"വിൻസെന്റ് ഡി പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ta:வின்சென்ட் தே பவுல்
വരി 30:
1581-ൽ ജീൻ ഡി പോളിന്റെയും ബെട്രാന്റ് ഡി പോളിന്റെയും മൂന്നാമത്തെ മകനായി പാരീസിൽ ജനിച്ചു. പാരീസിലെ തന്നെ ടുളുസിൽ ദെവശാസ്ത്ര പഠനത്തിനായി ചേർന്നു. തുടർന്ന് പഠനത്തിന്റെ ചിലവുകൾക്കായി അദ്ദേഹം ഒരു വിദ്യാലയവും സ്ഥാപിച്ചു. 1600 സെപ്റ്റംബർ 25-ന് വിൻസെന്റ് പൗരോഹിത്യം സ്വീകരിച്ചു. 1605-ൽ വിൻസെന്റ് ഫ്രാൻസിൽ നിന്നും മാർസെയിലേക്കുള്ള കപ്പൽ യാത്രയിൽ കടൽക്കൊള്ളക്കാരാൽ ബന്ധനസ്ഥനായി. രണ്ടുവർഷക്കാലം അദ്ദേഹം ട്യൂണിസിൽ ജീവിക്കേണ്ടി വന്നതിനാൽ അവിടെ ജാലവിദ്യ അഭ്യസിച്ചു. പിന്നീട് അവിടെ നിന്നും മോചിപ്പിക്കപ്പെട്ട വിൻസെന്റ് റോമിലെ കർദ്ദിനാൾമാരുടെ മുൻപിൽ താൻ അഭ്യസിച്ച ജാലവിദ്യകൾ അവതരിപ്പിച്ചു. തുടർന്ന് വിൻസെന്റിനു വലോയി രാജ്ഞിയുടെ ചാപ്ലയിനായി നിയമിക്കപ്പെട്ടു.
 
പിന്നീട് 1617 ജൂലൈയിൽ വിൻസെന്റ് ഷാറ്റിലോൺ ഡോംസ് എന്ന ഇടവകയുടെ വികാരിയായി ചുമതലയേറ്റു. തുടർന്ന് 1625 ഏപ്രിൽ 17-ന് വെദികർക്കായി ''കോൺഗ്രിഗേഷൻ ഓഫ് മിഷൻ'' എന്ന സന്യാസിസമൂഹം സ്ഥാപിച്ചു. ശിശുക്കൾക്കായി 1639-ൽ ഒരു പരിചരണകേന്ദ്രം സ്ഥാപിച്ചു. 1649-ൽ ആരംഭിച്ച ഫ്രാൻസ് ആഭ്യന്തര യുദ്ധകാലത്ത് ആതുരസേവനവുമായി പ്രവർത്തിച്ചു.യുദ്ധത്താൽ നിർദ്ധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്തു.
 
1660 സെപ്റ്റംബർ 27-ന് വിൻസെന്റ് ഡി പോൾ അന്തരിച്ചു. നാമകരണ നടപടികൾ പൂർത്തിയാക്കി 1729 ഓഗസ്റ്റ് 13-ന് ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ വിൻസെന്റ് ഡി പോളിനെ വാഴ്ത്തപ്പെട്ടവനായും ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ 1737 ജൂൺ 13-ന് വിശുദ്ധനായും പ്രഖ്യാപിച്ചു. 1883-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വിൻസെന്റ് ഡി പോളിനെ പരസ്നേഹ പ്രവർത്തനങ്ങളുടെ മധ്യസ്ഥനായി പ്രഖ്യാപനം നടത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/വിൻസെന്റ്_ഡി_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്