"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98:
പൈലറ്റ്‌ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടയിൽ, തിരക്കഥ തിരുത്തി ഒരു പ്രധാനകഥയും അതിനോടനുബന്ധിച്ചു പല ചെറിയ കഥകളും എന്ന രീതിയിലാക്കുവാൻ എൻബിസി ആവശ്യപ്പെട്ടുവെങ്കിലും, മൂന്നു കഥാതന്തുക്കൾക്കും തുല്യ പ്രാധാന്യം വേണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് കഥാകൃത്തുക്കൾ അത് നിരസിച്ചു.<ref name="friendsconcept"/>കഥാപാത്രങ്ങൾ നന്നേ ചെറുപ്പമെന്നു തോന്നിയതിനാൽ അവർക്ക് ഉപദേശങ്ങൾ നൽകുന്ന ഒരു മുതിർന്ന കഥാപാത്രം വേണമെന്ന് എൻബിസി ശഠിച്ചു. തത്ഫലമായി കോഫ്മാനും ക്രെയ്നും "പാറ്റ് ദ കോപ്പ്" എന്ന എപ്പിസോഡിന്റെ തിരക്കഥയുടെ കരട് തയ്യാറാക്കി. കഥാഗതി വളരെ മോശമെന്ന് ക്രെയ്ൻ കണ്ടപ്പോൾ, കോഫ്മാൻ "''പാറ്റ് ദ ബണ്ണി'' എന്ന കുട്ടികളുടെ പുസ്തകത്തെ കുറിച്ച് കേട്ടിട്ടില്ലേ? ഞങ്ങൾക്ക് പാറ്റ് ദ കോപ്പ് ആണുള്ളത്" എന്ന് കളിയാക്കി. ഒടുവിൽ എൻബിസി അയയുകയും ആശയം ഉപേക്ഷിക്കുകയും ചെയ്തു.<ref name="friendsorigins1"/>
 
ഓരോ വേനൽക്കാലത്തും നിർമ്മാതാക്കൾ വരാൻ പോകുന്ന സീസണിലെ കഥകളുടെ രൂപരേഖ തയ്യാറാക്കിയിരുന്നു.<ref name="joeyrach">{{cite news |url=http://community.seattletimes.nwsource.com/archive/?date=20020515&slug=wfriends |title=Baby episode could make ''Friends'' TV's top show |accessdate=January 3, 2009 |author=Bauder, David |date=May 15, 2002 |publisher=Seattle Times}}</ref> ഓരോ എപ്പിസോഡും നിർമ്മാണത്തിലേക്ക് പോകുന്നതിനു മുൻപായി കോഫ്മാനും ക്രെയ്നും മറ്റുള്ള എഴുത്തുകാർ തയ്യാറാക്കിയ തിരക്കഥ അവലോകനം ചെയ്യുകയും പരമ്പരയുടെയോ കഥാപാത്രത്തിന്റെയോ സ്വഭാവത്തിനു വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.<ref name="friendsborn">{{cite news |url=http://query.nytimes.com/gst/fullpage.html?res=9A01E5DF1E38F930A15756C0A962958260&sec=&spon=&pagewanted=all |title=A Sitcom is Born: Only Time Will Tell the Road to Prime Time |accessdate=January 1, 2009 |author=Kolbert, Elizabeth |date=May 23, 1994 |publisher=New York Times}}</ref> മറ്റു കഥാതന്തുക്കളിൽ നിന്നു വ്യത്യസ്തമായി ജോയി-റേച്ചൽ ബന്ധം എന്നാ ആശയം ഉടലെടുത്തത് എട്ടാമത്തെ സീസണിന്റെ മധ്യത്തിൽ ആയിരുന്നു. രചയിതാക്കൾക്ക് റോസിനെയും റേച്ചലിനെയും പെട്ടെന്ന് തന്നെ ഒന്നിപ്പിക്കാൻ താല്പര്യം ഇല്ലാതിരുന്നതിനാൽ, അവരുടെ പ്രണയത്തിനു തടസ്സം നിൽക്കാനായി ഒരു സംഭവവികാസത്തെ പറ്റി ആലോചിക്കുന്ന അവസരത്തിൽ ഒരു എഴുത്തുകാരൻ നൽകിയ ആശയമാണ്‌ ജോയിക്ക് റേച്ചലിനോട് തോന്നുന്ന താല്പര്യം.പ്രസ്തുത ആശയം സീസണിൽ ഉൾപ്പെടുത്തിയെങ്കിലും, തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകർ വെറുക്കുമോ എന്ന ഭയം അഭിനേതാക്കൾ പ്രകടിപ്പിച്ചപ്പോൾ കഥ ചുരുക്കുകയും പിന്നീട് അവസാന സീസണിൽ വീണ്ടും ഉൾക്കൊള്ളിക്കുകയും ചെയ്തു. ഒൻപതാമത്തെ സീസണിൽ റേച്ചലിന്റെ കുഞ്ഞിനു കഥാഗതിയിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് രചയിതാക്കൾക്ക് തീർച്ചയില്ലായിരുന്നു, എന്തെന്നാൽ കുഞ്ഞിനെ കേന്ദ്രീകരിച്ചു കഥ വികസിപ്പിക്കുന്നതിനോ കുഞ്ഞിന് ഒട്ടും തന്നെ പ്രാധാന്യം നൽകാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിനോ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല.<ref name="joeyrach"/> ക്രെയ്നിന്റെ അഭിപ്രായത്തിൽ, പത്താമത്തെ സീസൺ എന്ന ആശയം അംഗീകരിക്കാൻ കുറച്ചു സമയം എടുക്കുകയും, ഒരു സീസൺ ന്യായീകരിക്കത്തക്ക കഥകൾ അവശേഷിക്കുകയും ചെയ്തതിനാൽ ആശയവുമായി മുന്നോട്ടു പോവുകയും ചെയ്തു. എല്ലാ അഭിനേതാക്കളും ഒരു പതിനൊന്നാം സീസണു വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചാൽ പോലും കോഫ്മാനും ക്രെയ്നും സഹകരിക്കുകയില്ലായിരുന്നു.<ref name="friendsnewsday"/>
 
എപ്പിസോഡ് ശീർഷകങ്ങൾ ആരംഭത്തിൽ പ്രദർശിപ്പിക്കുകയില്ലെന്നും പ്രേക്ഷകരിൽ ഭൂരിഭാഗവും അവ അറിയുകയുമില്ലെന്നു നിർമ്മാതാക്കൾ മനസ്സിലാക്കിയപ്പോഴാണ് "ദ വൺ..."<ref>{{cite web |title=Have yourself a mocha latte and reminisce a bit |url=http://www.ocala.com/apps/pbcs.dll/article?AID=/20040505/NEWS/205050336/1027/FEATURES01 |date=May 5, 2004 |publisher=Ocala.com |accessdate=September 18, 2009}}</ref> എന്ന് തുടങ്ങുന്ന ശീർഷകങ്ങൾ വികസിപ്പിച്ചത്.
 
===ചിത്രീകരണം===
ബർബാങ്ക്, കാലിഫോർണിയയിലെ വാർണർ ബ്രദേഴ്സ് സ്റ്റുഡിയോയിലെ അഞ്ചാമത്തെ സ്റ്റേജിലാണ് ആദ്യ സീസൺ ചിത്രീകരിച്ചത്.<ref>{{cite news |url=http://nl.newsbank.com/nl-search/we/Archives?p_product=AASB&p_theme=aasb&p_action=search&p_maxdocs=200&p_topdoc=1&p_text_direct-0=0EAD97908003E2DA&p_field_direct-0=document_id&p_perpage=10&p_sort=YMD_date:D&s_trackval=GooglePM |title=''Friends'' wins friends with caffeine-fueled energy |accessdate=January 3, 2009 |author=Endrst, James |date=February 23, 1995 |publisher=[[Austin American-Statesman]]|format=Registration required}}</ref>
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്