"ട്രാൻസ്ജെൻഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2009 ഒക്ടോബർ}}
[[ചിത്രം:Nongthoomfairtex.jpg|thumb|250px|നോങ് തൂം;ലോകപ്രശസ്തയായ നപുംസകമാണ്‌]]
ലിംഗവ്യത്യാസങ്ങളെ സംബന്ധിച്ച പരമ്പരാഗത - സാംസ്കാരിക മാതൃകയിൽ നിന്നുമോ, ജനനാൽ ഉണ്ടായിരുന്ന ലിംഗത്തിൽ നിന്നുമോ വ്യതിയാനം പ്രദർശിപ്പിക്കുന്ന, അഥവാ അതിനനുയോജ്യമല്ലാത്ത ജെൻഡർ (ലിംഗ)വ്യക്തിത്വം (gender identity), സ്വഭാവം (behavior), പ്രകാശനം (expression)കാണിക്കുന്ന ആളുകളെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ് ട്രാൻസ് ജെൻഡർ. <ref> [http://www.apa.org/topics/sexuality/transgender.aspx= American Psychological Association]</ref> മലയാളത്തിൽ '''നപുംസകം''', ശിഖണ്ടി, ദ്വിലിംഗംഹിജഡ, ഹിജഡദ്വിലിംഗം, എന്നൊക്കെ അറിയപ്പെടുന്നവർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. ലൈംഗിക ന്യൂനപക്ഷം എന്ന് ഇപ്പോൾ ഇവരെ വിശേഷിപ്പിക്കാറുണ്ട്.
 
ജനിതകവും ശാരീരികവുമായ സവിശേഷതകളാൽ അർപ്പിക്കപ്പെട്ടതും സ്ത്രീ , പുരുഷൻ എന്നിങ്ങനെ മറ്റുള്ളവർ തിരിച്ചറിയുന്നതുമായ ഒരു വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, ശബ്ദം, ചലനം, വസ്ത്രധാരണം, കേശാലങ്കാരം, ശാരീരിക പ്രത്യേകതകൾ തുടങ്ങിയ ജെൻഡർ വ്യക്തിത്വങ്ങളിൽ കാണിക്കുന്ന 'വ്യതിയാനങ്ങളുമായി' ബന്ധപ്പെട്ടാണ് ട്രാൻസ് ജെൻഡർ എന്നൊരാളെ വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക തരം ജെൻഡർ സ്വഭാവത്തെയല്ല ട്രാൻസ് ജെൻഡർ എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്. ലിംഗവ്യത്യാസങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളും അടയാളങ്ങളും തങ്ങൾക്ക് യോജിക്കുന്നതല്ലെന്ന് തിരിച്ചറിയുന്നവരും അങ്ങനെ കരുതുന്നവരും പൊതുവായി ഈ ഗണത്തിൽ വരുന്നു. ഇവരിൽ തന്നെ സ്വവർഗ്ഗരതിക്കാരും ഭിന്നവർഗ്ഗരതിക്കാരും ഒക്കെ ഉൾപ്പെടുന്നു.
 
ട്രാൻസ് ജെൻഡർ എന്ന വാക്കിന്റെ പ്രയോഗം 1960 -കളിൽ തുടങ്ങിയെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയ കൂടാതെ തന്നെ ഭിന്ന ലിംഗമായി ജിവിക്കാനാഗ്രഹിക്കുന്നവെര വിശേഷിപ്പിക്കുന്നതിനായി 1970 -കളിലാണ് ഈ പദത്തിന് പ്രചാരം ലഭിച്ചത്. 1980 കളിൽ ജനനാലുള്ളതിൽ നിന്ന് വ്യത്യസ്തമായ ലിംഗ സ്വാഭാവം കാണിക്കുന്നവരെ എല്ലാവരെയും പൊതുവായി വിശേഷിപ്പിക്കുന്ന പദമായി ഇത് വികസിക്കുകയും 1990 കളിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ ചൂഷണം, അവരുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പദമായി മാറുകയും ചെയ്തു.
 
'''നപുംസകം''', ശിഖണ്ടി, ഹിജഡ, ദ്വിലിംഗം, എന്നീ പേരുകൾക്ക് പ്രാദേശികമായി പല പല അർത്ഥവ്യത്യാസങ്ങളും കണ്ടുവരുന്നു. ലൈംഗികാവയവങ്ങളിൽ വ്യതിയാനം വരുന്നവർ, എതിർ ലിംഗത്തിലുള്ളവരുടെ വേഷം ധരിച്ച് നടക്കുന്നുവർ തുടങ്ങിയ പ്രത്യേകതകൾക്കനുസരിച്ചാണ് ഈ പേരുകൾ നിർണ്ണയിക്കപ്പെടുന്നത്.
 
<!--[[ചിത്രം:Treuzrev.png|thumb|left| നപുംസകങ്ങളെ സൂചിപ്പിക്കുന്ന അടയാളം]]-->
"https://ml.wikipedia.org/wiki/ട്രാൻസ്ജെൻഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്