിയപ്പെടുന്ന രാജഗ്രിഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. ലിച്ഛാവി, അംഗസാമ്രാജ്യം, എന്നീ സാമ്രാജ്യങ്ങള്‍ പിടിച്ചടക്കിയതോടെ ബീഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ബംഗാളിലേക്കും മഗധ വികസിച്ചു. <ref>Ramesh Chandra Majumdar (1977). ''Ancient India''. Motilal Banarsidass Publ. ISBN 8120804368.</ref> രാമായണം, മഹാഭാരതം, പുരാണങ്ങള്‍ എന്നിവയില്‍ മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ബുദ്ധമത, ജൈനമത ഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. [[അഥര്‍‌വ്വവേദം|അഥര്‍‌വ്വ വേദത്തില്‍]] അംഗരാജ്യങ്ങളുടെയും ഗാന്ധാരത്തിന്റെയും മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമര്‍ശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയില്‍ ആണ്. ഗുപ്തസാമ്രാജ്യവും മൌര്യസാമ്രാജ്യവും മറ്റ് പല സാമ്രാജ്യങ്ങളും ഉല്‍ഭവിച്ചത് മഗധയില്‍ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്വചിന്ത എന്നിവയില്‍ മഗധയുടെ സംഭാവനകള്‍ ബൃഹത്താണ്. ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു.
== ആധാരസൂചിക ==
== പ്രമാണാധാരസൂചി ==
 
<references />
"https://ml.wikipedia.org/wiki/മഗധ" എന്ന താളിൽനിന്ന് ശേഖരിച്ചത്