"ഭാരതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 79:
== നിളയുടെ വഴി ==
 
ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ [[ആനമല|ആനമലയിൽ]] നിന്നാണ് ([[തമിഴ്‌നാട്]] സംസ്ഥാനത്തിൽ) പടിഞ്ഞാറോട്ടൊഴുകുന്ന പുഴ [[പാലക്കാട്]], [[തൃശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ [[പൊള്ളാച്ചി]] വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. [[പർളിപറളി|പർളിയിൽപറളിയിൽ]] [[കണ്ണാ‍ടിപ്പുഴ]]യും [[കൽ‌പ്പാത്തിപ്പുഴ|കൽ‌പ്പാത്തിപ്പുഴയും]] ഭാരതപ്പുഴയിൽ ചേരുന്നു. അവിടെനിന്ന് [[പൊന്നാനി|പൊന്നാനിയിൽ]] ചെന്ന് [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
 
ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. 6,186 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ്. ഇതിന്റെ മൂന്നിൽ രണ്ടു ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) കേരളത്തിലും ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ്. വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കുകുറവാണ്. പുഴയുടെ ഒരു വലിയ ഭാഗവും അധികം [[മഴ|മഴലഭിക്കാത്ത]] ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് (തമിഴ്‌നാട്ടിലും പാലക്കാട്ടിലും) ഇതിനു കാരണം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു. ഇന്ന് വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല.
"https://ml.wikipedia.org/wiki/ഭാരതപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്