"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lv:Guptu impērija
No edit summary
വരി 47:
|}
 
'''ഗുപ്ത സാമ്രാജ്യം''' (ആംഗലേയത്തിൽ Gupta Empire,) [[ഇന്ത്യ|പുരാതന ഇന്ത്യയിൽ]] രാഷ്ട്രീയമായും സൈനികമായും ഏറ്റവും ശക്തമായിരുന്ന സാമ്രാജ്യങ്ങളിലൊന്നാണ്. ക്രി.പി [[320]] മുതൽ [[550]] വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം. ഇന്ത്യാ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന<ref name=bharatheeyatha/> ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. [[വിന്ധ്യ]] പർവ്വതനിരകൾക്കു വടക്ക് നാല്, അഞ്ച് നൂറ്റാണ്ടുകളിലായിരുന്നു ഗുപ്ത രാജവംശം ആധിപത്യമുറപ്പിച്ചിരുന്നത്. [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തോളം]] വലുതല്ലായിരുന്നുവെങ്കിലും ഗുപ്ത ഭരണ കാലഘട്ടം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപ രാജ്യങ്ങളിലും മായാത്ത മുദ്രകൾ പതിപ്പിച്ചു. പുരാതന കാലഘട്ടത്തിലെ നാണയങ്ങൾ, ചുവരെഴുത്തുകൾ, സ്മാരകങ്ങൾ, സംസ്കൃത കൃതികൾ എന്നിവയിൽ നിന്നൊക്കെ ഗുപ്ത രാജവംശത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. പുരാതനമായ [[റോമാ സാമ്രാജ്യം]] [[ഹാൻ സാമ്രാജ്യം]] [[ടാങ് സാമ്രാജ്യം]] എന്നിവയെയും ഗുപ്ത സാമ്രാജ്യത്തേയും ഒരേ തട്ടിലാണ് ചരിത്രകാരന്മാർ തുലനം ചെയ്യുന്നത്. രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടിയിരുന്നതിനാൽ മേല്പറഞ്ഞ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ സമയം ഉണ്ടായിരുന്നു.<ref> പ്രൊ: കെ. കുഞ്ഞിപ്പക്കി; പ്രൊ: പി.കെ. മുഹമ്മദ് അലി; ഇന്ത്യാ ചരിത്രം (ഒന്നാം ഭാഗം). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള. ജൂലൈ 1998 </ref> [[മഹാഭാരതം]] അതിന്റെ പൂർണ്ണമായ രൂപത്തിലേക്ക് എത്തിയത് ഗുപ്തകാലഘട്ടത്തിന്റെ അവസാനത്തോടെയായിരുന്നു.
 
ഗുപ്ത രാജക്കന്മാർ മികവുറ്റ സൈനിക യോദ്ധാക്കളും ഭരണ നിപുണരുമായിരുന്നു എന്നാണു ചരിത്രം രേഖപ്പെടുത്തുന്നത്. ഹൂണന്മാരുടേതടക്കമുള്ള വൈദേശിക നുഴഞ്ഞു കയറ്റത്തെ ചെറുത്ത് സാമ്രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിൽ ഇവർ ബദ്ധശ്രദ്ധരായിരുന്നു. രാഷ്ട്രീയ സ്ഥിരത സാമ്പത്തിക അഭിവൃദ്ധിയിലേക്കും സാംസ്കാരിക ഉന്നമനത്തിലേക്കും നയിച്ചു എന്നുവേണം കരുതുവാൻ. അന്നത്തെ സാമ്പത്തികവും സാംസ്കാരികവും ആയ സ്ഥിതി ഇന്ത്യക്ക് വീണ്ടും നൽകുവാൻ കഴിയുമെങ്കിൽ അതായിരിക്കും ഇന്ത്യയിൽ ബ്രിട്ടന്റെ പരമവിജയം എന്ന് [[ഹാവൽ]] പ്രസ്താവിച്ചിട്ടുണ്ട്<ref name=bharatheeyatha/>.
വരി 170:
 
=== സമൂഹികമായ മാറ്റങ്ങൾ ===
ബ്രാഹ്മണർക്ക് ലഭിച്ച ഭൂദാനങ്ങൾ വഴി അവർ സമ്പന്നരായിത്തീര്ന്നുസമ്പന്നരായിത്തീർന്നു. ബ്രാഹ്മണമേധാവിത്വം ശക്തിപ്പെട്ടു. ആരംഭത്തിൽ വൈശ്യരായിരുന്ന ഗുപ്തന്മാരെ അവർ ക്ഷത്രിയരായിക്കോണ്ടാടി. അതു വഴി രാജപ്രീതി പിടിച്ചു പറ്റിയ അവർ നിരവധി അവകാശങ്ങൾ സ്വായത്തമാക്കി. നിരവധി ഉപജാതികളുടെ ആവിർഭാവത്തോടെ ജാതി വ്യവസ്ഥ കൂടുതൽ സങ്കീർണ്ണമായിത്തീർന്നു. വിദേശികൾ ഇന്ത്യൻ സമൂഹത്തിൽ ലയിച്ചു. അവർക്കെല്ലാം ക്ഷത്രിയ പദവി നൽകപ്പെട്ടു. വൈദേശീയരായ ഹൂണ്ടന്മാർ 36 [[രജപുത്]]രരജപുത്ര ഗോത്ത്രങ്ങളായിഗോത്രങ്ങളായി കരുതപ്പെട്ടു. ചാതുർവണ്ണ്യത്തിൽ അധിഷ്ഠിതമായി ജോലികളും മറ്റാചാരങ്ങളും വിഭജിക്കപ്പെട്ടു. ശൂദ്രന്മാർ പൊതുവേ കർഷകരായി കണക്കാക്കപ്പെട്ടു. എന്നാൽ ആറാം നൂറ്റാണ്ടോടുത്തതോടെ പല അയോഗ്യതകളും കല്പിക്കപ്പെട്ടും തൊട്ടുകൂടായ്മ, തീണ്ടൽ എന്നീ ആചാരങ്ങൾ നാമ്പിട്ടു. ഇത് സാമൂഹികമായി അഭ്യന്തര പ്രശ്നങ്ങൾക്കും വഴിതെളിച്ചു.
=== മത നയം ===
ഒടുവിലത്തെ ഗുപ്തന്മാർ ബുദ്ധമതത്തെ അതിരു കവിഞ്ഞ് പ്രോത്സാഹിപ്പിച്ചതു മൂലം ബ്രാഹ്മണരുടെ എതിർപ്പ് വിളിച്ചുവരുത്തി. സൈനിക ശക്തി ക്ഷയിക്കാനും അഭ്യന്തര കുഴപ്പങ്ങൾ തുടങ്ങാനും ഇത് കാരണമായി.
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്