"ഹ്യൂഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
==ജീവിതരേഖ==
ഒരു സൈനികോദ്യോഗസ്ഥനായ ഓഡിലോയുടെ പുത്രനായി ഫ്രാൻസിൽ വലെൻസ് എന്ന പ്രദേശത്ത് പരിശുദ്ധരായ മാതാപിതാക്കന്മാരിൽ നിന്നും 1053-ൽ ഹ്യൂഗ് ജനിച്ചു .പിതാവ് സൈന്യത്തിൽ നിന്നു പോന്നശേഷം അദ്ദേഹം മകന്റെ ഉപദേശപ്രകാരം കാർത്തൂസിയൻ സഭയിൽ പ്രവേശിച്ച് ഏതാണ്ട് നൂറുവയസ്സുവരെ ജീവിക്കുകയുണ്ടായി .അമ്മ സ്വഭവനത്തിൽ പ്രാർത്ഥനയിലും ഉപവാസത്തിലും ദാനധർമ്മത്തിലും ജീവിച്ചു മകന്റെ ശുശ്രൂഷകൾ സ്വീകരിച്ചാണ് ദിവംഗതയായത് .
പണ്ഡിതനും സുന്ദരനും വിനയശാലിയും ദൈവഭക്തനുമായിരുന്ന ഹ്യൂഗ് പേപ്പൽപ്രതിനിധിയുടെ ശ്രദ്ധ ആകർഷിച്ചു .താമസിയാതെ അദ്ദേഹം ഗ്രെനോബിളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ഏഴാം ഗ്രിഗോരിയസ് മാർപ്പാപ്പാ റോമിൽവച്ച് അദ്ദേഹത്തെ അഭിഷേചിക്കുകയും ചെയ്തു .റോമയിൽ നിന്നും സ്വന്തം രൂപതയിൽ തിരിച്ചെത്തിയപ്പോൾ അജഗണം അസാന്മാർഗ്ഗികതയിൽ അമർന്നിരിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത് .അവർക്കു കൂദാശ സ്വീകരണത്തിനു വേണ്ട താൽപര്യമില്ലായിരുന്നു .മാത്രമല്ല വേണ്ട യോഗ്യതകൂടാതെ പലരും അവ സ്വീകരിച്ചിരുന്നു .ഉപവാസവും ജാഗരണവും അനുഷ്ഠിച്ചു ദൈവകൃപയ്ക്കായി അദ്ദേഹം തീഷ്ണമായി പ്രാർത്ഥിച്ചു .രണ്ടുകൊല്ലം കഴിഞ്ഞപ്പോഴേക്കും രൂപതയുടെ മുഖഛായ മാറി .പ്രശസ്തിയെ ഭയന്ന് അദ്ദേഹം മെത്രാൻസ്ഥാനം രഹസ്യമായി രാജീവച്ച് ഓവേണിലെ ബെനഡിക്ടൻ നൊവിഷിയറ്റിൽ പ്രവേശിച്ചു .അവിടെ സകലർക്കും ഈ സന്യാസി ഉത്തമ മാതൃകയായിരുന്നു .ഗ്രിഗോറിയോസ് മാർപ്പാപ്പാ ഇതറിഞ്ഞപ്പോൾ ഉടനടി രൂപതാഭരണം ഏറ്റെടുക്കാൻ ആജ്ഞാപിച്ചു .വീണ്ടും അദ്ദേഹം ഭരണമേറ്റെടുത്തു .അദ്ദേഹമാണ് കാർത്തൂസിയൻ സഭാസ്ഥാപനത്തിനുള്ള സ്ഥലം കൊടുത്തത് .[[വർഗ്ഗം:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
"https://ml.wikipedia.org/wiki/ഹ്യൂഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്