"സഞ്ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{wikisource|രചയിതാവ്:മാണിക്കോത്ത്_രാമുണ്ണിനായർ}}
വരി 3:
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയൻ'''. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ‍ നാമം '''മാണിക്കോത്ത് രാമുണ്ണിനായർ''' (എം. ആർ. നായർ) എന്നാണ്. (ജനനം: [[1903]] [[ജൂൺ 13]] - മരണം: [[1943]] [[സെപ്റ്റംബർ 13]]). [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] [[1903]] [[ജൂൺ 13]]-നു ജനിച്ചു.<ref>http://www.hindu.com/2009/08/26/stories/2009082650280200.htm</ref>
 
== ജീവചരിത്രം ==
1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മിഷൻ സ്കൂളിൽ സംസ്കൃതാധ്യപകനായിരുന്ന മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയൻ ജനിച്ചത്. തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു. [[1927|1927-ൽ]] ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ [[1936|1936-ലാണ്]] പ്രശസ്തമായ "സഞ്ജയൻ" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2205</ref>. [[1938]] മുതൽ [[1942]] വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. [[1935]] മുതൽ 1942 വരെ [[കോഴിക്കോട്]] [[കേരളപത്രിക|കേരളപത്രികയുടെ]] പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ(ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി തുടങ്ങിയവയാണ്. [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാർക്കു]] ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ
എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പർഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം,ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
 
മലയാള സാഹിത്യത്തിൽ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കിയ എത്രയോ രചനകളിലൂടെ അനശ്വരസാന്നിദ്ധ്യമായി മാറിയ സഞ്ജയൻ. ജീവിതം സഞ്ജയന് ദുഃഖനിർഭരമായിരുന്നു. എന്നിട്ടും അദ്ദേഹം രചനകളിലൂടെ നമ്മെ ചിരിപ്പിച്ചു;ഒട്ടൊക്കെ ചിന്തിപ്പിക്കുകയും ചെയ്തു.
1943 [[സെപ്റ്റംബർ 13]]-ന് അന്തരിച്ചു.
 
ഗദ്യവും പദ്യവും പത്രപ്രവർത്തനവുമെല്ലാം സമൂഹത്തിൻറെ പൊള്ളത്തരങ്ങൾക്കും അധികാരോന്മുഖതയ്ക്കുമെതിരെയുള്ള ഹാസ്യത്തിൻറെ വിശ്വരൂപമമാക്കി സഞ്ജയൻ മാറ്റി. ദയാരഹിതമായ പരിഹാസത്തിൻറെ മൂർച്ചയുള്ള ആയുധമായിരുന്നു സഞ്ജയന് വാക്ക്. പാരഡിയെ സാമൂഹികവിമർശനത്തിനുള്ള കാവ്യതന്ത്രമായി പ്രയോഗിച്ച ആദ്യകവിയും അദ്ദേഹമാണ്.
 
കുഞ്ഞുരാമൻ വൈദ്യൻറെയും മാണിക്കോത്ത് പാറുവമ്മയുടെയും മകനായി 1903 ജൂൺ 13ന് തലശ്ശേരിയിൽ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആർ. നായർ) പിന്നീട് സഞ്ജയൻ എന്ന നിത്യഹരിത തൂലികാനാമത്തിൽ സാഹിത്യത്തിൽ പ്രഭചൊരിഞ്ഞു നിന്നത്. 1943 സെപ്റ്റംബർ 13ന് സഞ്ജയൻ ഓർമമാത്രമായി.
 
സാഹിത്യത്തിൽ ഓണേഴ്സ് ബിരുദം നേടിയ സഞ്ജയന് ഇംഗ്ളീഷ് കൂടാതെ ഫ്രഞ്ച്, ജർമൻ, സംസ്കൃതം എന്നീ ഭാഷകളിലും അവഗാഹമുണ്ടായിരുന്നു. സർക്കാർ സർവീസിലും , പിന്നീട് അധ്യാപകനായും നീണ്ട കർമകാണ്ഡം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ഓണേഴ്സ് ബിരുദം നേടി.
 
കോഴിക്കോട് ഹജൂർ ഓഫീസിൽ ഗുമുസ്തനായും കോഴിക്കോട്ടെ മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായും ജോലി ചെയ്തു. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയെങ്കിലും ക്ഷയരോഗബാധമൂലം പൂർത്തിയാക്കിയില്ല.
 
അതിനിടെ, 'കേരളപത്രിക','സഞ്ജയൻ', വിശ്വരൂപം' എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരെന്ന നിലയിലും പ്രശസ്തനായി. ഷേക്സ്പീയർ നാടകങ്ങളുടെ പരിഭാഷകളിലൂടെയും സഞ്ജയൻ ലബワപ്രതിഷ്ഠനായി. സഞ്ജയൻ മാസികയിലെ നർമലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകർക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
വിശ്വരൂപം, സഞ്ജയൻ
 
കേരളപത്രികയുടെ പത്രാധിപസമിതിയംഗമായ(1934) സഞ്ജയൻ 1936 ഏപ്രിലിൽ സഞ്ജയൻ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റിൽ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. 1940 ഓഗസ്റ്റിൽ വിശ്വരൂപം മാസിക ആരംഭിച്ചു. 1941 ഡിസംബറിൽ പ്രസിദ്ധീകരണം നിർത്തി. ജീവിതകാലത്തിനിടയ്ക്ക് പ്രസിദ്ധീകരിച്ച ഏക പുസ്തകം ഒഥെല്ലോ വിവർത്തനം (1941) മാത്രമായിരുന്നു.
 
പദ്യം, റിപ്പോർട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയൻറെ പ്രധാന രചനകൾ. ആദ്യോപഹാരം, സാഹിത്യനികഷം (രണ്ടുഭാഗം), ഹാസ്യാഞ്ജലി, സഞ്ജയൻ (ആറു ഭാഗം) എന്നിവയിലായി മരണാനന്തരം സഞ്ജയൻറെ രചനകൾ സമാഹരിച്ചു.
 
ദുരന്തമയമായിരുന്ന ജീവിതത്തിൽനിന്നാണ് സഞ്ജയൻ ഹാസ്യം വിരിയിച്ചത്. .കുട്ടിക്കാലത്തേ അച്ഛൻ നഷ്ടപ്പെട്ട രാമുണ്ണിക്ക് പിന്നീട് ഭാര്യയേയും നഷ്ടപ്പെട്ടജീവിതാവസ്ഥ നേരിടേണ്ടി വന്നു. ഏകപുത്രനും മരിച്ചതോടെ അദ്ദേഹം ആകെ തളർന്നു. അപ്പോഴും അദ്ദേഹമുയർത്തിവിട്ട ചിരിയുടെ അലകളിലായിരുന്നു സഹൃദയസമൂഹം.
അണിയറയിൽ
 
സഞ്ജയൻറെ ഹാസ്യാഞ്ജലി (1943) യിലെ ആദ്യകവിതയായ അണിയറയിൽ.
 
അരങ്ങത്തു കർട്ടനുയരും വേളയി-
ലൊരു വിദൂഷകനതീവ ദീനനായ്
കളിയോഗനാഥൻ തിരുമുമ്പിൽ കൂപ്പു-
കരവുമായ്ച്ചെന്നു വണങ്ങിച്ചൊല്ലിനാൻ:
 
""അടിയനീ മുടിയഴിച്ചുവെക്കുവാ-
നനുവാദം കനിഞ്ഞരുളണേ, വിഭോ!
അരങ്ങേറ്റത്തുനിന്നു സമയം വൈകിപ്പോയ്;
കരളുഴറുന്നൂ; കഴൽ പതറുന്നു;
മുകുരം കാൺമീലാ; മുഖത്തു തേപ്പിനി
മുഴുമിച്ചീടുവാനവസരം പോരാ.
ഒരു ചിരിപോലും ചിരിയ്ക്കുവാനെനി
ക്കരുതെന്നാരോടു പറഞ്ഞിടാവു ഞാൻ?
ചിരിച്ചിടാത്തൊരു വിദൂഷകനുണ്ടോ
ചിരിപ്പിച്ചീടുവാൻ സമർത്ഥനാകുന്നു?
അടിയനീയുടുപ്പഴിച്ചുമാറ്റുവാ-
നനുവാദം കനിഞ്ഞരുളണേ വിഭോ?''
 
കളിയോഗകർത്താവൊരു ചെറുചിരി
കലർന്നു ചൊല്ലിനാനവനോടുത്തരം:
 
""കരളെരിഞ്ഞാലും, തല പുകഞ്ഞാലും,
ചിരിക്കണ; - മതേ വിദൂഷകധർമ്മം.
ചിരിയും കണ്ണീരുമിവിടെക്കാണുവ-
തൊരുപോൽ മിഥ്യയെന്നറിവോനല്കി നീ?
 
ഇവ രണ്ടിൽച്ചിരി പരം വരണീയ,-
മവനനിയിൽ ഹാസ്യമമൃതധാരതാൻ.
വിഷാദമാത്മാവിൽ വിഷം വിദൂഷക!
വിശുദ്ധാനന്ദത്തിൻ വിലേപനം ചിരി.''
 
{{wikisource|രചയിതാവ്:മാണിക്കോത്ത്_രാമുണ്ണിനായർ}}
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സഞ്ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്